Madhabi Puri Buch: സെബി മുൻ മേധാവി മാധവി പുരി ബുച്ചിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; തിരിച്ചടിയായത് ഓഹരിവിപണിയിലെ തട്ടിപ്പ്

Case Against Madhabi Puri Buch: സെബി മുൻ ചെയർപേഴ്സൺ മാധവി പുരി ബുച്ചിനെതിരെ കേസെടുക്കാൻ പ്രത്യേക കോടതിയുടെ ഉത്തരവ്. ആന്റി കറപ്ഷൻ ബ്യൂറോയോടാണ് പ്രത്യേക കോടതി ഉത്തരവിട്ടത്. ഓഹരിവിപണിയിലെ തട്ടിപ്പും ചട്ടലംഘനങ്ങളും ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിന്മേലാണ് നടപടി.

Madhabi Puri Buch: സെബി മുൻ മേധാവി മാധവി പുരി ബുച്ചിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; തിരിച്ചടിയായത് ഓഹരിവിപണിയിലെ തട്ടിപ്പ്

മാധവി പുരി ബുച്ച്

Published: 

02 Mar 2025 | 07:44 PM

മുൻ സെബി മേധാവി മാധവി പുരി ബുച്ചിനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് മുംബൈ പൊലീസിൻ്റെ ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് പ്രത്യേക കോടതിയുടെ ഉത്തരവ്. ഓഹരിവിപണിയിലെ തട്ടിപ്പും ചട്ടലംഘനങ്ങളുമാണ് മാധവി പുരി ബുച്ചിന് തിരിച്ചടിയായത്. ഇവർക്കൊപ്പം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ അഞ്ച് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനും കോടതി നിർദ്ദേശിച്ചു.

“ആരോപണങ്ങൾ വെളിപ്പെടുത്തുന്നത് വ്യക്തമായ കുറ്റകൃത്യമാണ്. അത് അന്വേഷിക്കേണ്ടിയിരിക്കുന്നു. ഒത്തുകളി നടന്നതിനും നിയന്ത്രണപരമായ വീഴ്ചകളുണ്ടായതിനും പ്രഥമദൃഷ്ട്യാ തന്നെ തെളിവുകളുണ്ട്. അതിൽ നിക്ഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം ആവശ്യമാണ്. ഇക്കാര്യത്തിൽ നിയമസംവിധാനത്തിൻ്റെയും സെബിയുടെയും നിഷ്ക്രിയത്വം ജുഡീഷ്യൽ ഇടപെടൽ അനിവാരമാക്കുകയാണ്. ഇക്കാര്യത്തിൽ അടുത്ത 30 ദിവസത്തിനുള്ളിൽ തന്നെ നിജസ്ഥിതി അറിയിക്കണം.” കോടതി ജഡ്ജി എസ്ഇ ബംഗാർ പറഞ്ഞു.

Also Read: Youth Congress Worker Dies: യൂത്ത് കോൺഗ്രസ് പ്രവർത്തക മരിച്ച നിലയിൽ; മൃതദേഹം ട്രോളി ബാഗിൽ

മാധ്യമപ്രവർത്തകനായ സനപ് ശ്രീവാസ്തവ നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഒരു കമ്പനി ലിസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് വൻതോതിലുള്ള സാമ്പത്തികത്തട്ടിപ്പും അഴിമതിയും നടന്നു എന്നായിരുന്നു സനപ് ശ്രീവാസ്തവ നൽകിയ ഹർജി. ഇതിൽ മുൻ സെബി ചെയർപേഴ്സൺ മാധവി പുരി ബുച്ചും മൂന്ന് സെബി ഉദ്യോഗസ്ഥരും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ചെയർമാൻ പ്രമോദ് അഗർവാളും സിഇഒ സുന്ദരരാമൻ രാമമൂർത്തിയും അടക്കമുള്ളവർ പങ്കാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

അഴിമതിവിരുദ്ധ നിയമവുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആൻ്റി കറപ്ഷൻ ബ്യൂറോയോട് കോടതി ആവശ്യപ്പെട്ടു. സെബി ആക്ട്, ഐപിസി എന്നിങ്ങനെ മറ്റ് വകുപ്പുകളും ഇവർക്കെതിരെ ചുമത്തണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരുന്ന കാൽസ് റിഫൈനറീസ് ലിമിറ്റഡ് എന്ന കമ്പനിയിൽ താനും കുടുംബവും 1994 ഡിസംബർ 13ന് നിക്ഷേപം നടത്തിയെങ്കിലും വലിയ നഷ്ടം സംഭവിച്ചു എന്ന് സനപ് പറഞ്ഞു. ഈ കമ്പനിയെ സെബി ലിസ്റ്റ് ചെയ്തത് നിയമവിരുദ്ധമായാണെന്നാണ് ഇയാളുടെ ഹർജിയിൽ ആരോപിച്ചത്. സെബിയും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും താൻ പറഞ്ഞതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ലെന്നും ഇയാൾ ആരോപിച്ചിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ