Bihar Lightning Strike Death: ബിഹാറിൽ ഇടിമിന്നലേറ്റ് 13 പേർ മരിച്ചു; ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍

Lightning Strikes Kill 13 in Four Bihar Districts: സംഭവത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.

Bihar Lightning Strike Death: ബിഹാറിൽ ഇടിമിന്നലേറ്റ് 13 പേർ മരിച്ചു; ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍

പ്രതീകാത്മക ചിത്രം

Updated On: 

10 Apr 2025 | 07:29 AM

ബെഗുസരായി: ബിഹാറിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ 13 പേർ മരിച്ചു. ബെഗുസരായി, ദർഭംഗ, മധുബനി, സമസ്തപുരി എന്നീ നാല് ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബെഗുസരായി അഞ്ച് പേരും, ദർഭംഗയിൽ നാല് പേരും, മധുബനിയിൽ മൂന്ന് പേരും, സമസ്തപുരിയിൽ ഒരാളുമാണ് ഇടിമിന്നലേറ്റ് മരിച്ചത്.

ഈ ജില്ലകളിൽ ബുധനാഴ്ച രാവിലെ ശക്തമായ കാറ്റും മഴയും ഇടിമിന്നലുമാണ് റിപ്പോർട്ട് ചെയ്തത്. ആലിപ്പഴ വർഷവും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇടിമിന്നലേറ്റ് 13 പേർ മരിച്ചത്. അതേസമയം, ഇടിമിന്നൽ ദുരന്തത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധന സഹായം പ്രഖ്യാപിക്കുകയും ചെയ്തു.

ALSO READ: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറി; പ്രത്യേക വിമാനത്തിൽ ഇന്ന് ഡൽഹിയിലെത്തിക്കും

പ്രകൃതി ദുരന്തങ്ങൾ ഒഴിവാക്കാൻ ജനങ്ങൾ ദുരന്ത നിവാരണ വകുപ്പ് നല്‍കുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ഫെബ്രുവരിയിൽ സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ട് പ്രകാരം, 2023ൽ മാത്രം 275 പേരാണ് ബിഹാറിൽ ഇടിമിന്നലേറ്റ് മരിച്ചത്.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ