Kallakurichi Hooch Tragedy: കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; മുഖ്യപ്രതി പിടിയില്‍, ഇയാള്‍ പല കേസുകളിലും പ്രതി

Kallakurichi Hooch Tragedy Chief Accused in Custody: വ്യാജമദ്യദുരന്തവുമായി ബന്ധപ്പെട്ട് നൂറിലധികം കേസുകള്‍ ഉള്ള ഒരാള്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി കുറ്റകൃത്യങ്ങള്‍ തുടരുന്നതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. ചിന്നദുരൈയെ അറസ്റ്റ് ചെയ്യണമെന്ന് കഴിഞ്ഞ ദിവസം മുതല്‍ തന്നെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

Kallakurichi Hooch Tragedy: കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; മുഖ്യപ്രതി പിടിയില്‍, ഇയാള്‍ പല കേസുകളിലും പ്രതി

Kallakurichi Hooch Tragedy | Represental Image

Updated On: 

21 Jun 2024 | 10:09 AM

ചെന്നൈ: തമിഴ്‌നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശിയായ ചിന്നദുരൈ ആണ് അറസ്റ്റിലായത്. ഇയാള്‍ നൂറിനടുത്ത് വ്യാജമദ്യ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കടലൂരിനടുത്ത് നിന്നാണ് ചിന്നദുരൈയെ പോലീസ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ഗോവിന്ദരാജ്, ദാമോദരന്‍, വിജയ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

വ്യാജമദ്യദുരന്തവുമായി ബന്ധപ്പെട്ട് നൂറിലധികം കേസുകള്‍ ഉള്ള ഒരാള്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി കുറ്റകൃത്യങ്ങള്‍ തുടരുന്നതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. ചിന്നദുരൈയെ അറസ്റ്റ് ചെയ്യണമെന്ന് കഴിഞ്ഞ ദിവസം മുതല്‍ തന്നെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ രാജ്ഭവന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.

Also Read: Kallakurichi Hooch Tragedy: കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; മരണം 33 ആയി, 60ലധികം പേര്‍ ചികിത്സയില്‍

അതേസമയം, മദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി ഉയര്‍ന്നിട്ടുണ്ട്. സംഭവം വിവാദായതോടെ പല രാഷ്ട്രീയ നേതാക്കളും അപലപിച്ചു രംഗത്തെത്തിയിട്ടുണ്ട്. തമിഴ്‌നാട് വിക്ടറി അസോസിയേഷന്‍ പ്രസിഡന്റ് വിജയ് സംഭവത്തില്‍ ദുഃഖം രേഖപ്പടുത്തി.

കള്ളകുറിച്ചി ജില്ലയിലെ കരുണാപുരം പ്രദേശത്ത് വ്യാജമദ്യം കഴിച്ച് നിരവധി പേര്‍ മരിച്ചെന്ന വാര്‍ത്ത വലിയ ഞെട്ടലും ഹൃദയവേദനയും ഉണ്ടാക്കി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു, ചികിത്സയില്‍ കഴിയുന്നവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതുപോലെ നിരവധി പേരുടെ ജീവന്‍ പൊലിഞ്ഞ വാര്‍ത്തയില്‍ നിന്ന് ഇതുവരെ പൂര്‍ണമായി കരകയറിയിട്ടില്ല. സര്‍ക്കാര്‍ ഭരണസംവിധാനത്തിന്റെ അനാസ്ഥയാണ് ഇത്തരമൊരു സംഭവം വീണ്ടും ഉണ്ടായതിന് കാരണം എന്നത് വ്യക്തമാകുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് താന്‍ അഭ്യര്‍ത്ഥിക്കുന്നു എന്നുമാണ് വിജയ് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ആശുപത്രികളില്‍ പ്രവേശിപ്പിച്ചവര്‍ ചികിത്സ കിട്ടാതെ മരിക്കുകയാണ് എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. സേലം, വിഴുപ്പുറം എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് നിലവില്‍ രോഗികള്‍ ചികിത്സയില്‍ കഴിയുന്നത്. ലോഡിങ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും. മദ്യം കഴിച്ചവരില്‍ ചിലര്‍ക്ക് പെട്ടെന്ന് കാഴ്ചശക്തി കുറയുകയും. കഠിനമായ ഛര്‍ദ്ദിയും വയറു വേദനയും അനുഭവപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിനിടെ, സംഭവം വിഷമദ്യ ദുരന്തമല്ലെന്ന് പറഞ്ഞ ജില്ലാ കളക്ടര്‍ ശ്രാവണ്‍ കുമാര്‍ ജാതവത്തിനെ സ്ഥലംമാറ്റിയിരുന്നു. പകരം മറ്റൊരാളെ നിയമിച്ചു. സംഭവത്തിന് പിന്നാലെ കള്ളക്കുറിച്ചി എസ്പി സമയ് സിങ് മീനയെ പദവിയില്‍ നിന്നും നീക്കി പകരം രജത് ചതുര്‍ വേദിയെ നിയമിച്ചിരുന്നു.

Also Read: Kallakurichi Hooch Tragedy: ‘ഹൃദയവേദനയുണ്ടായക്കിയ സംഭവം’ കള്ളക്കുറിച്ചി ദുരന്തത്തിൽ ദുഖം രേഖപ്പെടുത്തി നടൻ വിജയ്

ചൊവ്വാഴ്ച രാത്രിയാണ് മദ്യം വിതരണം ചെയ്തത്. തുടര്‍ന്ന് മദ്യം കഴിച്ചവര്‍ക്ക് തലവേദന, ഛര്‍ദി, തലകറക്കം, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അതേസമയം, 2019ല്‍ രൂപീകൃതമായ തമിഴ്‌നാട്ടിലെ ജില്ലകളിലൊന്നാണ് കള്ളക്കുറിച്ചി. വിലുപ്പുറം, കടലൂര്‍, സേലം ജില്ലകളുമായി അതിര് പങ്കിടുന്ന ജില്ല നിലവില്‍ വന്നത് 2019 നവംബര്‍ 26നാണ്. നേരത്തെ വിലുപ്പുറം ജില്ലയുടെ ഭാഗമായിരുന്നു കള്ളക്കുറിച്ചി. 3440.8 ചതുരശ്ര കി.മി ആണ് ജില്ലയുടെ ആകെ വിസ്തീര്‍ണം. 7 താലൂക്കുകളുള്ള 2 റവന്യൂ ഡിവിഷനുകളും 412 ഗ്രാമപഞ്ചായത്തുകളെ ഉള്‍ക്കൊള്ളുന്ന ജില്ലയുടെ ആസ്ഥാനവും കള്ളക്കുറിച്ചി തന്നെയാണ്.

Related Stories
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ