BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!

PM Modi Pauses Speech for Xi Jinping: ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ പ്രത്യേക അത്താഴ വിരുന്നിൽ പക്ഷേ ഷി ജിൻപിങ്ങ് പങ്കെടുത്തില്ല. നീണ്ട യാത്രകളും തിരക്കേറിയ പരിപടികളും കാരണം അദ്ദേഹം ക്ഷീണതനായിരുന്നു എന്നും വിശ്രമിക്കുന്നതിന് വേണ്ടിയാണ് വിരുന്നിൽ നിന്നും വിട്ടു നിന്നത് എന്നുമാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരം.

BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങൂം

Updated On: 

13 Sep 2026 | 03:26 PM

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ സംസാരിക്കുന്നതിനിടെ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങിൻ്റെ ഭാവമാറ്റം ശ്രദ്ധയിൽപ്പെട്ടതോടെ അപ്രതീക്ഷിതമായി പ്രസംഗം അവസാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏതാനും നിമിഷങ്ങൾ മാത്രമാണ് പ്രധാനമന്ത്രി പ്രസംഗം നിർത്തിയത് എങ്കിലും ഇത് വേദിയിൽ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. ചൈനീസ് പ്രസിഡൻ്റിന് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടോ എന്ന് അന്വേഷിക്കുന്നതിനായാണ് പ്രസംഗം ഒന്ന് നിർത്തി പ്രധാനമന്ത്രി ആതിഥേയൻ്റെ റോളിലേക്ക് മാറിയത്.

പ്രസംഗം നിർത്തിയ ശേഷം ഷി ജിൻപിങ്ങിൻ്റെ പരിഭാഷകനോട് പ്രധാനമന്ത്രി “എല്ലാം ഓക്കെയല്ലേ” എന്ന് ആരായുകയും ചെയ്തു. മറുപടി ലഭിക്കാതെ വന്നതോടെ ചോദ്യം ഒരിക്കൽ കൂടി ആവർത്തിച്ചു. എന്താണ് സംഭവിക്കുന്നത് എന്ന് വ്യക്തമായില്ല എങ്കിലും അൽപ്പനേരത്തിന് ശേഷം എല്ലാ ശരിയാണെന്ന മട്ടിൽ ഷി ജിൻപിങ് തന്നെ തലയാട്ടി. ഇതോടെയാണ് പ്രധാനമന്ത്രി പ്രസംഗം പുനരാരംഭിച്ചത്. ഏഴ് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ചൈനീസ് പ്രസിഡൻ്റ് ഇന്ത്യ സന്ദർശിക്കുന്നത് ഇത്തവണത്തെ ബ്രിക്സ് ഉച്ചകോടിയുടെ പ്രത്യേകതകളിൽ ഒന്നാണ്.

അത്താഴവിരുന്ന് ഒഴിവാക്കി ഷി ജിങ്പിങ്

ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ പ്രത്യേക അത്താഴ വിരുന്നിൽ പക്ഷേ ഷി ജിൻപിങ്ങ് പങ്കെടുത്തില്ല. നീണ്ട യാത്രകളും തിരക്കേറിയ പരിപടികളും കാരണം അദ്ദേഹം ക്ഷീണതനായിരുന്നു എന്നും വിശ്രമിക്കുന്നതിന് വേണ്ടിയാണ് വിരുന്നിൽ നിന്നും വിട്ടു നിന്നത് എന്നുമാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരം. ശനിയാഴ്ച ഡൽഹിയിലെത്തിയ ചൈനീസ് പ്രസിഡൻ്റ് ഉച്ചകോടിയുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിലും ഉഭയകക്ഷി ചർച്ചകളിലും സജീവമായി പങ്കെടുത്തിരുന്നു

Also Read: BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിർണായക വിഷയങ്ങൾ ചർച്ചയായി. ദീർഘകാലത്തേക്കുള്ള തന്ത്രപരമായ വിക്ഷണത്തോടെ വേണം ഇന്ത്യാ-ചൈന ബന്ധത്തെ സമീപിക്കാൻ എന്ന് ഇരു നേതാക്കളും സമ്മതിച്ചതായി കൂടിക്കാഴ്ചക്ക് ശേഷം വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. പരസ്പരമുള്ള അഭിപ്രായ വ്യത്യാസങ്ങൾ തർക്കങ്ങളായി മാറാൻ പാടില്ല. പരസ്പര ബഹുമാനവും ഇരു രാജ്യങ്ങളുടെയും താല്പര്യങ്ങളും മുൻനിർത്തിയായിരിക്കണം മുന്നോടുപോകേണ്ടത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. അതിത്തിയിൽ സമാധാനം നിലനിർത്തേണ്ടത് വളരെ പ്രധാനമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

2020-ൽ ഗാൽവാൻ താഴ്‌വരയിൽ ഇരു സൈന്യങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് ഇന്ത്യ-ചൈന ബന്ധം വലിയ തോതിൽ വഷളായിരുന്നു. എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുന്നതിൻ്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

English Summary

PM Modi briefly halted his BRICS speech to check on Chinese President Xi Jinping.

Loading...
Unable to load recommendations.
Follow Us
Related Stories
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ