AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: പത്താം നിലയിൽ നിന്ന് താഴേക്ക്, അയാൾ മരിച്ചില്ല; പക്ഷെ

Viral Video Today : ഒരു മണിക്കൂറോളം ഇവിടെ ഇയാൾ കുടുങ്ങിക്കിടന്നു. പിന്നീടെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. പത്താം നിലയിലെ ഫ്ലാറ്റിന്റെ ജനാലയ്ക്കരികിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് താഴേക്ക് വീണത്.

Viral Video: പത്താം നിലയിൽ നിന്ന് താഴേക്ക്, അയാൾ മരിച്ചില്ല; പക്ഷെ
Viral Video AccidentImage Credit source: Screen Grab
Arun Nair
Arun Nair | Published: 26 Dec 2025 | 01:51 PM

മരണത്തിൻ്റെയും ജീവിതത്തിൻ്റെയും ഇടയിൽ കുടുങ്ങുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ? ഗുജറാത്തിലെ സൂറത്തിൽ നടന്ന ഒരു അപകടം ഇതിനുദാഹരണമാണ്. ജഹാംഗിരാബാദ് പ്രദേശത്തെ ഒരു റെസിഡൻഷ്യൽ ടവറിന്റെ പത്താം നിലയിൽ നിന്ന് ഒരു മധ്യവയസ്‌കൻ വീണു. ഭാഗ്യകൊണ്ടോ എന്തോ വീണയാൾ താഴെ എത്തിയില്ല . എട്ടാം നിലയിലെ ജനൽ ഗ്രില്ലിനും റെയിലിംഗിനും ഇടയിൽ കുടുങ്ങിപ്പോയതിനാൽ അത്ഭുതകരമായ രക്ഷപ്പെടൽ.

ഒരു മണിക്കൂറോളം ഇവിടെ അയാൾ കുടുങ്ങിക്കിടന്നു. പിന്നീടെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. റാൻഡർ സോണിൽ താമസിക്കുന്ന നിതിൻഭായ് ആദിയ എന്നയാളാണ് അപകടത്തിൽപ്പെട്ടത്. പത്താം നിലയിലെ ഫ്ലാറ്റിന്റെ ജനാലയ്ക്കരികിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് അബദ്ധത്തിൽ താഴേക്ക് വീണത്.

രക്ഷാപ്രവർത്തനത്തിൻ്റെ വീഡിയോ

 

ഫോൺ വിളി എത്തിയതോടെ ജഹാംഗീർപുര, പാലൻപൂർ, അദാജൻ എന്നീ മൂന്ന് ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. നിതിൻഭായിയെ രക്ഷിക്കുന്നതിനിടയിൽ അപകടമുണ്ടായാൽ തടയാൻ അഗ്നിരക്ഷാ ജീവനക്കാർ താഴത്തെ നിലയിൽ ഒരു സുരക്ഷാ വല വിരിച്ചിരുന്നു. ആദ്യം, കയറുകളും സുരക്ഷാ ബെൽറ്റും ഉപയോഗിച്ച് പത്താം നിലയിൽ നിന്ന് നിതിനെ സുരക്ഷിതമാക്കിയ ശേഷമാണ് പതിയെ ഗ്രില്ലിന് പുറത്തെത്തിച്ചത്.