AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Puri Ratha Yatra: സംഗീതം കേട്ട് ആനവിരണ്ടു; ജഗന്നാഥ രഥയാത്രയെ വിറപ്പിച്ച ഓട്ടം

Jagannath Rath Yatra 2025: ഭഗവാന്‍ ജഗന്നാഥന്‍, സഹോദരന്‍ ബലഭദ്രന്‍, സഹോദരി സുഭദ്ര എന്നിവരെ ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന് ഗുണ്ഡിച്ച ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്ന വാര്‍ഷിക ഉത്സവമാണ് ജഗന്നാഥ രഥയാത്ര.

Puri Ratha Yatra: സംഗീതം കേട്ട് ആനവിരണ്ടു; ജഗന്നാഥ രഥയാത്രയെ വിറപ്പിച്ച ഓട്ടം
രഥയാത്രയ്ക്കിടെ വിരണ്ടോടിയ ആന Image Credit source: X
Aswathy Balachandran
Aswathy Balachandran | Published: 28 Jun 2025 | 02:48 PM

ഒഡീഷ: ഒഡീഷയിലെ പുരി ജഗന്നാഥ രഥയാത്ര നടന്നത് കഴിഞ്ഞ ദിവസമായിരുന്നു. പാട്ടും സംഗീതവുമായി നടന്ന ആഘോഷങ്ങള്‍ക്കിടെ, അതൊന്നും സഹിക്കവയ്യാതെ ഒരു കൊമ്പന്‍ ഓടെടാ ഓട്ടമായിരുന്നു. ആനയോട്ടം കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

രഥയാത്രയ്ക്കിടെ വെച്ച ഉച്ചത്തിലുള്ള ഡിജെ സംഗീതമാണ് ആനയെ വിറപ്പിച്ചത്. ഘോഷയാത്രയിലേക്ക് എത്തിച്ച ഏക ആണ്‍ ആനയാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. ഉച്ചത്തിലുള്ള സംഗീതവും വിസില്‍ മുഴക്കവും കേട്ട ആന പ്രകോപിതനായി. ഇതോടെ ജനങ്ങള്‍ക്ക് നേരെ തിരിഞ്ഞ് ഓടുകയായിരുന്നു. ഒരാന വിരണ്ടതോടെ അടുത്ത് നിന്നിരുന്ന മറ്റ് രണ്ട് ആനകള്‍ ഭയന്നു.

ഉടന്‍ തന്നെ ആനകളെ തളയ്ക്കാന്‍ സാധിച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്. 18 ആനകള്‍, 101 ട്രക്കുകള്‍, 30 അഖാഡകള്‍, 18 ഭജന്‍ ഗ്രൂപ്പുകള്‍, മൂന്ന് വാദ്യസംഘങ്ങള്‍ തുടങ്ങി വന്‍ സന്നാഹത്തോടെയായിരുന്നു ഘോഷയാത്ര. ഇതിനിടെയാണ് സംഭവമുണ്ടായത്. ആനകളെ ആക്രമണം ഭയന്നോടിയ രണ്ടുപേര്‍ക്ക് പരിക്കേറ്റു.

അക്രമസ്വഭാവം പ്രകടിപ്പിച്ച ആനകളെ മാറ്റി നിര്‍ത്തി പിന്നീട് 14 ആനകളെ പങ്കെടുപ്പിച്ച് കൊണ്ട് ഘോഷയാത്ര തുടര്‍ന്നു. ശേഷം ഡിജെ സംഗീതവും തുടര്‍ന്നുവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

അതേസമയം, ഭഗവാന്‍ ജഗന്നാഥന്‍, സഹോദരന്‍ ബലഭദ്രന്‍, സഹോദരി സുഭദ്ര എന്നിവരെ ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന് ഗുണ്ഡിച്ച ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്ന വാര്‍ഷിക ഉത്സവമാണ് ജഗന്നാഥ രഥയാത്ര. നിരവധിയാളുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആഘോഷങ്ങളുടെ ഭാഗമാകാന്‍ എത്തിച്ചേരാറുള്ളത്.