5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Lok sabha Election Result 2024: മൂന്നു ജില്ലകളിലെ കേന്ദ്രങ്ങളിൽ നിരോധനാജ്ഞ; വിജയമുറപ്പിച്ച് 3000 കാവി ലഡുവിന് ഓർഡർ കൊടുത്ത് തിരുവനന്തപുരത്ത് ബിജെപി

Lok Sabha Election Result 2024 Today : പൊതുയോഗം നടത്താൻ പാടില്ല. അഞ്ചുപേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടാനും വിലക്കുണ്ട്. അടിയന്തര വൈദ്യ സഹായം, നിയമ പാലനം, അഗ്‌നി സുരക്ഷ, സർക്കാർ പ്രവർത്തികൾ എന്നിവയ്ക്ക് വിലക്കില്ല. ജില്ലാ കളക്ടർമാരാണ് ഇത് പ്രഖ്യാപിച്ചത്.

Lok sabha Election Result 2024: മൂന്നു ജില്ലകളിലെ കേന്ദ്രങ്ങളിൽ നിരോധനാജ്ഞ; വിജയമുറപ്പിച്ച് 3000 കാവി ലഡുവിന് ഓർഡർ കൊടുത്ത് തിരുവനന്തപുരത്ത് ബിജെപി
Follow Us
aswathy-balachandran
Aswathy Balachandran | Published: 04 Jun 2024 06:26 AM

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024 ഏറ്റവും പ്രധാ ഘട്ടമായ വോട്ടണ്ണെലിലേക്ക് കടക്കുമ്പോൾ കേരളത്തിലെ മൂന്ന് ജില്ലകളിലെ കേന്ദ്രങ്ങളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ച് അധികൃതർ. വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പരിസരങ്ങളിലാണ് ഇത് ബാധകം. രാവിലെ 5 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് നിരോധനജ്ഞ നിലനിൽക്കുന്നത്. കൊല്ലം , കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് നിരോധരാജ്ഞ ബാധകമായിട്ടുള്ളത്.

ഇത് അനുസരിച്ച് നിരോധനം നിലനിൽക്കുന്ന ഈ പരിസരങ്ങളിൽ പൊതുയോഗം നടത്താൻ പാടില്ല. അഞ്ചുപേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടാനും വിലക്കുണ്ട്. അടിയന്തര വൈദ്യ സഹായം, നിയമ പാലനം, അഗ്‌നി സുരക്ഷ, സർക്കാർ പ്രവർത്തികൾ എന്നിവയ്ക്ക് വിലക്കില്ല. ജില്ലാ കളക്ടർമാരാണ് ഇത് പ്രഖ്യാപിച്ചത്.

നിരോധനാജ്ഞയുള്ള കേന്ദ്രങ്ങൾ

  • കൊല്ലം ജില്ലയിലെ തങ്കശ്ശേരി സെന്റ് അലോഷ്യസ് സ്‌കൂൾ പരിസരം.
  • കോഴിക്കോട്, വടകര ലോക്‌സഭ മണ്ഡലങ്ങളുടെ വോട്ടെണ്ണൽ നടക്കുന്ന വെള്ളിമാടുകുന്ന് ജെഡിടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് പരിധി.
  • കോഴിക്കോട് കോർപ്പറേഷൻ 11, 15 വാർഡുകളുടെ പരിധിയിയിൽ.
  • വയനാട് ലോക്‌സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന തിരുവമ്പാടിയിലെ വോട്ടെണ്ണുന്ന താമരശ്ശേരി കോരങ്ങാട് സെന്റ് അൽഫോൻസ സീനിയർ സെക്കൻഡറി സ്‌കൂളിന്റെ 100 മീറ്റർ ചുറ്റളവിൽ.
  • വയനാട്ടിലെ വോട്ടെണ്ണൽ കേന്ദ്രമായ മുട്ടിൽ ഡബ്ല്യുഎംഎ ആർട്‌സ് ആൻഡ് സയൻസ് കോളേജ് പരിസരം
  • ബുധനാഴ്ച രാവിലെ 10 മണി വരെ നിരോധനാജ്ഞ തുടരും. ത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് കാവി ലഡു

സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് എല്ലാ കേന്ദ്രങ്ങളിലും രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ തുടങ്ങും. ആദ്യം പോസ്റ്റൽ വോട്ടുകളാവും എണ്ണിത്തുടങ്ങുക. എട്ടരയോടെ ആദ്യ സൂചനകൾ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വോട്ടെണ്ണൽ പ്രമാണിച്ച് തങ്ങളുടെ വിജയം ഉറപ്പിച്ച് 3000 ലഡുവിന് ബിജെപി നേതൃത്വം ഓർഡർ നൽകിയതായാണ് ജില്ലയിലെ മുതിർന്ന നേതാവ് വ്യക്തമാക്കിയത്.

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ജയിച്ചില്ലെങ്കിലും കേന്ദ്രത്തിൽ ബിജെപി ഭരണം തുടരുമെന്നതും അവരുടെ പ്രതീക്ഷകൾ ഉയർത്തുന്നു. മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രം മാർ ഇവാനിയോസ് കോളേജിലും സർവോദയ സ്കൂളിലും തിയോഫിലോസ് ട്രെയിനിങ് കോളേജുകളിലുമൊക്കെയാണ്. 1602 തപാൽ വോട്ടുകളാണ് ഇവിടെയുള്ളത്.

ആദ്യ റൗണ്ടിൽ 94 ബൂത്തുകളാണ് എണ്ണുന്നത്. എട്ട് മണിയോടെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രനും ഇവിടേക്ക് എത്തും. എന്നാൽ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ ഇന്നും പതിവ് പോലെ ഫ്ലാറ്റിൽ തന്നെ തുടരുമെന്നാണ് വിവരം.

Latest News