Justice Surya Kant: കര്‍ഷക കുടുംബത്തില്‍ ജനനം, സുപ്രധാന വിധികളില്‍ സാന്നിധ്യം; ഗ്രാമത്തെ നെഞ്ചേറ്റുന്ന ജസ്റ്റിസ് സൂര്യകാന്ത്

Justice Surya Kant Biography: അടുത്ത ചീഫ് ജസ്റ്റിസായി ബിആര്‍ ഗവായി ശുപാര്‍ശ ചെയ്തത് പ്രകാരമാണ് സൂര്യകാന്തിലേക്ക് അവസരമെത്തുന്നത്. ഏറ്റവും സീനിയറായ ജസ്റ്റിസാണ് സാധാരണയായി ശുപാര്‍ശ ചെയ്യപ്പെടാറ്.

Justice Surya Kant: കര്‍ഷക കുടുംബത്തില്‍ ജനനം, സുപ്രധാന വിധികളില്‍ സാന്നിധ്യം; ഗ്രാമത്തെ നെഞ്ചേറ്റുന്ന ജസ്റ്റിസ് സൂര്യകാന്ത്

ജസ്റ്റിസ് സൂര്യകാന്ത്

Updated On: 

28 Oct 2025 | 06:29 PM

സുപ്രീംകോടതിയുടെ 53ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് നവംബര്‍ 24ന് സ്ഥാനമേല്‍ക്കും. നിലവിലെ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായി നവംബര്‍ 23നാണ് വിരമിക്കുന്നത്. 2027ല്‍ വിരമിക്കുന്നത് വരെ സൂര്യകാന്ത് തുടരും. അടുത്ത ചീഫ് ജസ്റ്റിസായി ബിആര്‍ ഗവായി ശുപാര്‍ശ ചെയ്തത് പ്രകാരമാണ് സൂര്യകാന്തിലേക്ക് അവസരമെത്തുന്നത്. ഏറ്റവും സീനിയറായ ജസ്റ്റിസാണ് സാധാരണയായി ശുപാര്‍ശ ചെയ്യപ്പെടാറ്. 2019 മെയ് 24നാണ് സൂര്യകാന്ത് സുപ്രീംകോടതിയിലേക്ക് എത്തുന്നത്. നിലവില്‍ സീനിയോരിറ്റി കൂടുതലുള്ളത് ഇദ്ദേഹത്തിനാണ്.

കര്‍ഷക കുടുംബത്തില്‍ ജനനം

1962 ഫെബ്രുവരി 10ന് ഹരിയാനയിലെ ഹിസാര്‍ ജില്ലയിലാണ് സൂര്യകാന്തിന്റെ ജനനം. പെട്വാഡ് ഗ്രാമത്തിലെ ഒരു സാധാരണ കര്‍ഷക കുടുംബമാണ് അദ്ദേഹത്തിന്റേത്. സ്‌കൂള്‍ അധ്യാപകനായിരുന്നു പിതാവ്. ബെഞ്ചുകളില്ലാത്ത സ്‌കൂളില്‍ തറയിലിരുന്ന് പഠിച്ചാണ് രാജ്യത്തെ പരമോന്നത കോടതിയുടെ തലവനായി അദ്ദേഹം എത്തുന്നത്.

റോഹ്തക്കിലെ മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദം നേടിയ സൂര്യകാന്ത് തുടക്കക്കാലത്ത് ജില്ലാ കോടതികളില്‍ പ്രാക്ടീസ് ചെയ്തു. പിന്നീട് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയില്‍ ജോലി ചെയ്ത അദ്ദേഹം തന്റെ 38ാം വയസില്‍ സംസ്ഥാനത്തെ പ്രായംകുറഞ്ഞ അഡ്വക്കേറ്റ് ജനറലുമായി. 2004ലാണ് സൂര്യകാന്ത് പഞ്ചാബ്, ഹരിയാന ഹൈക്കോടതി ജഡ്ജിയാകുന്നത്.

ശേഷം 2011ല്‍ കുരുക്ഷേത്ര സര്‍വകലാശാലയില്‍ നിന്നും വിദൂരപഠനം വഴി നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടി. പതിനാല് വര്‍ഷത്തോളം ഹൈക്കോടതി ജഡ്ജിയായതിന് ശേഷം 2018ല്‍ ഹിമാചല്‍പ്രദേശ് ചീഫ് ജസ്റ്റിസുമായി.

ജനിച്ചത് കര്‍ഷക കുടുംബത്തിലായതിനാല്‍ തന്നെ വീട്ടുകാരെ കൃഷിയില്‍ സഹായിക്കാന്‍ സൂര്യകാന്ത് എപ്പോഴും സമയം കണ്ടെത്തിയിരുന്നു. പത്താം ക്ലാസിലെ ബോര്‍ഡ് പരീക്ഷയെഴുതാന്‍ വേണ്ടിയാണ് അദ്ദേഹം ഗ്രാമം വിട്ട് ആദ്യമായി നഗരത്തിലേക്ക് എത്തുന്നത്. പിന്നീട് ജോലിയുമായി ബന്ധപ്പെട്ട് ജന്മനാട്ടില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നെങ്കിലും തന്റെ ഗ്രാമത്തിലെ കുട്ടികളെ പ്രോത്സാഹിപ്പിക്കാനായി സമ്മാനങ്ങളുമായി അദ്ദേഹം എപ്പോഴും എത്താറുണ്ട്.

Also Read: Nationwide SIR : കേരളമടക്കം 12 സംസ്ഥാനങ്ങളിൽ എസ്‌ഐആർ; നടപടിക്രമങ്ങൾ നാളെ മുതൽ

സുപ്രധാന വിധികളിലും ഭാഗം

ഒട്ടേറെ സുപ്രധാന വിധികള്‍ പുറപ്പെടുവിച്ച ബെഞ്ചിലും ജസ്റ്റിസ് സൂര്യകാന്ത് അംഗമായിരുന്നു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടന 370ാം അനുച്ഛേദം റദ്ദാക്കിയത് ശരിവെച്ചു, രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ചു, അത്തരം കേസുകളിലെ എഫ്‌ഐആറില്‍ തുടര്‍നടപടികള്‍ പാടില്ലെന്ന് വ്യക്തമാക്കി, ബിഹാര്‍ എസ്‌ഐആറിന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടണമെന്ന് ഉത്തരവിട്ടു, തുടങ്ങി ഒട്ടേറെ വിധികള്‍ സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ