Karnataka: 260 കേസുകളിലെ പ്രതിയായ 54 വയസുകാരൻ അറസ്റ്റിൽ; പിടിച്ചെടുത്തത് 30 ലക്ഷം രൂപയുടെ സ്വർണം

54 Year Old Arrested: 260ലധികം കേസുകളിലെ പ്രതിയായ 54 വയസുകാരൻ അറസ്റ്റിൽ. ഇയാളിൽ നിന്ന് 30 ലക്ഷം രൂപ വിലമതിയ്ക്കുന്ന സ്വർണവും പോലീസ് പിടിച്ചെടുത്തു.

Karnataka: 260 കേസുകളിലെ പ്രതിയായ 54 വയസുകാരൻ അറസ്റ്റിൽ; പിടിച്ചെടുത്തത് 30 ലക്ഷം രൂപയുടെ സ്വർണം

പ്രതീകാത്മക ചിത്രം

Published: 

30 Apr 2025 07:48 AM

260 കേസുകളിലെ പ്രതിയായ 54 വയസുകാരൻ അറസ്റ്റിൽ. കലബുർഗി മോഷണക്കേസുമായി ബന്ധപ്പെട്ടാണ് കർണാടക പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മന്ത്രി ശങ്കർ എന്നറിയപ്പെടുന്ന ശിവപ്രസാദിൽ നിന്ന് 30 ലക്ഷം രൂപ വിലമതിയ്ക്കുന്ന സ്വർണവും പിടിച്ചെടുത്തു. തെലങ്കാനയിലെ സെക്കന്ദരാബാദ് സ്വദേശിയായ ഇയാൾ മഹാരാഷ്ട്രയിലെ ലാത്തൂരിലാണ് താമസിച്ചിരുന്നത്. ഗുൽബർഗിൽ നിന്നാണ് ഇയാളെ കർണാടക പോലീസ് പിടികൂടിയത്.

ഗുൽബർഗയിലെ അശോക് നഗറിൽ നടന്ന മോഷണത്തിൽ തനിക്ക് പങ്കുണ്ടെന്ന് ഇയാൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു. മോഷ്ടിച്ച 412 ഗ്രാം സ്വർണം താൻ ഒരു ബന്ധുവിൻ്റെ വീട്ടിൽ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്നും ഇയാൾ പറഞ്ഞു. നിലവിലെ തുക അനുസരിച്ച് ഏതാണ്ട് 30 ലക്ഷം രൂപയാണ് ഇതിൻ്റെ വില. ഈ സ്വർണം പോലീസ് കണ്ടെടുത്തു. 40 വർഷം നീളുന്ന ക്രിമിനൽ ചരിത്രമാണ് ശിവപ്രസാദിനുള്ളത്. തെലങ്കാന, ആന്ധ്രാ പ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലായി 260 ലധികം കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 14ആം വയസിലാണ് ശിവപ്രസാദ് മോഷണം ആരംഭിച്ചത്. കലബുർഗി ജില്ലയിൽ മാത്രം 10 മോഷണക്കേസുകളിൽ താൻ പങ്കായിട്ടുണ്ടെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ പ്രതികരിച്ചു. ഈ വർഷാദ്യം നടന്ന മറ്റൊരു മോഷണവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ശിവപ്രസാദിലേക്കെത്തിയത്.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും