Madhya Pradesh Murder: ഇരുമ്പ് വടി കൊണ്ട് ഗര്‍ഭാശയം പുറത്തെടുത്തു; യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

Woman Raped In Madhya Pradesh: ഖല്‍വ ആദിവാസി മേഖലയായ റോഷ്‌നി ചൗക്കില്‍ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. രണ്ട് കുട്ടികളുടെ അമ്മയാണ് കൊല്ലപ്പെട്ട സ്ത്രീയെന്ന് പോലീസ് പറഞ്ഞു. രക്തം വാര്‍ന്ന നിലയിലായിരുന്നു അവരുണ്ടായിരുന്നതെന്ന് അയല്‍ക്കാര്‍ പറയുന്നു.

Madhya Pradesh Murder: ഇരുമ്പ് വടി കൊണ്ട് ഗര്‍ഭാശയം പുറത്തെടുത്തു; യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

പ്രതീകാത്മക ചിത്രം

Published: 

26 May 2025 06:43 AM

ഭോപാല്‍: ആദിവാസി യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഖണ്ഡ്വയിലാണ് സംഭവം. യുവതിയുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പ് വടി കയറ്റി ഗര്‍ഭാശയം പുറത്തെടുത്ത് കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ മകളാണ് മൃതദേഹം കണ്ടെത്തിയത്.

ഖല്‍വ ആദിവാസി മേഖലയായ റോഷ്‌നി ചൗക്കില്‍ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. രണ്ട് കുട്ടികളുടെ അമ്മയാണ് കൊല്ലപ്പെട്ട സ്ത്രീയെന്ന് പോലീസ് പറഞ്ഞു. രക്തം വാര്‍ന്ന നിലയിലായിരുന്നു അവരുണ്ടായിരുന്നതെന്ന് അയല്‍ക്കാര്‍ പറയുന്നു.

സമീപവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അയല്‍ക്കാരായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഹരി പാല്‍വി, സുനില്‍ ധ്രുവെ എന്നിവരാണ് അറസ്റ്റിലായത്. സ്ത്രീയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടത്തും.

യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു

മാനന്തവാടി: വയനാട് മാനന്തവാടിയില്‍ യുവതിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തി. ഇടയൂര്‍ക്കുന്ന് സ്വദേശിയായ പ്രവീണയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ മൂത്തക്കുട്ടിക്കും വെട്ടേറ്റു. ഇളയ കുട്ടിയെ കാണാനില്ല. കൊലപാതകത്തിന് ശേഷം സുഹൃത്തായ ഗിരീഷ് രക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി.

Also Read: Bengaluru women death: മരിക്കുമ്പോൾ ഇപ്പോഴുള്ളതിനേക്കാൾ സ്വസ്ഥയായിരിക്കും – മരണകാരണം വീഡിയോയിലാക്കിയ ശേഷം യുവതി ജീവനൊടുക്കി

വാകേരിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു പ്രവീണയും ഗിരീഷും. ആദ്യ ബന്ധം വേര്‍പ്പെടുത്തിയ പ്രവീണ അതിന് ശേഷം ഗിരീഷിനൊപ്പമാണ് താമസിക്കുന്നത്. എന്താണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമല്ല. പരിക്കേറ്റ പ്രവീണയുടെ പതിനാല് വയസുകാരിയായ മകള്‍ മാനന്തവാടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും