അല്ലാ ആരിത് മിട്ടുവോ! ഓട്ടോയില്‍ യാത്ര ചെയ്യുന്നയാളെ കണ്ട് ഞെട്ടി വിദേശി
Calf Travels by Auto in Bengaluru: വിനോദസഞ്ചാരിയായ പാബ്ലോ ഗാര്‍സിയ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്. മനുഷ്യര്‍ യാത്ര ചെയ്യുന്നതുപോലെ ഓട്ടോറിക്ഷയ്ക്കുള്ളില്‍ ശാന്തനായി യാത്ര ചെയ്യുന്ന പശുക്കുട്ടിയാണ് വീഡിയോയിലുള്ളത്.
ഇന്ത്യക്കാര്‍ അല്‍പം വെറൈറ്റി പിടിക്കുന്ന കൂട്ടത്തിലാണെന്ന അഭിപ്രായം പൊതുവേ വിദേശികള്‍ക്കുണ്ട്. കാരണം, അവര്‍ കണ്ടതും കേട്ടതുമായ ഇന്ത്യയല്ല ഇവിടെ എത്തുമ്പോള്‍ അനുഭവവേദ്യമാകുന്നത്. ഇന്ത്യയിലെത്തിയതിന് ശേഷം വിദേശികള്‍ പകര്‍ത്തുന്ന ഒട്ടേറെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് എല്ലാവരെയും അത്ഭുതപ്പെടുന്നത്.
വിനോദസഞ്ചാരിയായ പാബ്ലോ ഗാര്‍സിയ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്. മനുഷ്യര്‍ യാത്ര ചെയ്യുന്നതുപോലെ ഓട്ടോറിക്ഷയ്ക്കുള്ളില്‍ ശാന്തനായി യാത്ര ചെയ്യുന്ന പശുക്കുട്ടിയാണ് വീഡിയോയിലുള്ളത്. ബെംഗളൂരുവിലൂടെ മറ്റൊരു ഓട്ടോയില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഗാര്‍സിയ ഈ കാഴ്ച കണ്ടത്, ഉടന്‍ തന്നെ തന്റെ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.
വൈറലായ വീഡിയോ
View this post on Instagram
ഇന്ത്യയില്‍ ഏറ്റവും മികച്ച അത്ഭുതങ്ങളുണ്ടെന്ന് പറഞ്ഞാണ് അവര്‍ ഈ വീഡിയോ പങ്കിട്ടത്. ശേഷം ചെറിയ പശു ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നുവെന്നും അവര്‍ പറയുന്നുണ്ട്. വീഡിയോ പങ്കിട്ട് നിമിഷനേരം കൊണ്ട് നിരവധിയാളുകളാണ് അത് കണ്ടത്.
Also Read: Viral Video: കുഞ്ഞിനെ വിഴുങ്ങാനെത്തി ഭീമന്‍ പെരുമ്പാമ്പ്; നിസ്സഹായനായി വളര്‍ത്തുനായ
വീഡിയോ വൈറലായതോടെ കമന്റുകളും ധാരാളമെത്തി. ക്ലാസിക് ബെംഗൂളുരു എന്നാണ് ഒരാള്‍ ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ ഇത്തരം കാഴ്ചകള്‍ കണ്ട് ശീലമില്ലാത്ത ഇന്ത്യക്കാരെയും വീഡിയോ അത്ഭുതപ്പെടുത്തുകയാണ്. പശുക്കുട്ടിയെ വില്‍ക്കാന്‍ കൊണ്ടുപോകുകയാകും എന്ന് വിഷമം പറയുന്നവരും കമന്റ് സെക്ഷനില്‍ ധാരാളമുണ്ട്.