Jammu Kashmir Encounter: കശ്മീരിൽ ഭീകരരുമായി വീണ്ടും ഏറ്റുമുട്ടൽ; ഒരു സൈനികന് വീരമൃത്യു; മൂന്നുപേർക്ക് പരിക്ക്

Jammu and Kashmir encounter: ജൂനിയർ കമ്മീഷൻഡ് ഓഫീസർ നായിബ് സുബേദാർ രാ​ഗേഷ് കുമാറാണ് കൊല്ലപ്പെട്ടത്. മൂന്ന് സൈനികർക്ക് പരിക്കേറ്റു. പ്രദേശത്ത് മൂന്ന് ഭീകരരാണ് ഒളിച്ചിരിക്കുന്നത്.

Jammu Kashmir Encounter: കശ്മീരിൽ ഭീകരരുമായി വീണ്ടും ഏറ്റുമുട്ടൽ; ഒരു സൈനികന് വീരമൃത്യു; മൂന്നുപേർക്ക് പരിക്ക്

രാകേഷ് കുമാർ (image Credit: X)

Published: 

10 Nov 2024 21:13 PM

ശ്രീനഗര്‍: ജമ്മു കശ്മീരിൽ ഭീകരരുമായി വീണ്ടും ഏറ്റുമുട്ടൽ. ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നടന്ന ഭീകരാ​ക്രമണത്തിൽ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. ജൂനിയർ കമ്മീഷൻഡ് ഓഫീസർ നായിബ് സുബേദാർ രാ​ഗേഷ് കുമാറാണ് കൊല്ലപ്പെട്ടത്. മൂന്ന് സൈനികർക്ക് പരിക്കേറ്റു. പ്രദേശത്ത് മൂന്ന് ഭീകരരാണ് ഒളിച്ചിരിക്കുന്നത്.

ഒറ്റ ദിവസം കൊണ്ട് മൂന്ന് ഏറ്റുമുട്ടലുകളാണ് പ്രദേശത്തുണ്ടായിട്ടുള്ളത്. ശനിയാഴ്ച രാത്രി ബാരാമുള്ളയിലാണ് ഏറ്റുമുട്ടലാരംഭിക്കുന്നത്. രാവിലെവരെ തുടർന്ന ബാരാമുള്ളയിലെ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. പിന്നാലെ ശ്രീനഗറിലും ഏറ്റുമുട്ടൽ ആരംഭിച്ചു. സുരക്ഷാ സേനയുടെയും ജമ്മു കശ്മീർ പോലീസിന്റെയും സംയുക്ത പട്രോളിങ്ങിനിടെയാണ് ശ്രീനഗറിലെ സബർവൻ വനമേഖലയിൽ ഏറ്റുമുട്ടലാരംഭിച്ചത്. പിന്നാലെ കിഷ്ത്വാറിലും ആക്രമണമാരംഭിച്ചു. കിഷ്ത്വാർ ജില്ലയിലെ ചാസ് മേഖലയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയത്.

 

Also Read-Jammu Kashmir Encounter: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; 2 സൈനികർക്ക് പരിക്ക്, ഒരു ദിവസത്തിനിടെ മൂന്നാം തവണ

കഴിഞ്ഞ വ്യാഴാഴ്ച രണ്ട് ഡിഫന്‍സ് ഗാര്‍ഡുകളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വെടിവെച്ചു കൊന്നിരുന്നു. ഈ ഭീകരര്‍ സുരക്ഷാസേനയുടെ പിടിയിലായതായി കിഷ്ത്വാര്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കശ്മീരില്‍ വിവിധ പ്രദേശങ്ങളിലായി നുഴഞ്ഞുകയറ്റ ശ്രമങ്ങളുണ്ടാവുന്നുണ്ട്.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും