Karwa Chauth Woman Death: ഭർത്താവിന്റെ ദീർഘായുസ്സിനായി വ്രതം എടുത്ത ഭാര്യ പൂർത്തിയാക്കും മുമ്പേ മരിച്ചു! നോവായി വീഡിയോ
Karwa Chauth Woman Death: തന്റെ അവസാന ദിവസം ഭർത്താവിന്റെ ദീർഘായുസ്സിനായി വ്രതം അനുഷ്ഠിച്ച് പരിപാടിയിൽ നൃത്തം ചെയ്യുന്ന സ്ത്രീയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കണ്ണീരായി മാറുകയാണ്
ഭർത്താവിന്റെ ദീർഘായുസ്സിന് വേണ്ടി ഉപവാസം അനുഷ്ഠിച്ച ഭാര്യ ഉപവാസം പൂർത്തിയാക്കും മുമ്പേ മരിച്ചു. കർവ്വ ചൗത്ത്(Karwa Chauth) എന്ന ചടങ്ങിന് ഇടയിലാണ് സ്ത്രീ മരിച്ചത്. തന്റെ അവസാന ദിവസം ഭർത്താവിന്റെ ദീർഘായുസ്സിനായി വ്രതം അനുഷ്ഠിച്ച് പരിപാടിയിൽ നൃത്തം ചെയ്യുന്ന സ്ത്രീയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കണ്ണീരായി മാറുകയാണ്.
ഉത്തരേന്ത്യയിലെ സ്ത്രീകൾ തങ്ങളുടെ ഭർത്താവിന്റെ ദീർഘായുസ്സിനുവേണ്ടി പ്രാർത്ഥിക്കുന്ന ദിവസമാണ് കർവ്വ ചതുർത്തി എന്ന് വിളിക്കപ്പെടുന്ന ഒരു പ്രത്യേക ദിവസം. അന്നത്തെ ദിവസം മുഴുവൻ അവർ ഉപവസിക്കുന്നു. ദിവസം മുഴുവൻ ഒന്നും കഴിക്കാതെയാണ് വ്രതം. രാത്രിയിൽ ചന്ദ്രനെ പ്രാർത്ഥിച്ച ശേഷമാണ് അവർ വ്രതം അവസാനിപ്പിക്കുന്നത്. അരിപ്പ പോലുള്ള ഒരു വസ്തുവിലൂടെ ഭർത്താവിന്റെ മുഖം നോക്കി ഭക്ഷണം കഴിച്ചാണ് അവർ ഉപവാസം അവസാനിപ്പിക്കുക. അത്തരത്തിൽ ഉപവാസം അനുഷ്ഠിക്കുന്നതിനിടെയാണ് ഒരു സ്ത്രീ ഇപ്പോൾ മരിച്ചത്. പഞ്ചാബിലെ താപ ടൗൺ എന്ന സ്ഥലത്തുള്ള ആശ റാണി എന്ന സ്ത്രീയാണ് നോവായി മാറിയത്. 55 വയസ്സായിരുന്നു ഇവർക്ക്.
— JARNAIL (@N_JARNAIL) October 13, 2025
വ്രതം അവസാനിപ്പിച്ച് തന്റെ ഭർത്താവിന്റെ മുഖത്തു നോക്കിയിരുന്നു ആശാ റാണി. ശേഷം അതിനോട് അനുബന്ധിച്ചുള്ള നൃത്ത പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് ഇവർ ബോധരഹിതയായി വീണത്. ബന്ധുക്കളും കുടുംബാംഗങ്ങൾക്കും ഒപ്പം നൃത്തം ചെയ്യുന്നതിനിടെയാണ് സംഭവം. പെട്ടെന്ന് ബോധം കെട്ട് ആശാ റാണിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം അവർ മരിച്ചിരുന്നു. ഹാർട്ടറ്റാക്ക് ആയിരുന്നു എന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം. മരിക്കുന്നതിനുമരിക്കുന്നതിനു സന്തോഷത്തോടെ അവർ നൃത്തം ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.