Pahalgam Terror Attack: കശ്മീരില്‍ അശാന്തി പടര്‍ത്തുന്നവര്‍ ഇവരാണ്; 14 പ്രാദേശിക ഭീകരരുടെ പട്ടിക പുറത്ത്‌

14 active terrorists identified in Jammu and Kashmir: എല്ലാവരും 20 മുതല്‍ 40 വയസ് വരെയുള്ളവരാണ്. ഇവര്‍ പാക് തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്നുണ്ടെന്ന് ഔദ്യോഗിക സ്രോതസുകളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഹിസ്ബുൾ മുജാഹിദീൻ, ലഷ്കർ ഇ തൊയ്ബ (എൽഇടി), ജയ്ഷ് ഇ മുഹമ്മദ് (ജെഇഎം) എന്നീ ഭീകര സംഘടനകളുമായി ഈ വ്യക്തികൾക്ക് ബന്ധമുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

Pahalgam Terror Attack: കശ്മീരില്‍ അശാന്തി പടര്‍ത്തുന്നവര്‍ ഇവരാണ്; 14 പ്രാദേശിക ഭീകരരുടെ പട്ടിക പുറത്ത്‌

സുരക്ഷാ സേനയുടെ തിരച്ചില്‍

Published: 

27 Apr 2025 | 07:17 AM

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിൽ സജീവമായി പ്രവർത്തിക്കുന്ന പ്രാദേശിക തീവ്രവാദികളുടെ വിശദാംശങ്ങളെടുത്ത് രഹസ്യാന്വേഷണ ഏജൻസികൾ. ഇതില്‍ 14 പേരുടെ പട്ടിക പുറത്തുവന്നിട്ടുണ്ട്. എല്ലാവരും 20 മുതല്‍ 40 വയസ് വരെയുള്ളവരാണ്. ഇവര്‍ പാക് തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്നുണ്ടെന്ന് ഔദ്യോഗിക സ്രോതസുകളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഹിസ്ബുൾ മുജാഹിദീൻ, ലഷ്കർ ഇ തൊയ്ബ (എൽഇടി), ജയ്ഷ് ഇ മുഹമ്മദ് (ജെഇഎം) എന്നീ ഭീകര സംഘടനകളുമായി ഈ വ്യക്തികൾക്ക് ബന്ധമുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

മൂന്ന് പേര്‍ക്ക് ഹിസ്ബുള്‍ മുജാഹിദീനുമായും, എട്ട് പേര്‍ക്ക് ലഷ്‌കര്‍ ഇ തൊയ്ബയുമായും, മൂന്ന് പേര്‍ക്ക് ജെയ്‌ഷെ മുഹമ്മദുമായാണ് ബന്ധം. ആദിൽ റഹ്മാൻ ഡെന്റൂ, ആസിഫ് അഹമ്മദ് ഷെയ്ക്ക്, അഹ്സാൻ അഹമ്മദ് ഷെയ്ക്ക്, ഹാരിസ് നസീർ, ആമിർ നസീർ വാണി, യാവർ അഹമ്മദ് ഭട്ട്, ആസിഫ് അഹമ്മദ് ഖണ്ഡേ, നസീർ അഹമ്മദ് വാണി, ഷാഹിദ് അഹമ്മദ് കുതായ്, ആമിർ അഹമ്മദ് ദാർ, അദ്നാൻ സാഫി ദാർ, സുബൈർ അഹമ്മദ് വാണി, ഹാരൂൺ റാഷിദ് ഗനായ്, സാക്കിർ അഹമ്മദ് ഗാനി എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്.

Read Also: Pahalgam Terror Attack: പഹൽ​ഗാം ഭീകരാക്രമണം: കുപ്വാരയിൽ ലഷ്കർ ഭീകരൻ ഫാറൂഖ് അഹമ്മദിൻ്റെ വീട് സ്ഫോടനത്തിൽ തകർത്തു

21കാരനായ ആദിൽ റഹ്മാൻ ഡെന്റു 2021 ൽ ലഷ്കർ ഇ തൊയ്ബയിൽ (എൽഇടി) ചേർന്നു. ജയ്ഷെ മുഹമ്മദുമായാണ് 28കാരനായ ആസിഫ് അഹമ്മദ് ഷെയ്ഖിന് ബന്ധം. അഹ്‌സാൻ അഹമ്മദ് ഷെയ്ഖ് (23), ഹാരിസ് നസീർ (20), നസീർ അഹമ്മദ് വാനി (21), ഷാഹിദ് അഹമ്മദ് കുതായ് (27), ആമിർ അഹമ്മദ് ദാർ, അദ്നാൻ സാഫി ദാർ, സാക്കിർ അഹമ്മദ് ഗനി എന്നിവര്‍ക്കും എല്‍ഇടിയുമായാണ് ബന്ധം.

അനന്ത്നാഗ്, പുൽവാമ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ദക്ഷിണ കശ്മീരിലുടനീളം സുരക്ഷാ ഉദ്യോഗസ്ഥർ സംയുക്ത പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക ഭീകരര്‍ ഈ മേഖലകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് കണ്ടെത്തല്‍.

Loading...
Unable to load recommendations.
Follow Us
Related Stories
Arnab Cyclone: അർണാബ് ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്; തമിഴ്നാടും ജാഗ്രതയിൽ, പിന്നിൽ എൽ നിനോയോ?
കളിക്കുന്നതിനിടെ സുഹൃത്ത് കഴുത്തിൽ കയർ കുരുക്കി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം, മൃതദേഹം ഒളിപ്പിച്ച സുഹൃത്തിൻ്റെ അമ്മ അറസ്റ്റിൽ
E100 Fuel: E100 ഇന്ധനത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം
Cyclone Arnab: കരതൊടാൻ ‘അർണബ്’; വിശാഖപട്ടണത്തും ഒഡിഷയിലും കനത്ത മഴ, ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി
ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്; ഡെപ്യുട്ടി ബാങ്ക് മാനേജർക്ക് നഷ്ടമായത് 1.25 ലക്ഷം രൂപ
Driving Licence: കാഴ്ച പരിശോധന മാത്രം പോര, ​ഡ്രൈവിം​ഗ് ലൈസൻസിന് കൂടുതൽ ആരോ​ഗ്യ വിവരങ്ങൾ കൂടി വെളിപ്പെടുത്തേണ്ടി വരും
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഓഫീസിൽ എപ്പോഴും ഇരിപ്പാണോ? ഈ അപകടങ്ങൾ അറിഞ്ഞോളൂ!
പാചകത്തിന് മുമ്പ് എത്ര തവണ അരി കഴുകണം? അറിയാതെ പോകല്ലേ
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്