AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Jyoti Malhotra: ‘അവിടെ നിന്ന് ഏറെ സ്നേഹം ലഭിച്ചു’; ജ്യോതി മൽഹോത്രയുടെ സ്വകാര്യ ഡയറി കണ്ടെടുത്തു

Jyoti Malhotra Personal Diary: പാകിസ്ഥാൻ യാത്ര ഏറെ സ്നേഹം നിറഞ്ഞതായിരുന്നു, അവിടെ നിന്ന് ഏറെ സ്നേഹം ലഭിച്ചു തുടങ്ങിയ കാര്യങ്ങളാണ് പാകിസ്ഥാൻ യാത്രയെ കുറിച്ച് ജ്യോതി ഡയറിൽ കുറിച്ചിരുന്നത്.

Jyoti Malhotra: ‘അവിടെ നിന്ന് ഏറെ സ്നേഹം ലഭിച്ചു’; ജ്യോതി മൽഹോത്രയുടെ സ്വകാര്യ ഡയറി കണ്ടെടുത്തു
ജ്യോതി മൽഹോത്രImage Credit source: Social Media
nandha-das
Nandha Das | Published: 21 May 2025 14:40 PM

ചാരവൃത്തിക്ക് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയുടെ സ്വകാര്യ ഡയറി കണ്ടെടുത്തു. പാകിസ്ഥാനോടുള്ള തന്റെ സ്നേഹം വെളിപ്പെടുത്തുന്ന വാക്കുകളാണ് ഡയറിൽ ഉള്ളത്. ഹരിയാന പൊലീസാണ് ജ്യോതിയുടെ ഡയറി കണ്ടെടുത്തത്. പാകിസ്ഥാൻ സന്ദർശനത്തെ കുറിച്ച് വളരെ വിശദമായി തന്നെ ജ്യോതി ഡയറിൽ കുറിച്ചിട്ടുണ്ട്. ജ്യോതിയുടെ ഡയറിയിലെ രണ്ട് പേജുകളാണ് നിലവിൽ പുറത്തുവന്നിട്ടുള്ളത്. 2012ലേതാണ് ഡയറി.

പാകിസ്ഥാൻ യാത്ര ഏറെ സ്നേഹം നിറഞ്ഞതായിരുന്നു, അവിടെ നിന്ന് ഏറെ സ്നേഹം ലഭിച്ചു തുടങ്ങിയ കാര്യങ്ങളാണ് പാകിസ്ഥാൻ യാത്രയെ കുറിച്ച് ജ്യോതി ഡയറിൽ കുറിച്ചിരുന്നത്. യാത്രയ്ക്കിടെ ശേഖരിച്ച വിവരങ്ങളും, യാത്ര പോയതുമുതൽ തിരിച്ചെത്തിയത് വരെയുള്ള അനുഭവങ്ങളും ജ്യോതി വിശദമായി തന്നെ ഡയറിയിൽ കുറിച്ചിട്ടുണ്ട്.

പാകിസ്ഥാനെ “ഭ്രാന്തും വർണ്ണാഭമായതും” എന്നാണ് ജ്യോതി മൽഹോത്ര വിശേഷിപ്പിക്കുന്നത്. പാകിസ്ഥാനിലെ തന്റെ അനുഭവം വാക്കുകൾക്ക് അതീതമാണെന്നും അവർ പറയുന്നു. അവിടത്തെ ക്ഷേത്രങ്ങൾ സംരക്ഷിക്കണമെന്നും 1947ലെ വിഭജന സമയത്ത് വേർപിരിഞ്ഞ കുടുംബാംഗങ്ങളുമായി ഇന്ത്യക്കാരെ വീണ്ടും ഒന്നിക്കാൻ അനുവദിക്കണമെന്നും ജ്യോതി ഡയറിയിൽ കുറിച്ചിട്ടുണ്ട്.

അതേസമയം, പഹൽഗാം ആക്രമണത്തിന് മുമ്പ് ജ്യോതി കശ്മീർ സന്ദർശിച്ചിരുന്നു. പാകിസ്ഥാൻ യാത്രയ്ക്ക് പിന്നാലെയായിരുന്നു സന്ദർശനം. ഈ സന്ദർശനങ്ങൾ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷണിക്കുകയാണ് പോലീസ്. ഒപ്പറേഷൻ സിന്ദൂറിന് തലേദിവസം ഡൽഹിയിലെത്തിയ ജ്യോതി പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനായിരുന്ന ഡാനിഷിനെ നേരിൽകണ്ടതായും റിപ്പോർട്ടുകളുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്.