Karnataka Honor Killing: ഗര്‍ഭിണിയായ മകളെ പിതാവും ബന്ധുക്കളും വെട്ടിക്കൊന്നു; വീണ്ടും ദുരഭിമാനക്കൊല
Karnataka Honor Killing: വിവാഹശേഷം ഹുബ്ബള്ളിയിൽനിന്ന് ഹാവേരി എന്ന സ്ഥലത്തേക്ക് മാന്യത തന്റെ ഭർത്താവിനൊപ്പം...

Karnataka Crime
കർണാടകയിലെ ഹുബ്ബള്ളിയിൽ ദുരഭിമാനകൊല. ഗർഭിണിയായ മകളെ പിതാവും ബന്ധുക്കളും ചേർന്ന് വെട്ടിക്കൊന്നു. 19 കാരിയായ മാന്യത പാട്ടീൽ ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ മാന്യതയുടെ ഭർത്താവിനും കുടുംബത്തിനും മർദ്ദനമേറ്റു. കേസിൽ പിതാവ് ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ.കൊല്ലപ്പെട്ട പെൺകുട്ടി മൂന്നുമാസം ഗർഭിണിയായിരുന്നു.
ഇതര ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്തതിനാണ് മാന്യതയെ അച്ഛനും ബന്ധുക്കളും ചേർന്ന് അതിദാരുണമായി കൊലപ്പെടുത്തിയത്. വിവാഹശേഷം ഹുബ്ബള്ളിയിൽനിന്ന് ഹാവേരി എന്ന സ്ഥലത്തേക്ക് മാന്യത തന്റെ ഭർത്താവിനൊപ്പം താമസം മാറ്റിയിരുന്നു. ജന്മനാടായ ഹുബ്ബള്ളിയിലേക്ക് ഇവർ തിരിച്ചെത്തിയപ്പോഴായിരുന്നു അച്ഛനും സഹോദരനുമുൾപ്പെടെയുള്ള ബന്ധുക്കൾ ചേർന്ന് ഇവരെ ആക്രമിച്ചത്.
പെൺകുട്ടിയുടെ ഭർത്താവ് വിവേകാനന്ദനെയും യുവാവിന്റെ മാതാപിതാക്കളെയും ഇവരുടെ വീട്ടിൽ എത്തി ക്രൂരമായി ആക്രമിക്കുകയും തുടർന്ന് പെൺകുട്ടിയെ വെട്ടിക്കൊലപ്പെടുത്തുകയും ആയിരുന്നു. സംഭവത്തിന് പിന്നാലെ പോലീസ് പ്രതീകളെ കസ്റ്റഡിയിലെടുത്തു.
തമിഴ്നാട്ടിൽ ഇൻഷുറൻസ് തുക തട്ടാൻ അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തി മക്കൾ
തമിഴ്നാട് തിരുത്തണിയിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി സ്വന്തം പിതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തി മക്കൾ. സംഭവത്തിൽ രണ്ട് ആൺമക്കൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ. സർക്കാർ സ്കൂളിൽ ലാബ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയായിരുന്നു ഗണേശൻ ആണ് കൊല്ലപ്പെട്ടത്. 56 വയസ്സായിരുന്നു അദ്ദേഹത്തിന്. രണ്ടുമാസം മുമ്പാണ് ഗണേശൻ മരിച്ചത്. അപ്പോൾ അതൊരു സ്വാഭാവിക മരണം ആയിട്ടായിരുന്നു കരുതിയിരുന്നത് എന്നാൽ ഇത് ഒരു ആസൂത്രിത കൊലപാതകം ആണെന്ന് ഇപ്പോഴാണ് കണ്ടെത്തുന്നത്. സംഭവത്തിൽ മക്കളായ ജി മോഹൻ രാജ്, ഹരിഹരൻ എന്നിവരെയും വാടകഗുണ്ടാ സംഘങ്ങളായ മറ്റ് മൂന്നു പേരെയുമാണ് അറസ്റ്റ് ചെയ്തത്.