Bengaluru LPG Shortage: വിറകടുപ്പില്‍ പാചകം, മെനു വെട്ടിക്കുറച്ചു; ബെംഗളൂരു പിജികളില്‍ എല്‍പിജി ക്ഷാമം

Bengaluru PG Food Crisis: LPG Shortage Forces Kitchens to Cut Menu: എല്‍പിജി സിലിണ്ടറുകളുടെ ക്ഷാമം കാരണം മെനുകളില്‍ മാറ്റം വരുത്താനും വിഭവങ്ങളുടെ എണ്ണം കുറയ്ക്കാനുമാണ് പിജി ഉടമകള്‍ തീരുമാനിച്ചത്. വിറകടുപ്പ്, ഇന്‍ഡക്ഷന്‍ സ്റ്റൗ, റൈസ് കുക്കര്‍ എന്നിവ ഉപയോഗിച്ചാണ് നിലവിലെ പാചകം.

Bengaluru LPG Shortage: വിറകടുപ്പില്‍ പാചകം, മെനു വെട്ടിക്കുറച്ചു; ബെംഗളൂരു പിജികളില്‍ എല്‍പിജി ക്ഷാമം

എല്‍പിജി സിലിണ്ടറുകള്‍

Published: 

12 Mar 2026 | 02:47 PM

ബെംഗളൂരു: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ എല്‍പിജി ക്ഷാമം രൂക്ഷമാകുകയാണ്. ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭക്ഷണശാലകള്‍ അടച്ചു. പേയിങ് ഗസ്റ്റ് (പിജി) താമസക്കാര്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷണങ്ങളിലെ വിഭവങ്ങളുടെ എണ്ണവും വെട്ടിക്കുറച്ചിരിക്കുകയാണ്.

എല്‍പിജി സിലിണ്ടറുകളുടെ ക്ഷാമം കാരണം മെനുകളില്‍ മാറ്റം വരുത്താനും വിഭവങ്ങളുടെ എണ്ണം കുറയ്ക്കാനുമാണ് പിജി ഉടമകള്‍ തീരുമാനിച്ചത്. വിറകടുപ്പ്, ഇന്‍ഡക്ഷന്‍ സ്റ്റൗ, റൈസ് കുക്കര്‍ എന്നിവ ഉപയോഗിച്ചാണ് നിലവിലെ പാചകം.

ആയിരക്കണക്കിന് വിദ്യാര്‍ഥികളും ജോലിക്കാരുമാണ് നഗരത്തിലുടനീളമുള്ള പിജികളില്‍ താമസിക്കുന്നത്. വിഭവങ്ങള്‍ വെട്ടിക്കുറച്ചത് അവരില്‍ അതൃപ്തിക്ക് കാരണമായി. ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതികളും ഉയരുന്നുണ്ട്.

പാചക വാതകം ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവങ്ങളാണ് നിലവില്‍ മെനുവില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. മൂന്നുനേരവും ഭക്ഷണം നല്‍കുന്നുണ്ട്. എന്നാല്‍ മെനുവില്‍ നിന്ന് ചിലത് എടുത്തുകളഞ്ഞതായി പിജി ഉടമ മഹീന്ദ്ര രാജു പറഞ്ഞു. നേരത്തെ മൂന്നും നാലും വിഭവങ്ങള്‍ വിളമ്പിയിരുന്നു, എന്നാല്‍ ഇപ്പോള്‍ ഒന്നോ രണ്ടോ എന്നതിലേക്ക് ഒതുങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പുതിയ മാറ്റം അംഗീകരിക്കാന്‍ താമസക്കാര്‍ തയാറാകുന്നില്ലെന്ന നിരാശയും രാജുവിനുണ്ട്. പിജികളിലെ താമസക്കാരുടെ മാതാപിതാക്കള്‍ നിരന്തരം വിളിച്ച് പരാതി പറയുന്നുണ്ടെന്നും സാഹചര്യം അവര്‍ക്ക് മനസിലാകുന്നില്ലെന്നും രാജു കൂട്ടിച്ചേര്‍ത്തു.

Also Read: LPG Crisis: ചെന്നൈ, മുംബൈ, ബെംഗളൂരു…എല്‍പിജി ക്ഷാമം രൂക്ഷം; കടകളെല്ലാം അടച്ചേക്കും

പലര്‍ക്കും ചപ്പാത്തിയോടാണ് താത്പര്യം, മൂന്നുനേരവും അരിഭക്ഷണം കഴിക്കാന്‍ അവര്‍ക്കാകില്ല. എന്നാല്‍ നിലവില്‍ അരി ഭക്ഷണം മാത്രമേ തങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കൂ. ഒരു ദിവസത്തേക്ക് എട്ട് സിലിണ്ടറുകളാണ് ആവശ്യം. അഗ്നിസുരക്ഷാ നിയമങ്ങള്‍ കാരണം 15 ദിവസത്തേക്കോ ഒരുമാസത്തേക്കോ പോലും സിലിണ്ടറുകള്‍ സ്‌റ്റോക്ക് ചെയ്യാന്‍ പറ്റില്ല. അതിനാല്‍ ദിവസവും വാങ്ങിക്കുന്നതായിരുന്നു പതിവെന്നും അദ്ദേഹം പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ
ചിക്കൻ ഫ്രൈയുടെ കൂടെ പച്ചസവാള കഴിക്കാറുണ്ടോ? ഗുണമോ ദോഷമോ
ടോപ് വൺപ്ലസ് 15 മുതൽ വൺപ്ലസ് നോർഡ് 6 ​ലൈറ്റ് വരെ ഡീൽ റെഡി!
സോഫ്റ്റായ ചപ്പാത്തി വേണോ? ഈ രീതിയില്‍ ഉണ്ടാക്കിനോക്കൂ
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ