Viral News: വിനോദയാത്രയ്ക്കിടെ പതിമൂന്നുകാരന് നേരെ ചാടിവീണ് പുലി, സംഭവം ബെംഗളൂരുവില്‍
Leopard Attack: വാഹനമെത്തുമ്പോള്‍ റോഡ് സൈഡില്‍ നില്‍ക്കുകയായിരുന്നു പുലി. വാഹനം കടന്നുപോയതും പിന്നാലെ ഓടിയ പുലി സൈഡ് വിന്‍ഡോയിലേക്ക് ചാടി വീണു. ഈ സമയം കുട്ടിയുടെ കൈ വാഹനത്തിന്റെ പുറത്തേക്ക് നീട്ടിവച്ചിരുന്നു
ബയോളജിക്കല്‍ പാര്‍ക്കില്‍ വിനോദസഞ്ചാരം നടത്തുന്നതിനിടെ പുലിയുടെ ആക്രമണത്തില്‍ പതിമൂന്നുകാരന് പരിക്ക്. ബെംഗളൂരുവിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലാണ് സംഭവം നടന്നത്. ഓഗസ്ത് പതിനഞ്ചിന് നടന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബെംഗളൂരുവിലെ ബൊമ്മസാന്ദ്ര സ്വദേശിയായ കുട്ടി സ്വാതന്ത്ര്യദിനത്തിന്റെ അവധിയായതിനാല്‍ മാതാപിതാക്കളോടൊപ്പം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു. ബയോളജിക്കൽ പാർക്കില്‍ വാഹനത്തിലൂടെ സഞ്ചരിക്കുന്നതിനിടെ ഓടിയെത്തിയ പുലി ആക്രമിക്കുകയായിരുന്നു.
ഉച്ചകഴിഞ്ഞായിരുന്നു സംഭവം. വാഹനമെത്തുമ്പോള്‍ റോഡ് സൈഡില്‍ നില്‍ക്കുകയായിരുന്നു പുലി. വാഹനം കടന്നുപോയതും പിന്നാലെ ഓടിയ പുലി സൈഡ് വിന്‍ഡോയിലേക്ക് ചാടി വീണു. ഈ സമയം കുട്ടിയുടെ കൈ വാഹനത്തിന്റെ പുറത്തേക്ക് നീട്ടിവച്ചിരുന്നു. ഇതാണ് പരിക്കേല്‍ക്കാന്‍ കാരണമായത്. പുലിനഖം കൊണ്ട് കുട്ടിയുടെ കൈ മുറിഞ്ഞു.
ഉടന്‍ തന്നെ വാഹനം വേഗത കൂട്ടി മുന്നോട്ടെടുത്തു. പുലി പിന്നാലെയും ഓടി. സംഭവം നടന്നതിന് പിന്നാലെ കുട്ടിയെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഇതുപോലുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ബന്നാർഘട്ട ബയോളജിക്കൽ പാർക്ക് എക്സിക്യൂട്ടീവ് ഡയറക്ടർ എവി സൂര്യ സെൻ പറഞ്ഞു.
Also Read: Viral video: ഇത് പ്രകൃതിയുടെ സ്വാതന്ത്ര്യദിനാഘോഷം, കടുവയും മയിലും ഒരേ ഫ്രെയിമിൽ എത്തിയപ്പോൾ
കുട്ടിക്ക് പ്രഥമശുശ്രൂഷ നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. വാഹനത്തിന്റെ വിന്‍ഡോ മൂടുന്നതിന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. നോണ്‍ എസി ബസ് സഫാരികള്‍ നടത്തുന്ന ഡ്രൈവര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. എന്നാല്‍ ബയോളജിക്കല്‍ പാര്‍ക്ക് പോലുള്ള സ്ഥലങ്ങളില്‍ ആവശ്യത്തിന് സുരക്ഷ ഒരുക്കാത്തതില്‍ വിമര്‍ശനം ഉയരുന്നുണ്ട്. ബയോളജിക്കൽ പാര്‍ക്ക് മാനേജ്‌മെന്റിനെതിരെ മെഡിക്കോ ലീഗൽ കേസ് രജിസ്റ്റർ ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
വീഡിയോ
Leopard attacks 13-year-old at Bannerghatta National Park in Bengaluru during a safari ride.
The incident happened this afternoon and the minor was immediately attended to by the park staff and was then taken to a hospital. He was discharged after treatment. pic.twitter.com/Oc7rEubsNH
— Vani Mehrotra (@vani_mehrotra) August 15, 2025