Israeli Tourist Assualt: കർണാടകയിൽ ഇസ്രയേൽ ടൂറിസ്റ്റിന് നേരെ കൂട്ടബലാത്സംഗം; കനാലിലേക്ക് തള്ളിയിട്ട ഒരാൾ മുങ്ങിമരിച്ചു

Karnataka Israeli Tourist Assualted Case: മറ്റ് രണ്ട് പേരായ അമേരിക്കയിൽ നിന്നുള്ള ഡാനിയേൽ, മഹാരാഷ്ട്രക്കാരനായ പങ്കജ് എന്നിവർ കനാലിൽനിന്ന് നീന്തി കയറിയെങ്കിലും ബിബാഷ് മുങ്ങിപോവുകയായിരുന്നു. തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെയാണ് ബിബാഷിന്റെ മൃതദേഹം കനാലിൽ നിന്ന് കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

Israeli Tourist Assualt: കർണാടകയിൽ ഇസ്രയേൽ ടൂറിസ്റ്റിന് നേരെ കൂട്ടബലാത്സംഗം; കനാലിലേക്ക് തള്ളിയിട്ട ഒരാൾ മുങ്ങിമരിച്ചു

Israeli Tourist Assualted

Published: 

08 Mar 2025 | 02:11 PM

ബെംഗളൂരു: കർണാടകയിൽ ഇസ്രയേൽ വിനോദ സഞ്ചാരിയേയും ഹോം സ്‌റ്റേ ഉടമസ്ഥയ്ക്കും നേരെ കൂട്ട ബലാത്സംഗം. കർണാടയിലെ ​ഹംമ്പിയിലാണ് സംഭവം. കൂടെയുണ്ടായിരുന്ന മൂന്ന് പേരെ കനാലിലേക്ക് തള്ളിയിട്ടാണ് മൂന്നംഗ സംഘം ഇസ്രയേലി സ്വദേശിയെയും ഹോം സ്‌റ്റേ ഉടമസ്ഥയേയും ബലാത്സംഗം ചെയ്തത്. കനാലിലേക്ക് തള്ളിയിട്ട ഒരാൾ മുങ്ങിമരിച്ചതായാണ് വിവരം. ഒഡിഷ സ്വദേശി ബിബാഷാണ് മരിച്ചത്.

മറ്റ് രണ്ട് പേരായ അമേരിക്കയിൽ നിന്നുള്ള ഡാനിയേൽ, മഹാരാഷ്ട്രക്കാരനായ പങ്കജ് എന്നിവർ കനാലിൽനിന്ന് നീന്തി കയറിയെങ്കിലും ബിബാഷ് മുങ്ങിപോവുകയായിരുന്നു. തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെയാണ് ബിബാഷിന്റെ മൃതദേഹം കനാലിൽ നിന്ന് കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബെംഗളൂരുവിൽനിന്ന് 350 കിലോമീറ്റർ അകലേയുള്ള കൊപ്പലിലാണ് സംഭവം.

നാല് ടൂറിസ്റ്റുകളും ഹോം സ്‌റ്റേ ഉടമസ്ഥയും കൊപ്പലിലെ കനാലിന് സമീപത്ത് രാത്രി നക്ഷത്രനിരീക്ഷണത്തിന് എത്തിയതായിരുന്നു. ഇവരെ അക്രമിച്ച പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. സംഭവം അന്വേഷിക്കുന്നതിനായി രണ്ട് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും കൊപ്പൽ പോലീസ് സൂപ്രണ്ട് റാം എൽ അരസിദ്ദി വ്യക്തമാക്കി.

ഹോം സ്റ്റേ ഉടമ നൽകിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. അത്താഴത്തിനുശേഷമാണ് താനും മറ്റ് നാല് അതിഥികളും തുംഗഭദ്ര ലെഫ്റ്റ് ബാങ്ക് കനാലിന് അടുത്ത് നക്ഷത്രനിരീക്ഷണം നടത്തുന്നതിന് എത്തിയതെന്ന് ഹോം സ്റ്റേ ഉടമ പറഞ്ഞു. ബൈക്കിലെത്തിയ പ്രതികളാണ് തങ്ങളെ ഉപദ്രവിച്ചതെന്നും ഹോം സ്റ്റേ ഉടമ നൽകിയ പരാതിയിൽ പറയുന്നു. ഇവർ തങ്ങളോട് പണം ആവശ്യപ്പെടുകയും തരില്ലെന്ന് പറഞ്ഞപ്പോൾ വിനോദസഞ്ചാരികളെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.

സംഭവത്തിൽ ​ഗുരുതരമായി പരിക്കേറ്റ ഇസ്രയേൽ വനിതയും ഹോംസ്റ്റേ ഉടമയും ആശുപത്രിയിൽ സുഖം പ്രാപിച്ച് വരികയാണ്. ആവശ്യമെങ്കിൽ അവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുമെന്ന് പോലീസ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. ഹോം സ്റ്റേ ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൂട്ടബലാത്സംഗം, കവർച്ച, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Related Stories
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ