Flight Services To Gulf: പ്രവാസികൾക്ക് ആശ്വാസം! എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും സർവീസുകൾ പുനരാരംഭിച്ചു

Flight Services To Gulf Country: എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ദുബായിലേക്കും തിരിച്ചും ഇന്ന് മുതൽ സർവീസ് നടത്തും. കൊച്ചിയിൽ നിന്ന് റാസൽഖൈമയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസും സർവീസ്‌ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Flight Services To Gulf: പ്രവാസികൾക്ക് ആശ്വാസം! എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും സർവീസുകൾ പുനരാരംഭിച്ചു

Air India

Published: 

06 Mar 2026 | 07:05 AM

ന്യൂഡൽഹി: സൗദി, ഒമാൻ വ്യോമമേഖല തുറന്നതിനെ തുടർന്ന് ജിദ്ദ, മസ്കത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ദുബായിലേക്കും തിരിച്ചും ഇന്ന് മുതൽ സർവീസ് നടത്തും. കൊച്ചിയിൽ നിന്ന് റാസൽഖൈമയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസും സർവീസ്‌ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് മസ്കത്തിലേക്കും എയർ ഇന്ത്യ എക്സ്പ്രസിൻ്റെ വിമാന സർവീസുണ്ടാകും. ദുബായിൽ നിന്ന് ഡൽഹിയിലേക്കും മുംബൈയിലേക്കും എയർ ഇന്ത്യ‌ സർവീസ് പുനരാരംഭിച്ചു. എന്നിരുന്നാലും, പശ്ചിമേഷ്യയിലെ മറ്റ് നിരവധി രാജ്യങ്ങളിലെ വ്യോമാതിർത്തി അടച്ചതിനാൽ, ഈ സ്ഥലങ്ങളിലേക്കുള്ള എയർ ഇന്ത്യയുടെ സർവീസ് മാർച്ച് 10 വരെ ഉണ്ടായിരിക്കില്ല.

ALSO READ: ഇന്ത്യയുടെ സുഖോയ് വിമാനം തകര്‍ന്നുവീണു, റഡാര്‍ ബന്ധം നഷ്ടപ്പെട്ടു; തിരച്ചില്‍ പുരോഗമിക്കുന്നു

കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി മാർച്ച് അഞ്ച്-ആറ് തീയതികളിൽ ദുബായ്, മസ്കറ്റ്, റാസൽഖൈമ ‍എന്നിവിടങ്ങളിലേക്കും തിരിച്ചും അധിക അഡ്-ഹോക്ക് പ്രത്യേക വിമാന സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും അറിയിച്ചിരുന്നു.

ഇന്നത്തെ വിമാന സർവീസുകളുടെ പൂർണവിവരം

ഇൻഡിഗോ: ഗൾഫിലെ എട്ട് വിമാനത്താവളങ്ങളെ‌ ബന്ധിപ്പിച്ച് ഇന്ന് 34 സർവീസുകളാണ് ഇൻഡിഗോ നടത്തുക. ജിദ്ദ-കോഴിക്കോട്, കൊച്ചി-മസ്കത്ത് സർവീസുകളും ഇതിൽ ഉൾപ്പെടുന്നു.

സ്പൈസ്ജെറ്റ്: ഇന്ന് 14 സർവീസുകളാണ് നടത്തുക. ഇതിൽ 13 സർവീസുകളും ഫുജൈറയിൽ നിന്ന് മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കാണ്. ദുബായിൽ നിന്ന് മുംബൈയിലേക്ക് ഒരു സർവീസാണ് ഷെഡ്യാൾ ചെയ്തിരിക്കുന്നത്.

എമിറേറ്റ്സ്: ദുബായിൽ നിന്ന് കൊച്ചി, തിരുവനന്തപുരം അടക്കം രാജ്യത്തെ 14 വിമാനത്താവളങ്ങളിലേക്ക് ഇന്ന് ഭാഗികമായി സർവീസ് ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ആകാശ എയർ: മുംബൈയിൽ നിന്ന് വൈകിട്ട് 7.20ന് ജിദ്ദയിലേക്കും, രാത്രി 11.55ന് ജിദ്ദയിൽ നിന്ന് തിരിച്ച് മുംബൈയിലേക്കും ഇന്ന് സർവീസ് ഉണ്ടാകുന്നതാണ്. അബുദാബി, ദോഹ, റിയാദ്, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ മാർച്ച് ഏഴ് വരെ റദ്ദാക്കിയിരിക്കുകയാണ്.

 

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ