‌Jharkhand: ഭക്ഷണമുണ്ടാക്കിയില്ലെന്ന് ആരോപണം; മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു

Drunk Man Beats Wife To Death: മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു. രാത്രി തനിക്ക് ഭക്ഷണമുണ്ടാക്കി നൽകിയില്ലെന്നാരോപിച്ചാണ് കൊലപാതകം. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

‌Jharkhand: ഭക്ഷണമുണ്ടാക്കിയില്ലെന്ന് ആരോപണം; മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു

പ്രതീകാത്മക ചിത്രം

Published: 

02 Jun 2025 06:32 AM

മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു. രാത്രി തനിക്ക് ഭക്ഷണമുണ്ടാക്കിനൽകാൻ തയ്യാറായില്ലെന്നാരോപിച്ചാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്. ഝാർഖണ്ഡിലെ ചക്രധർപൂരിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭക്ഷണമുണ്ടാക്കി നൽകാൻ ഭാര്യ വിസമ്മതിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

പ്രതി ശങ്കർ ശനിയാഴ്ച രാത്രി മദ്യപിച്ചാണ് വീട്ടിലെത്തിയത്. വീട്ടിലെത്തിയ ശേഷം തനിക്ക് ഭക്ഷണമുണ്ടാക്കിനൽകാൻ ഇയാൾ ഭാര്യയെ നിർബന്ധിച്ചു. എന്നാൽ, മദ്യപിച്ചെത്തിയ ഭർത്താവിനോട് ദേഷ്യപ്പെട്ട യുവതി രാത്രി ഭക്ഷണമുണ്ടാക്കാൻ വിസമ്മതിച്ചു. ഇത് ഇരുവർക്കുമിടയിൽ വാക്കുതർക്കമുണ്ടാക്കി. തർക്കത്തിനിടെ ശങ്കർ വടിയെടുത്ത് ഭാര്യയെ മർദ്ദിക്കാൻ ആരംഭിച്ചു. നിയന്ത്രണമില്ലാതെ, ഏറെ നേരം നീണ്ട മർദ്ദനമേറ്റ് നിലത്തുവീണ യുവതിയ്ക്ക് ഗുരുതരമായ പരിക്കുകളേറ്റു. രാത്രി മുഴുവൻ പരിക്കേറ്റ് കഴിഞ്ഞ അവർക്ക് ചികിത്സ ലഭിക്കില്ല. പിറ്റേ ദിവസം പുലർച്ചെ ഇവർ മരണപ്പെടുകയും ചെയ്തു.

അയൽവാസികൾ വീട്ടിൽ വന്ന് നോക്കിയപ്പോഴാണ് മരണവിവരം അറിയുന്നത്. ഇവർ പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് ശങ്കറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശങ്കർ കുറ്റം സമ്മതിച്ചിട്ടുണ്ട്. മദ്യത്തിൻ്റെ സ്വാധീനത്തിൽ ദേഷ്യം വന്നതിനാലാണ് ഇത് സംഭവിച്ചതെന്ന് ഇയാൾ മൊഴിനൽകി. ശങ്കറും ഭാര്യയും കൂലിവേലക്കാരാണ്. ഇവർക്ക് രണ്ട് മക്കളുണ്ട്. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

 

Related Stories
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
Bengaluru Metro: നമ്മ മെട്രോ യാത്രക്കാർക്ക് ഇനി എല്ലാം വളരെ എളുപ്പം; സ്റ്റേഷനുകളിൽ മൾട്ടി ലെവൽ പാർക്കിങ്
Cardiac Arrest: 14 വയസ്സുകാരി ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് സംശയം
Bengaluru Auto Driver: അർദ്ധ രാത്രിയിൽ ബെംഗളൂരുവിലെ റാപ്പിഡോ ഓട്ടോയിൽ കയറിയ യുവതി കണ്ടത്…; വീഡിയോ വൈറൽ
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം