AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

അവിഹിതമെന്ന് സംശയം; ബാം​ഗ്ലൂരിൽ ഐടി ജീവനക്കാരൻ ഭാര്യയെ കൊലപ്പെടുത്തി

Bangalore Techie Kills Wife: ദമ്പതികൾക്ക് എട്ടാം ക്ലാസിൽ പഠിക്കുന്ന മകനും യുകെജി വിദ്യാർത്ഥിനിയായ ഒരു മകളും ഉണ്ട്...

അവിഹിതമെന്ന് സംശയം; ബാം​ഗ്ലൂരിൽ ഐടി ജീവനക്കാരൻ ഭാര്യയെ കൊലപ്പെടുത്തി
Bangalore CrimeImage Credit source: special arrangement
Ashli C
Ashli C | Published: 26 Dec 2025 | 07:51 AM

ബംഗളൂരു: ഡിവോഴ്സ് നോട്ടീസ് അയച്ചതിനെ തുടർന്ന് ജീവനക്കാരൻ ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തി. മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്. പ്രതിയുമായി അകന്നു കഴിയുകയായിരുന്ന ഭുവനേശ്വരിയെ കൊലപ്പെടുത്തുന്നതിന് നാലുമാസം നീണ്ട ആസൂത്രണമാണ് പ്രതി നടത്തിയത്. ഇതിനായി മുൻപേ തന്നെ തോക്കും കത്തിയും ഉൾപ്പെടെയുള്ള ആയുധങ്ങൾ വാങ്ങിച്ചു കരുതിയിരുന്നതായി പോലീസ് അറിയിച്ചു.

സംഭവത്തിൽ ബാംഗ്ലൂരിൽ ഐടി ജീവനക്കാരനായ പ്രവർത്തിച്ചിരുന്ന ബാലമുരുകൻ ആണ് അറസ്റ്റിലായത്. ഭാര്യ ഭുവനേശ്വരിയെ വകവരുത്തുന്നതിനായി ഇയാൾ മാസങ്ങൾ നീണ്ട പരിശ്രമങ്ങളാണ് നടത്തിയത്. 2011 ലാണ് ഭുവനേശ്വരിയും ബാലമുരുകനും തമ്മിൽ വിവാഹിതരായത്.

ദമ്പതികൾക്ക് എട്ടാം ക്ലാസിൽ പഠിക്കുന്ന മകനും യുകെജി വിദ്യാർത്ഥിനിയായ ഒരു മകളും ഉണ്ട്. ഭാര്യയായ ഭുവനേശ്വരിക്ക് മറ്റൊരു ബന്ധം ഉണ്ടെന്ന ബാലമുരുകന്റെ സംശയത്തിന് തുടർന്നാണ് കൃത്യം നടത്തിയത്. കൂടാതെ ഇരുവരും തമ്മിൽ ഈ കാര്യം പറഞ്ഞു നിരന്തരം കുടുംബത്തിൽ തർക്കം ഉണ്ടാകുമായിരുന്നു. ഭുവനേശ്വരി മറ്റു പുരുഷന്മാരുമായി സംസാരിക്കുന്നതിനും ഇടപഴകുന്നതിനും എല്ലാം ഇയാൾ സംശയത്തോടെയാണ് കണ്ടിരുന്നത്.

കുട്ടികൾ ഉണ്ടായ ശേഷവും ദമ്പതിമാർക്ക് ഇടയിലെ വഴക്ക് രൂക്ഷമാവുകയായിരുന്നു. ബന്ധുക്കൾ ഇടപെട്ട് പ്രശ്നത്തിന് പരിഹരം കാണാൻ ശ്രമം നടത്തിയെങ്കിലും ബാലമുരുകന്റെ മനസ്സിലെ സംശയങ്ങൾ തുടർന്നു. കൂടാതെ ഇയാൾ ഭാര്യയെയും കുട്ടികളെയും ഉപദ്രവിക്കുന്നതും പതിവായി. ഇതോടെ ഭുവനേശ്വരി ഇയാളിൽ നിന്നും അകന്നു കഴിയാൻ തീരുമാനിക്കുകയായിരുന്നു.

നാലു വർഷങ്ങൾക്കു മുമ്പ് ഒരു സ്വകാര്യ സ്ഥാപനത്തിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തിരുന്ന പ്രതി ഇപ്പോൾ തൊഴിൽ രഹിതനും ആണ്. 39 കാരിയായ ഭുവനേശ്വരി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു. തമിഴ്നാട്ടിലെ സേലം ജില്ലയിൽ നിന്നുള്ളവരാണ് ഇരുവരും. ബാല മോരുകനിൽ നിന്നും അകന്ന് രാജാജി നഗറിൽ കുട്ടികൾക്കൊപ്പം ആയിരുന്നു ഭേഷ് താമസിച്ചിരുന്നത്.

ഒരാഴ്ച മുമ്പാണ് ഇവർ പാലമുരുകനെ ഡിവോഴ്സ് നോട്ടീസ് അയച്ചത്. കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കയെയാണ് ഇത് സംഭവിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. ബാലമുരുകൻ ഭുവനേശ്വരി ജോലി കഴിഞ്ഞ് മടങ്ങി വരുന്നതിന് തക്കം പാർത്തിരുന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ഭുവനേശ്വരിയെ ഷാൻബോഗ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു.