Natural Gas Pipeline: കൊച്ചി – തൂത്തുക്കുടി പ്രകൃതിവാതക പൈപ്പ്‍ലൈൻ ഉടൻ, പാചകവാതകം ഇനി വേഗത്തിൽ എത്തും
Kochi-Kanyakumari-Tuticorin natural gas pipeline: പദ്ധതി നടപ്പിലാക്കുന്നതിലൂടെ കൊച്ചി എൽഎൻജി ടെർമിനലിൽ നിന്ന് ദ്രവീകരിച്ച പ്രകൃതിവാതകം വളരെ വേഗത്തിലും എളുപ്പത്തിലും തെക്കൻ കേരളത്തിലും തമിഴ്നാടിന്റെ തെക്കൻ ഭാഗങ്ങളിലും എത്തിക്കാൻ സാധിക്കും. ഇതിലൂയെ നഗര വാതകവിതരണ ശൃംഖല കൂടുതൽ ശക്തിപ്പെടുത്താനും വീടുകൾക്കൊപ്പം വ്യവസായസംരംഭങ്ങൾക്കും ഊർജനിലയങ്ങൾക്കും വാതക ലഭ്യത എളുപ്പമാക്കാനും സാധിക്കും.
ദക്ഷിണേന്ത്യയുടെ ഊർജ്ജമേഖലയിൽ വലിയ മാറ്റം സൃഷ്ടിക്കാനായി കൊച്ചി – കന്യാകുമാരി – തൂത്തുക്കുടി പ്രകൃതിവാതക പൈപ്പ്ലൈൻ വരുന്നു. പൈപ്പ് ലൈൻ പദ്ധതിയുടെ നിർമാണത്തിന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക നിയന്ത്രണ ബോർഡ് പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന് അനുമതി നൽകി. 2030-ഓടെ റോഡ് വഴി ടാങ്കറുകളിൽ വാതകം കൊണ്ടുപോകുന്നത് പൂർണമായി നിർത്തുന്നത് ലക്ഷ്യമിട്ടാണ് നീക്കം.
കൊച്ചി പുതുവൈപ്പിനിലെ എൽഎൻജി ടെർമിനലിൽ നിന്ന് കന്യാകുമാരി വഴി 425 കിലോമീറ്റർ പൈപ്പ് ലൈനാണ് സ്ഥാപിക്കുന്നത്. ഇതിന് വേണ്ടി പദ്ധതി തയ്യാറാക്കി വാതകക്കുഴലിട്ട് പ്രവർത്തിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനുമാണ് ഇന്ത്യൻ ഓയിലിന് അനുമതി നൽകിയത്.
ദിവസം 6.84 മില്യൺ മെട്രിക് സ്റ്റാൻഡേർഡ് ക്യുബിക് മീറ്റർ വാതകം വഹിക്കാനുള്ള ശേഷിയാണ് പദ്ധതിക്കുണ്ടാവുക. പദ്ധതി നടപ്പിലാക്കുന്നതിലൂടെ കൊച്ചി എൽഎൻജി ടെർമിനലിൽ നിന്ന് ദ്രവീകരിച്ച പ്രകൃതിവാതകം വളരെ വേഗത്തിലും എളുപ്പത്തിലും തെക്കൻ കേരളത്തിലും തമിഴ്നാടിന്റെ തെക്കൻ ഭാഗങ്ങളിലും എത്തിക്കാൻ സാധിക്കും. ഇതിലൂയെ നഗര വാതകവിതരണ ശൃംഖല കൂടുതൽ ശക്തിപ്പെടുത്താനും വീടുകൾക്കൊപ്പം വ്യവസായസംരംഭങ്ങൾക്കും ഊർജനിലയങ്ങൾക്കും വാതക ലഭ്യത എളുപ്പമാക്കാനും സാധിക്കും.
ALSO READ: ബെംഗളൂരുവില്‍ ഇനി ഗതാഗതക്കുരുക്കില്ല; 11 എലിവേറ്റഡ് പാതകള്‍ക്ക് അംഗീകാരം
നിലവിൽ കൊച്ചിയിൽ നിന്ന് മംഗളൂരുവിലേക്ക് പ്രകൃതിവാതക പൈപ്പ്ലൈൻ ഉണ്ട്. 2021ൽ കമ്മിഷൻ ചെയ്ത ഈ വാതകക്കുഴലിന്റെ നീളം 450 കിലോമീറ്റാണ്. അതേസമയം, പശ്ചിമേഷ്യൻ സംഘർഷം പാചതവാതക വിതരണത്തെ ബാധിച്ച സാഹചര്യത്തിൽ വാതകക്കുഴൽ വഴി പാചകവാതക വിതരണം ശക്തിപ്പെടുത്താൻ സർക്കാർ നടപടികൾ തുടങ്ങിയിട്ടുണ്ട്. 12,000 കോടി രൂപ ചെലവിൽ 2,500 കിലോമീറ്റർ വരുന്ന നാല് വമ്പൻ വാതകക്കുഴൽ പദ്ധതികൾക്ക് ലേല നടപടികൾ തുടങ്ങിയതായി അധികൃതർ അറിയിച്ചു.