Lok Sabha Election Result 2024: അടൂരിനെ തോല്‍പ്പിക്കാനാകില്ല മക്കളെ; രാജ്യത്തെ ഭൂരിപക്ഷം കുറഞ്ഞ എംപിമാര്‍ ഇവരാണ്‌

Lok Sabha Election Result 2024 Adoor Prakash vote margin: സീറ്റെല്ലാം നേടിയെടുക്കുന്നതില്‍ പലര്‍ക്കും നന്നായി വെള്ളം കുടിക്കേണ്ടതായി വന്നിട്ടുണ്ട്. കഷ്ടിച്ച് ജയിച്ച് പോയ സ്ഥാനാര്‍ഥികളും ഈ 543 ലുണ്ട്. അതില്‍ നേരിയ ഭൂരിപക്ഷ വിജയിച്ചവര്‍ ആരെല്ലാമാണെന്ന് നോക്കാം.

Lok Sabha Election Result 2024: അടൂരിനെ തോല്‍പ്പിക്കാനാകില്ല മക്കളെ; രാജ്യത്തെ ഭൂരിപക്ഷം കുറഞ്ഞ എംപിമാര്‍ ഇവരാണ്‌
Published: 

05 Jun 2024 10:58 AM

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഫലം പുറത്തുവരുമ്പോള്‍ ബിജെപിക്ക് 240 സീറ്റുകളും കോണ്‍ഗ്രസിന് 99 സീറ്റുകളുമാണ് നേടാനായത്. എന്‍ഡിഎ സഖ്യമായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് ബിജെപി. എന്‍ഡിഎ സഖ്യത്തിന് നിലവില്‍ 295 സീറ്റുകളാണ് ഉള്ളത്. ഇന്‍ഡ്യ മുന്നണിക്ക് 231 സീറ്റുകളുമുണ്ട്.

എന്നാല്‍ ഈ സീറ്റെല്ലാം നേടിയെടുക്കുന്നതില്‍ പലര്‍ക്കും നന്നായി വെള്ളം കുടിക്കേണ്ടതായി വന്നിട്ടുണ്ട്. കഷ്ടിച്ച് ജയിച്ച് പോയ സ്ഥാനാര്‍ഥികളും ഈ 543 ലുണ്ട്. അതില്‍ നേരിയ ഭൂരിപക്ഷ വിജയിച്ചവര്‍ ആരെല്ലാമാണെന്ന് നോക്കാം.

ഒന്നാം സ്ഥാനത്തുള്ളത് ശിവ സേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിലുള്ള സ്ഥാനാര്‍ഥിയാണ്. 48 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് രവീന്ദ്ര ദത്താറാം വൈകാര്‍ വിജയിച്ചത്. ശിവ സേന യുബിടി സ്ഥാനാര്‍ഥിയായ അമോല്‍ ഗജാനന്‍ കൃതികാറിനെയാണ് വൈകാര്‍ പരാജയപ്പെടുത്തിയത്. 452,644 വോട്ടുകളാണ് വൈകാര്‍ നേടിയത്.

രണ്ടാം സ്ഥാനത്തുള്ളത്, കേരളത്തിന്റെ സ്വന്തം അടൂര്‍ പ്രകാശാണ്. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് 684 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അടൂര്‍ പ്രകാശ് വിജയിച്ചത്. കടുത്ത മത്സരം തന്നെയായിരുന്നു മണ്ഡലത്തില്‍ നടന്നത്. 328051 വോട്ടുകളാണ് പ്രകാശ് നേടിയത്. തൊട്ടടുത്ത സിപിഎം സ്ഥാനാര്‍ഥിയായ വി ജോയ് നേടിയത് 327367 വോട്ടുകളാണ്.

പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഇടംപിടിച്ചിരിക്കുന്നത് ഉത്തര്‍പ്രദേശിലെ ഹാമിര്‍പുര്‍ മണ്ഡലത്തില്‍ നിന്ന് 2629 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥി അജേന്ദ്ര ലോഥിയാണ്. 490683 വോട്ടുകളാണ് ഇയാള്‍ സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാര്‍ഥി കുന്‍വാര്‍ പുഷ്‌പേന്ദ്ര സിങ് ചന്ദേലിന് 488054 വോട്ടുകളാണ് നേടാനായത്.

ഉത്തര്‍പ്രദേശില്‍ നിന്ന് തന്നെയുള്ള മറ്റൊരു സ്ഥാനാര്‍ഥിയാണ് നാലാം സ്ഥാനത്ത്. സലേംപൂരില്‍ നിന്നുള്ള സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥി രാമശങ്കര്‍ രാജ്ഭര്‍ ആണത്. ഇയാള്‍ക്ക് 3573 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടാനായത്. 405472 വോട്ടുകളാണ് ഇയാള്‍ക്ക് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ബിജെപിയുടെ രവീന്ദ്ര കുശ്വഹയ്ക്ക് 401899 വോട്ടുകളാണ് ലഭിച്ചത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്