Lok Sabha Election Result 2024: ആദ്യ ഫല സൂചനകൾ എപ്പോൾ മുതൽ? വിധി അറിയാൻ മണിക്കൂറുകൾ മാത്രം
Lok Sabha Election Result 2024: എതിര്‍ സ്ഥാനാര്‍ഥി ഇല്ലാതെ ബിജെപിയുടെ മുകേഷ് കുമാര്‍ ദലാള്‍ ജയിച്ച സൂറത്ത് ഒഴികെ 542 മണ്ഡലങ്ങളില്‍ സംഘടിപ്പിച്ച വോട്ടെടുപ്പിന്റെ ഫലമാണ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിടുക.
രാജ്യം അടുത്ത അഞ്ചുവര്‍ഷം ആര് ഭരിക്കുമെന്ന് ഇന്നറിയാം. ലോക്‌സഭ തെരഞ്ഞെടുപ്പിലെ ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും. പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ എണ്ണി അരമണിക്കൂറിന് ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണി തുടങ്ങുക. പത്തരലക്ഷം കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. രാവിലെ ഒമ്പത് മണിയോടെ ആദ്യഫല സൂചനകള്‍ വന്ന് തുടങ്ങും. 12 മണിയോടെ ജനവിധിയുടെ ഏകദേശ രൂപം വ്യക്തമാകും.
എതിര്‍ സ്ഥാനാര്‍ഥി ഇല്ലാതെ ബിജെപിയുടെ മുകേഷ് കുമാര്‍ ദലാള്‍ ജയിച്ച സൂറത്ത് ഒഴികെ 542 മണ്ഡലങ്ങളില്‍ സംഘടിപ്പിച്ച വോട്ടെടുപ്പിന്റെ ഫലമാണ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിടുക. ഏഴ് ഘട്ടങ്ങളിലായി ഒന്നര മാസം നീണ്ട് നിന്ന രാജ്യത്തെ പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായത് ജൂണ്‍ ഒന്നാം തീയതിയായിരുന്നു.
മൂന്നാം ഊഴം നേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള നാഷ്ണല്‍ ഡെമോക്രാറ്റിക് അലയന്‍സും (എന്‍ഡിഎ) കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണിയുമാണ് (I.N.D.I.A) പ്രധാനമായും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നേര്‍ക്കുനേരെയത്തിയത്. ഏപ്രില്‍ 14-ാം തീയതി ആരംഭിച്ച് വോട്ടെടുപ്പ് ജൂണ്‍ ഒന്നാം തീയതിയാണ് പൂര്‍ത്തിയായത്. ലോക്‌സഭ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇത്രയധികം സമയമെടുത്ത് വോട്ടെടുപ്പ് സംഘടിപ്പിച്ചത് ഇത്തവണയാണ്.
ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം എപ്പോള്‍?
ജൂണ്‍ നാലാം തീയതി ഇന്നാണ് ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക. ലോക്‌സഭ തെരഞ്ഞെടുപ്പിനോടൊപ്പം ഒഡീഷ, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. കൂടാതെ 25 വിവധ സംസ്ഥാനങ്ങളിളെ നിയമസഭ മണ്ഡലങ്ങളില്‍ സംഘടിപ്പിച്ച ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്ത് വിടുന്നതാണ്. ഈ ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം നടത്തിയ അരുണാചല്‍ പ്രദേശ്, സിക്കും എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഫലം ജൂണ്‍ രണ്ടാം തീയതി പ്രഖ്യാപിച്ചിരുന്നു.
രാവിലെ എട്ട് മണി മുതലാണ് തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിക്കുക. തുടര്‍ന്ന് ആ മണ്ഡലത്തിലെ അവസാന വോട്ട് രേഖപ്പെടുത്തുന്നത് വരെ വോട്ടെണ്ണല്‍ സംഘടിപ്പിക്കും. പൊതുവെ ഒരു മണ്ഡലത്തിന്റെ വിജയചിത്രം ഉച്ചയ്ക്ക് 12 മണിയോടെ അറിയാന്‍ സാധിക്കുന്നതാണ്.
ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം എവിടെ അറിയാം?
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഫലം അറിയാന്‍ സാധിക്കുന്നതാണ്. ഫലം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ സമയം എടുക്കുന്നതിനാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഫലവും സമഗ്രമായ റിപ്പോര്‍ട്ടും ടിവി9 മലയാളം വെബ്‌സൈറ്റിലൂടെ അറിയാന്‍ സാധിക്കുന്നതാണ്. കൂടാതെ ടിവി9 നെറ്റ്വര്‍ക്കിന്റെ ടിവി9 ഭാരത്വര്‍ഷ്, ന്യൂസ്9 ലൈവ് എന്നീ ടെലിവിഷന്‍ ചാനലുകളിലൂടെയാണ് ഫലപ്രഖ്യാപനം തത്സമയം അറിയാന്‍ സാധിക്കുന്നതാണ്.