AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diwali 2025: ദീപാവലിക്ക് ഹരിത പടക്കങ്ങൾ ഉപയോഗിക്കാം; ദിവസവും സമയവും നിർദ്ദേശിച്ച് സുപ്രീംകോടതി

Green Crackers for Diwali 2025: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് കോടതിയുടെ നിർദ്ദേശം. കൂടാതെ സംസ്ഥാനത്ത് ശക്തമായ പരിശോധനകൾ ഉറപ്പാക്കാനും നിർദ്ദേശങ്ങൾ പാലിക്കാതെ സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കാനും ലൈസൻസ് റദ്ദാക്കാനും സുപ്രീംകോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

Diwali 2025: ദീപാവലിക്ക് ഹരിത പടക്കങ്ങൾ ഉപയോഗിക്കാം; ദിവസവും സമയവും നിർദ്ദേശിച്ച് സുപ്രീംകോടതി
DiwaliImage Credit source: PTI Photos
ashli
Ashli C | Published: 15 Oct 2025 12:57 PM

ന്യൂഡൽഹി: ഡൽഹിയിൽ ദീപാവലി(Diwali 2025) ആഘോഷങ്ങൾക്ക് ഹരിത പടക്കങ്ങൾ ഉപയോഗിക്കാം എന്ന് സുപ്രീം കോടതി(Sipreme court Order)യുടെ അനുമതി. കർശന നിർദേശങ്ങളുടെയാണ് സുപ്രീംകോടതി പടക്കങ്ങൾ ഉപയോഗിക്കാനുള്ള അനുമതി നൽകിയത്. ഈ മാസം 18 മുതൽ 21 വരെ ഹരിത പടക്കങ്ങൾ ഉപയോഗിക്കാമെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകി. കൂടാതെ ഒക്ടോബർ 15 മുതൽ ഇരുപത്തിയൊന്നാം തീയതി വരെ ഹരിത പടക്കങ്ങളുടെ വിൽപ്പനയ്ക്കും കോടതി അനുമതി നൽകിയിട്ടുണ്ട്. രാവിലെ ആറുമണി മുതൽ ഏഴ് മണി വരെയും രാത്രി എട്ട് മണി മുതൽ പത്ത് മണി വരെയുമാണ് പടക്കങ്ങൾ ഉപയോഗിക്കാനുള്ള അനുമതി നൽകിയത്.

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് കോടതിയുടെ നിർദ്ദേശം. കൂടാതെ സംസ്ഥാനത്ത് ശക്തമായ പരിശോധനകൾ ഉറപ്പാക്കാനും നിർദ്ദേശങ്ങൾ പാലിക്കാതെ സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കാനും ലൈസൻസ് റദ്ദാക്കാനും സുപ്രീംകോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ദീപാവലിക്ക് ഹരിത പടക്കങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകണമെന്ന് ദില്ലി സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. സുപ്രീംകോടതി ഉത്തരവ് കൃത്യമായി നടപ്പിലാക്കുമെന്ന് ദില്ലിയുടെ പരിസ്ഥിതി മന്ത്രി മഞ്ജിന്ദർ സിംഗ് സിസ്ര അറിയിച്ചു.

ഈ വർഷത്തെ ദീപാവലി(Diwali on October 20) ഓക്ടോ​ബർ 20നാണ്. 5 ദിവസം നീണ്ടു നിൽക്കുന്ന ദീപാവലിക്ക് രാജ്യമെമ്പാടും വലിയ ആഘോഷങ്ങളാണ് ഉണ്ടാവുക. ലക്ഷ്മി ദേവിക്കൊപ്പം ഐശ്വര്യവും സമ്പത്തും വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ജനങ്ങൾ. ഇതിന്റെ ഭാ​ഗമായി കടകമ്പോളങ്ങളിൽ എല്ലാം ഇപ്പോൾ തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വിവിധ ക്ഷേത്രങ്ങളിൽ ദീപാവലിയോട് അനുബന്ധിച്ച് പ്രത്യേക പൂജകളും ഉണ്ടായിരിക്കുന്നതാണ്.