AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bhopal Newborn Death: ക്ലോസറ്റിൽ ബ്ലോക്ക്, പരിശോധിച്ചപ്പോൾ കണ്ടത് കുഞ്ഞു കൈ; ഭോപ്പാലിൽ ആശുപത്രിയിൽ നവജാത ശിശുവിന്റെ മൃതദേഹം

Bhopal Newborn Girl Death: ശുചീകരണത്തിനിടെ ഫ്ലഷ് ബ്ലോക്ക് ആയതിനെത്തുടർന്ന് പരിശോധിച്ചപ്പോഴാണ് ഫ്ലഷിൽ കുടുങ്ങിയ നിലയിൽ നവജാത ശിശുവിന്റെ കൈ കണ്ടെത്തിയത്. ദീർഘനേരത്തെ പരിശ്രമങ്ങൾക്ക് ശേഷമാണ് ക്ലോസറ്റ് പൊളിച്ച് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്.

Bhopal Newborn Death: ക്ലോസറ്റിൽ ബ്ലോക്ക്, പരിശോധിച്ചപ്പോൾ കണ്ടത് കുഞ്ഞു കൈ; ഭോപ്പാലിൽ ആശുപത്രിയിൽ നവജാത ശിശുവിന്റെ മൃതദേഹം
Newborn DeathImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 19 Dec 2025 07:08 AM

ഭോപ്പാൽ: മധ്യപ്രദേശിലെ ആശുപത്രിയിൽ നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാർത്ത. ചിന്ത്വാരയിലെ സർക്കാർ ആശുപത്രിയിലെ ടോയ്ലെറ്റിലെ ക്ലോസറ്റിൽ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാത്രിയാണ് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്. വനിതാ ശുചീകരണ തൊഴിലാളിയാണ് ആദ്യമായി ഇത് കണ്ടത്. ശുചീകരണത്തിനിടെ ഫ്ലഷ് ബ്ലോക്ക് ആയതിനെത്തുടർന്ന് പരിശോധിച്ചപ്പോഴാണ് ഫ്ലഷിൽ കുടുങ്ങിയ നിലയിൽ നവജാത ശിശുവിന്റെ കൈ കണ്ടെത്തിയത്.

ഇവർ ഉടൻ തന്നെ ആശുപത്രി ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. ദീർഘനേരത്തെ പരിശ്രമങ്ങൾക്ക് ശേഷമാണ് ക്ലോസറ്റ് പൊളിച്ച് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്. അപ്പോഴേക്കും കുഞ്ഞിൻ്റെ ജീവൻ നഷ്ടമായിരുന്നു. മണിക്കൂറുകൾക്ക് മുമ്പേ കുഞ്ഞു മരിച്ചതായാണ് അധികൃതർ പറയുന്നത്.

ALSO READ: ആശങ്ക! ചൈനീസ് ജിപിഎസ് ഘടിപ്പിച്ച കടല്‍കാക്ക നാവികസേനാ ആസ്ഥാനത്തിന്‍റെ തീരത്ത് പരിക്കേറ്റ നിലയിൽ

സംഭവം പോലീസിൽ അറിയിക്കുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റുകയും ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നാണ് വ്യക്തമാകുന്നത്. പ്രാഥമിക അന്വേഷണത്തിൻ്റെ ഭാ​ഗമായി തിങ്കളാഴ്ച ആശുപത്രിയിൽ ആന്റിനേറ്റൽ പരിശോധനയ്ക്ക് എത്തിയ 15 ഗർഭിണികളിൽ 14 പേരെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, അതിൽ ഒരാളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.

ഒരുപക്ഷേ ശൗചാലയത്തിനുള്ളിൽ പ്രസവം നടന്നതായും, തെളിവുകൾ നശിപ്പിക്കാൻ കുഞ്ഞിനെ ഫ്ലഷ് ചെയ്തതാകാമെന്നുമാണ് അന്വേഷണ സംഘത്തിന്റെ സംശയം. ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു.