Samir Modi: ലളിത് മോദിയുടെ സഹോദരൻ പീഡനക്കേസിൽ പിടിയിൽ; അറസ്റ്റിലായത് വിമാനത്താവളത്തിൽ വച്ച്
Samir Modi Arrested: ലളിത് മോദിയുടെ സഹോദരൻ സമീർ മോദി അറസ്റ്റിൽ. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ വച്ചാണ് സമീറിനെ പോലീസ് അറസ്റ്റ് ചെയ്തത്.

സമീർ മോദി
ലളിത് മോദിയുടെ സഹോദരൻ സമീർ മോദി പീഡനക്കേസിൽ പിടിയിൽ. ഇന്ന് (സെപ്തംബർ 18) വൈകിട്ടാണ് സമീർ മോദിയെ ഡൽഹി പോലീസ് പിടികൂടുയത്. ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ വച്ചായിരുന്നു അറസ്റ്റ്. വിദേശത്തുനിന്ന് വിമാനം ഇറങ്ങുമ്പോഴായിരുന്നു അറസ്റ്റ് എന്ന് വിവിധ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വർഷങ്ങൾ പഴക്കമുള്ള കേസാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏറെക്കാലമായി ഇതിൽ അന്വേഷണം നടക്കുകയാണ്. ഡൽഹി ന്യൂ ഫ്രണ്ട്സ് കോളനി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണിത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു എന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യത്തിൽ പോലീസിൻ്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.
Also Read: Election Commission: ‘ആരോപണങ്ങൾ അടിസ്ഥാനരഹിതം’; രാഹുൽ ഗാന്ധിയെ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍
ലളിത് മോദിയുടെ അനുജനാണ് സമീർ മോദി. മോദി എൻ്റർപ്രൈസസിൻ്റെ എക്സിക്യൂട്ടിവ് ഡയറക്ടറായി ജോലി ചെയ്തിട്ടുണ്ട്. ഗോഡ്ഫ്രേ ഫിലിപ്സ് ഇന്ത്യയുടെ എക്സിക്യൂട്ടിവ് ഡയറക്ടറും ഇൻഡോഫിൽ ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ ഡയറക്ടറുമായിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ മോദികെയർ, കളർബാർ കോസ്മറ്റിക്സ് തുടങ്ങി മോദി ഗ്രൂപ്പിന് കീഴിലുള്ള വിവിധ സംരംഭങ്ങളുടെ അമരക്കാരനായി പ്രവർത്തിച്ചിട്ടുണ്ട്.
ഐപിഎലിനിടെ സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണങ്ങളെ തുടർന്നാണ് സമീറിൻ്റെ സഹോദരനായ ലളിത് മോദി ഇന്ത്യ വിട്ടത്.