Viral News: മദ്യപിച്ച് ലക്കുകെട്ട് നടുറോഡില്‍ കാര്‍ നിര്‍ത്തി മൂത്രമൊഴിച്ച് യുവാവ്; വീഡിയോ എടുത്തപ്പോൾ ചിരി; കേസ്
Pune Viral Video: കാറിനുള്ളിലിരുന്ന ഭാഗ്യേഷിന്‍റെ കൈയ്യില്‍ നിന്ന് മദ്യക്കുപ്പിയും പൊലീസ് പിടികൂടി. മദ്യക്കുപ്പിയുമായി വീഡിയോ എടുക്കുന്നവരെ നോക്കി ഭാഗ്യേഷ് ചിരിക്കുന്നതും വിഡിയോയില്‍ കാണാം.
പൂനെ: തിരക്കേറിയ ജംഗ്ഷനിൽ കാർ നിർത്തി നടുറോഡിൽ മൂത്രമൊഴിച്ച് യുവാവിനെതിരെ കേസെടുത്ത് പോലീസ്. പൂനെയിലെ ശാസ്ത്രിനഗറിലാണ് സംഭവം. ഒരു ട്രാഫിക് സിസിഗ്നലിൽ ആഡംബരക്കാര്‍ നിര്‍ത്തി ഇറങ്ങി ഒരാൾ മൂത്രമൊഴിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് നടപടി. മറ്റ് വാഹനങ്ങളിലുണ്ടായിരുന്നവരാണ് വീഡിയോ ചിത്രീകരിച്ചത്.
അത്യാഡംബര കാറിന്‍റെ മുന്നിലെ സീറ്റില്‍ രണ്ടുപേര്‍ ഇരിക്കുന്നതും ഡ്രൈവര്‍ സീറ്റിലിരുന്ന യുവാവ് പുറത്തേക്കിറങ്ങി മീഡിയനിലേക്ക് കയറി തിരിഞ്ഞ് നിന്ന് മൂത്രമൊഴിക്കുന്നതും വിഡിയോ ദൃശ്യങ്ങളില്‍ കാണാം. ഗൗരവ് അഹുജ എന്ന് യുവാവാണ് മൂത്രമൊഴിച്ചത്. സംഭവത്തിൽ കേസെടുത്ത പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. തുടർ നിയമനടപടികൾക്കായി ഇയാളെ യെരവാഡ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതേസമയം, ആഡംബര കാറിന്റെ മുൻസീറ്റിൽ ഉണ്ടായിരുന്ന ഭാഗ്യേഷ് ഓസ്വാൾ എന്നയാളെയും കസ്റ്റഡിയിലെടുത്തു. ഇരുവരും മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
Also Read:ഏഴ് കോടി രൂപയുടെ വണ്ടിച്ചെക്ക് കേസ്; വീരേന്ദര്‍ സെവാഗിന്റെ സഹോദരന്‍ അറസ്റ്റില്‍
കാറിനുള്ളിലിരുന്ന ഭാഗ്യേഷിന്‍റെ കൈയ്യില്‍ നിന്ന് മദ്യക്കുപ്പിയും പൊലീസ് പിടികൂടി. മദ്യക്കുപ്പിയുമായി വീഡിയോ എടുക്കുന്നവരെ നോക്കി ഭാഗ്യേഷ് ചിരിക്കുന്നതും വിഡിയോയില്‍ കാണാം. ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. ഇരുവര്‍ക്കുമെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരവും മോട്ടോര്‍ വാഹന നിയമ പ്രകാരവും പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറിയതിനും, അപകടകരമായും അലക്ഷ്യമായും വാഹനമോടിച്ചതിനും കേസ് റജിസ്റ്റര്‍ ചെയ്തു.