Indore Water Contamination: ഇൻഡോറിലെ മലിനജല ദുരന്തം; രോഗികളുടെ എണ്ണം കൂടുന്നു, മുനിസിപ്പൽ കമ്മീഷണർക്കെതിരെ നടപടി

Indore Water Contamination Incident: പൈപ്പിന് മുകളിലായി ശുചിമുറി നിർമ്മിച്ചിരുന്നു. ഇവിടെ നിന്നുള്ള മലിനജലം കുടിവെള്ളത്തിൽ കലർന്നതാണ് ദാരുണമായ സംഭവത്തിന് കാരണമായത്. നിലവിൽ 200 ലധികം പേരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. 32ലധികം പേർ ഇപ്പോഴും ഐസിയുവിലാണ്.

Indore Water Contamination: ഇൻഡോറിലെ മലിനജല ദുരന്തം; രോഗികളുടെ എണ്ണം കൂടുന്നു, മുനിസിപ്പൽ കമ്മീഷണർക്കെതിരെ നടപടി

Indore Water Contamination

Published: 

03 Jan 2026 | 08:50 AM

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിലുണ്ടായ മലിനജല ദുരന്തത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി സംസ്ഥാന സർക്കാർ. ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷനിലെ അധികൃതർക്കെതിരെയാണ് ശക്തമായ നടപടി സ്വീകരിച്ചിരിക്കുന്നത്. മുനിസിപ്പൽ കമ്മീഷണറെ സ്ഥാനത്ത് നിന്ന് മാറ്റികൊണ്ട് ഉത്തരവിറക്കി. അഡിഷണൽ കമ്മീഷണർ, സൂപ്രണ്ടിങ് എൻജിനീയർ എന്നിവരെ ഉൾപ്പെടെയുള്ളവരെ മാറ്റാനാണ് നിർദേശം. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുടെ സംഘത്തെയും നിയമിച്ചിട്ടുണ്ട്.

ഡിസംബർ 29നാണ് ഇൻഡോറിൽ നിരവധി ആളുകൾ മലിനജലം കുടിച്ച് ആശുപത്രിയിലായത്. സംഭവത്തിൽ ഇതുവരെ 10 പേരാണ് മരിച്ചത്. അഞ്ച് മാസം പ്രായമായ കുട്ടിയും ഇതിൽ ഉൾപ്പെടുന്നു. പ്രധാന ജലവിതരണ പൈപ്പ്‌ലൈനിലെ ചോർച്ചയാണ് മലിനീകരണത്തിന് കാരണമെന്നാണ് ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ്റെ (ഐഎംസി) കണ്ടെത്തൽ. പൈപ്പിന് മുകളിലായി ശുചിമുറി നിർമ്മിച്ചിരുന്നു. ഇവിടെ നിന്നുള്ള മലിനജലം കുടിവെള്ളത്തിൽ കലർന്നതാണ് ദാരുണമായ സംഭവത്തിന് കാരണമായത്.

ALSO READ: വീട് പുറത്തുനിന്ന് പൂട്ടിയ ശേഷം തീയിട്ടു; തമിഴ്നാട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ ചുട്ടുകൊന്നു

എന്നാൽ നിലവിൽ 200 ലധികം പേരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. 32ലധികം പേർ ഇപ്പോഴും ഐസിയുവിലാണ്. ദുരന്തം സംഭവിച്ചതിന് പിന്നാലെ പ്രാദേശിക ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും രോഗികളെക്കൊണ്ട് നിറഞ്ഞ അവസ്ഥയാണ്. രോ​ഗികളുടെ എണ്ണം ദിവസേന കൂടി വരികയാണെന്നാണ് ആരോ​ഗ്യ വിദ​ഗ്ദർ പറയുന്നത്. സംഭവത്തിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നുവരുന്നത്.

ഇൻഡോറിൽ ഭരണകൂടത്തിന്റെ ഗുരുതരമായ വീഴ്ചയെത്തുടർന്നാണ് ഇത്തരമൊരു സംഭവം നടന്നതെന്നും ആരോപണം ഉയരുന്നു. എങ്ങനെയാണ് മലിനജലം കലർന്നതെന്നും എപ്പോഴാണ് ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുന്നതെന്നുമാണ് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയുടെ ഭാ​ഗത്ത് നിന്നുയർന്ന ചോദ്യം.

 

Related Stories
ഉറക്കം നന്നാക്കാനുള്ള ചില സിമ്പിൾ ട്രിക്ക്സ്
ജനനായകനിൽ വിജയ് വാങ്ങുന്ന പ്രതിഫലം...
ചുവപ്പ്, പിങ്ക്, വെള്ള പന്തുകളുടെ വ്യത്യാസം എന്താണ്‌?
റോസാപ്പൂ മാജിക്, ടോണറായും മോയ്ചറൈസറായും ഒന്നുമതി
തുറുപ്പുഗുലാനിലെ മമ്മൂട്ടിയുടെ ആന, നെല്ലിക്കാട്ട് മഹാദേവൻ ചരിഞ്ഞു
ആനയിടയുന്നതിന് തൊട്ടു മുൻപ് സംഭവിച്ചത്
ആ ജീവികൾ ചത്തതല്ല, പക്ഷെ
ഒരുകാലത്ത് തമിഴ് സിനിമയെ ഇളക്കി മറിച്ച താരം