AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IRCTC Update: പുതിയ റൗണ്ട് ട്രിപ്പ് പാക്കേജുകൾക്ക് 20% ഇളവ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ; ബുക്കിംഗ് ഓഗസ്റ്റ് 14 മുതൽ

IRCTC offers: 2025 ഒക്ടോബര്‍ 13 മുതല്‍ ഒക്ടോബര്‍ 26 വരെയും, മടക്കയാത്ര 2025 നവംബര്‍ 17 മുതല്‍ ഡിസംബര്‍ 1 വരെയും ബുക്ക് ചെയ്യാം.

IRCTC Update: പുതിയ റൗണ്ട് ട്രിപ്പ് പാക്കേജുകൾക്ക് 20% ഇളവ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ; ബുക്കിംഗ് ഓഗസ്റ്റ് 14 മുതൽ
Irctc Offers 20% DiscountImage Credit source: PTI
aswathy-balachandran
Aswathy Balachandran | Updated On: 15 Aug 2025 21:57 PM

തിരുവനന്തപുരം: ദീപാവലി,  പൂജ അവധിക്കാലത്ത് യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിനായി പുതിയൊരു റൗണ്ട് ട്രിപ്പ് പാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. ഈ പാക്കേജില്‍ മടക്കയാത്രയുടെ അടിസ്ഥാന ടിക്കറ്റ് നിരക്കിന് 20% ഇളവ് ലഭിക്കും. ഓഗസ്റ്റ് 14 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ പാക്കേജിലേക്കുള്ള ബുക്കിംഗ് ആരംഭിക്കും.

 

പാക്കേജിന്റെ വിശദാംശങ്ങള്‍

2025 ഒക്ടോബര്‍ 13 മുതല്‍ ഒക്ടോബര്‍ 26 വരെയും, മടക്കയാത്ര 2025 നവംബര്‍ 17 മുതല്‍ ഡിസംബര്‍ 1 വരെയും ബുക്ക് ചെയ്യാം.

 

ബുക്കിംഗ് നിയമങ്ങള്‍

 

  • ആദ്യം പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്യണം. അതിനുശേഷം ‘കണക്റ്റിംഗ് ജേര്‍ണി’ ഫീച്ചര്‍ ഉപയോഗിച്ച് മടക്കയാത്രാ ടിക്കറ്റ് ബുക്ക് ചെയ്യാം.
  • മടക്കയാത്രാ ടിക്കറ്റുകള്‍ക്ക് 60 ദിവസത്തെ മുന്‍കൂര്‍ റിസര്‍വേഷന്‍ നിയമം ബാധകമല്ല.
  • പോകുന്നതിനും വരുന്നതിനും ഒരേ ആളുകള്‍, ഒരേ ക്ലാസ്, ഒരേ റൂട്ട് എന്നിവയായിരിക്കണം.
  • ടിക്കറ്റുകള്‍ സ്ഥിരീകരിച്ചതായിരിക്കണം.
  • ഈ ടിക്കറ്റുകള്‍ ഓണ്‍ലൈനായോ റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴിയോ ബുക്ക് ചെയ്യാം.

 

ഇളവുകള്‍ക്കുള്ള വ്യവസ്ഥകള്‍

 

  • മടക്കയാത്രയുടെ അടിസ്ഥാന ടിക്കറ്റ് നിരക്കിന് മാത്രമാണ് 20% ഇളവ് ലഭിക്കുക.
  • ഫ്ളക്സി ഫെയര്‍ ഇല്ലാത്ത എല്ലാ ക്ലാസുകളിലും എല്ലാ ട്രെയിനുകളിലും (സ്പെഷ്യല്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ) ഈ ഓഫര്‍ ലഭിക്കും.
  • ഈ പാക്കേജിനൊപ്പം മറ്റ് കിഴിവുകളോ, റെയില്‍വേ പാസുകളോ, സൗജന്യ നിരക്കുകളോ ലഭിക്കില്ല.
  • ടിക്കറ്റുകള്‍ തിരികെ നല്‍കാനോ മാറ്റങ്ങള്‍ വരുത്താനോ സാധിക്കില്ലെന്നും റെയില്‍വേ പുറത്തിറക്കിയ പ്രസ് റിലീസില്‍ പറയുന്നു.