സിനിമയെ വെല്ലുന്ന പ്രതികാരം: അച്ഛനെ കൊലപ്പെടുത്തിയ ആളെ നടുറോഡിൽ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി മകൻ

Jaipur Axe Murder: 7-Year-Old Rivalry Ends in Brutal Revenge Killing on Street: വൈകുന്നേരം 3 മണി മുതൽ ഒരു ക്യാമ്പർ വാനിൽ പ്രതികൾ വിജയിയെ പിന്തുടരുന്നുണ്ടായിരുന്നു. രാത്രി 7:15-ഓടെ കാൽവാറിലെ വീട്ടിലേക്ക് പോവുകയായിരുന്ന വിജയ്‌യുടെ കാറിലേക്ക് ഇവർ വാഹനം ഇടിച്ചുകയറ്റി. കാർ നിന്നതോടെ വിജയ് പുറത്തിറങ്ങി ഓടാൻ ശ്രമിച്ചെങ്കിലും മഴുവുമായി പുറകെയോടിയ ഹനീഷ് ഇയാളെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു

സിനിമയെ വെല്ലുന്ന പ്രതികാരം: അച്ഛനെ കൊലപ്പെടുത്തിയ ആളെ നടുറോഡിൽ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി മകൻ

പ്രതീകാത്മക ചിത്രം

Published: 

12 Nov 2026 | 02:59 PM

ജയ്പൂർ: അച്ഛനെ കൊലപ്പെടുത്തിയ ആളോട് ഏഴ് വർഷങ്ങൾക്ക് ശേഷം മകൻ്റെ പ്രതികാരം. 2019-ൽ സ്വന്തം പിതാവിനെ കൊലപ്പെടുത്തിയതിലുള്ള പക തീർക്കാൻ മകൻ വിജയ് ബാജിയ എന്നയാളെ നടുറോഡിലിട്ട് ക്രൂരമായി വെട്ടി കൊലപ്പെടുത്തി. ജയ്പൂരിലെ ജഗദംബ നഗറിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സംഭവത്തിൽ ഹനീഷ്, കൂട്ടാളികളായ യുവരാജ് ചൗധരി, ദിനേഷ്, കമലേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വിജയ് 2019-ൽ ഒരു ഹനീഷിൻ്റെ പിതാവായ കൈലാഷ് എന്നയാളെ കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ ജയിലിലായിരുന്ന വിജയ് പിന്നീട് പുറത്തിറങ്ങി. അന്ന് മുതൽ പിതാവിൻ്റെ മരണത്തിന് പ്രതികാരം ചെയ്യാൻ ഹനീഷ് കാത്തിരിക്കുകയായിരുന്നു.

മുൻപും വിജയ്‌ക്ക് നേരെ ഇയാൾ ആക്രമണം നടത്തിയിരുന്നതായി പോലീസ് പറയുന്നു. ബുധനാഴ്ചയാണ് കൊലപാതകം നടന്നത്. വൈകുന്നേരം 3 മണി മുതൽ ഒരു ക്യാമ്പർ വാനിൽ പ്രതികൾ വിജയിയെ പിന്തുടരുന്നുണ്ടായിരുന്നു. രാത്രി 7:15-ഓടെ കാൽവാറിലെ വീട്ടിലേക്ക് പോവുകയായിരുന്ന വിജയ്‌യുടെ കാറിലേക്ക് ഇവർ വാഹനം ഇടിച്ചുകയറ്റി. കാർ നിന്നതോടെ വിജയ് പുറത്തിറങ്ങി ഓടാൻ ശ്രമിച്ചെങ്കിലും മഴുവുമായി പുറകെയോടിയ ഹനീഷ് ഇയാളെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Also Read: India Visa Rules Reform: ഇന്ത്യയുടെ വിസ നിയമങ്ങളിൽ വൻ പരിഷ്കാരം; 13 വിഭാഗങ്ങൾ 9 ആയി, അപേക്ഷാഫോമുകൾ 70% ലളിതമാകും

വിവരം ലഭിച്ചതിനെ തുടർന്ന് ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് സി.സി.ടി.വി ദൃശ്യങ്ങളും ദൃക്സാക്ഷികൾ പകർത്തിയ വീഡിയോകളും പരിശോധിച്ച് വാഹനത്തിൻ്റെ നമ്പർ തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുലർച്ചെ 4 മണിയോടെ പ്രതികളെ പോലീസ് പിടികൂടി. രക്ഷപ്പെടാൻ വഴിയില്ലാത്തതിനാൽ കീഴടങ്ങാൻ പോലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് ഇവർ പിടിയിലായതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചിട്ടുണ്ട്. പിടിയിലായ നാല് പേരിൽ ഹനീഷ് ഒഴികെ മറ്റാർക്കും ക്രിമിനൽ പശ്ചാത്തലമില്ല.

കൊല്ലപ്പെട്ട വിജയ്‌യുടെയും കൈലാഷിൻ്റെയും വീടുകൾ തമ്മിൽ ചെറിയ ദൂരം മാത്രമാണ് ഉണ്ടായിരുന്നത്. മുൻപ് ഒരു കുടുംബം പോലെ താമസിച്ചിരുന്ന ഇവർ തമ്മിൽ പിന്നീട് തർക്കങ്ങളുണ്ടായി. ഇതിന് പിന്നാലെ വിജയിയെ കൊല്ലാൻ കൈലാഷ് ശ്രമിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ വൈരാഗ്യത്തിലാണ് 2019-ൽ കൈലാഷിനെ വിജയ് കൊലപ്പെടുത്തിയത്. ഈ സംഭവം ഇപ്പോൾ വർഷങ്ങൾക്ക് ശേഷം മറ്റൊരു കൊലപാതകത്തിലാണ് കലാശിച്ചിരിക്കുന്നത്.

English Summary

In a shocking revenge crime in Jaipur, a man brutally hacked his father’s killer to death with an axe. The accused and three accomplices were arrested by the police.

Loading...
Unable to load recommendations.
Follow Us
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? ഇതറിയാതെ പോകല്ലേ
ഐഫോൺ 16 -ന് ആമസോണിൽ 10000 രൂപ ബാങ്ക് ഡിസ്കൗണ്ട്
ഹീറോയുടെ സ്റ്റൈലൻ ബൈക്ക് - കരീഷ്മ XMR
ഫ്രിഡ്ജിൽ കല്ലുപ്പ് വെച്ചാലുള്ള ഗുണം അറിയണോ? അത്ഭുതം കാണാം
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്