Jammu Kashmir Encounter: ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; സൈനികന് വീരമൃത്യു, പാക് ഭീകരനെ വധിച്ചു

Terrorist Attack in Jammu Kashmir: കുപ്‌വാരയില്‍ ഈയാഴ്ച നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. കഴിഞ്ഞ ദിവസം സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചിരുന്നു. കുപ്‌വാരയിലെ കോവാട് മേഖലയിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്.

Jammu Kashmir Encounter: ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; സൈനികന് വീരമൃത്യു, പാക് ഭീകരനെ വധിച്ചു

Jammu Kashmir Encounter

Published: 

27 Jul 2024 | 12:06 PM

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റമുട്ടല്‍. കുപ്‌വാരയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു. പാകിസ്ഥാന്‍ സ്വദേശിയായ ഒരു ഭീകരനെ സൈന്യം വധിച്ചിട്ടുണ്ട്. സംഭവത്തില്‍ മേജര്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റു. മേഖലയില്‍ ഏറ്റമുട്ടല്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്.

Also Read: Vande Bharat: എറണാകുളം- ബം​ഗളൂരു വന്ദേ ഭാരത് ജൂലൈ 31 മുതൽ; 7 ഇടങ്ങളിൽ സ്റ്റോപ്പ്, ആഴ്ച്ചയിൽ 3 ദിവസം സർവീസ്

കുപ്‌വാരയില്‍ ഈയാഴ്ച നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. കഴിഞ്ഞ ദിവസം സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചിരുന്നു. കുപ്‌വാരയിലെ കോവാട് മേഖലയിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പരിശോധന നടത്തുന്നതിനിടെ സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

Also Read: Niti Aayog Meeting: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് നീതി ആയോഗ്; ഇന്ത്യ സഖ്യത്തിലെ മുഖ്യമന്ത്രിമാർ യോഗം ബഹിഷ്കരിക്കും

അതേസമയം, ജമ്മുവിലെ ഡോഡയില്‍ കഴിഞ്ഞ ദിവസം ഏറ്റുമുട്ടലുണ്ടായിരുന്നു. സംഭവത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. രജൗരിയിലെ നിയന്ത്രണ രേഖയ്ക്ക് സമീപവും വെടിവെപ്പുണ്ടായിരുന്നു. കാസ്തിഗഡിലെ അപ്പര്‍ ദേസാ ഭട്ടയിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. അതിന് മുമ്പും ഇവിടുത്തെ സാദാന്‍ ലോവര്‍ പ്രൈമറി സ്‌കൂളിന് സമീപം സൈന്യത്തിന് നേരെ ഭീകരര്‍ വെടിവെച്ചിരുന്നു. സേന ശക്തമായി തിരിച്ചടിച്ചതോടെ ഭീകരരര്‍ വനമേലയിലേക്ക് ഓടിക്കളഞ്ഞുവെന്നും സൈന്യം അറിയിച്ചു.

Related Stories
Sunetra Pawar: അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യ; സുനേത്ര മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ