5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

RG Kar Medical College Student Death: ആർജി കർ മെഡിക്കൽ കോളേജ് വിദ്യാർത്ഥിനി ക്വാട്ടേഴ്‌സിൽ ജീവനൊടുക്കിയ നിലയിൽ; പരാതി നൽകാതെ കുടുംബം

RG Kar Medical College MBBS Student Found Dead: ഇഎസ്ഐ ആശുപത്രിയിൽ ഡോക്ടറായ അമ്മയോടൊപ്പം ആണ് യുവതി താമസിച്ചിരുന്നത്. വിദ്യാർത്ഥിനിക്ക് വിഷാദ രോഗം ഉണ്ടായിരുന്നിരിക്കാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

RG Kar Medical College Student Death: ആർജി കർ മെഡിക്കൽ കോളേജ് വിദ്യാർത്ഥിനി ക്വാട്ടേഴ്‌സിൽ ജീവനൊടുക്കിയ നിലയിൽ; പരാതി നൽകാതെ കുടുംബം
Representational ImageImage Credit source: Freepik
nandha-das
Nandha Das | Updated On: 03 Feb 2025 00:05 AM

കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയെ താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരുപതുകാരിയായ വിദ്യാര്ഥിനിയെനെയാണ് കമർഹാടിയിലെ ഇഎസ്ഐ ക്വാട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഇഎസ്ഐ ആശുപത്രിയിൽ ഡോക്ടറായ അമ്മയോടൊപ്പം ആണ് യുവതി താമസിച്ചിരുന്നത്. വിദ്യാർത്ഥിനിക്ക് വിഷാദ രോഗം ഉണ്ടായിരുന്നിരിക്കാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ ദിവസം യുവതിയുടെ അമ്മ നിരവധി തവണ മുറിയുടെ വാതിലിൽ മുട്ടിയെങ്കിലും മറുപടി ഉണ്ടായിരുന്നില്ല. ഇതോടെ വാതിൽ തള്ളി തുറന്ന് മുറിയ്ക്ക് അകത്ത് കയറിപ്പോഴാണ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

അയൽവാസികളുടെ സഹായത്തോടെ ഉടൻ തന്നെ യുവതിയെ കമർഹാടിയിലെ ഇഎസ്ഐ ആശുപത്രയിൽ എത്തിച്ചു. എന്നാൽ, അപ്പോഴേക്കും യുവതിയുടെ ജീവൻ നഷ്ടമായിരുന്നു. തുടർന്ന് മൃദദേഹം പോസ്റ്റ്മാർട്ടത്തിന് അയച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കമർഹാടി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

ALSO READ: 16കാരനൊപ്പം ജീവിക്കാനായി വീട് വിട്ടിറങ്ങിയ 13കാരിയെ പീഡിപ്പിച്ച് പോലീസുകാരൻ

എന്നാൽ, വിദ്യാർത്ഥിനിയുടെ മരണത്തിൽ കുടുംബം പോലീസിൽ പരാതി നൽകിയിട്ടില്ല. ആത്മത്യാ കുറിപ്പ് ഒന്നും കണ്ടെടുത്തിട്ടില്ല. തുടർ നടപടികൾ സ്വീകരിക്കുന്നതിന് മുൻപായി പോസ്റ്റ്മാർട്ടം റിപ്പോർട്ടിന് വേണ്ടി കാത്തിരിയിക്കുകയാണ് അന്വേഷണ സംഘം.

അതേസമയം, 2024 ആഗസ്റ്റ് 9നാണ് രാജ്യത്തെ ഒട്ടാകെ നടുക്കിയ മറ്റൊരു സംഭവം ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നത്. വനിതാ ജൂനിയർ ഡോക്ടറെ മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ വെച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടലോടെയാണ് നാം കേട്ടത്. സംഭവത്തിൽ മുൻ സിവിൽ പോലീസ് വോളൻ്റിയറായ സഞ്ജയ് റോയിയെ 2025 ജനുവരി 20ന് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.