Nithyananda: നിത്യാനന്ദയും കൈലാസവും എവിടെ? ചോദ്യങ്ങളുമായി മദ്രാസ് ഹൈക്കോടതി
Nithyananda: സ്വാമി നിത്യാനന്ദ ഇപ്പോൾ ഓസ്‌ട്രേലിയയ്ക്ക് സമീപമുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസം (യുഎസ്‌കെ) എന്ന പ്രത്യേക രാജ്യത്തിലാണെന്ന് ഉള്ളതെന്ന് ശിഷ്യ അർച്ചന വ്യാഴാഴ്ച മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.
സ്വയപ്രഖ്യാപിത ആൾ ദൈവം നിത്യാനന്ദ എവിടെയെന്ന ചോദ്യവുമായി മദ്രാസ് ഹൈക്കോടതി. മധുരയിലെ ഒരു മഠത്തിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്ന സിംഗിൾ ജഡ്ജിയുടെ ഉത്തരവിനെതിരെ നിത്യാനന്ദ നൽകിയ അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം.
കൈലാസ രാഷ്ട്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത്, അവിടെ എങ്ങനെ യാത്ര ചെയ്യാം, വിസയോ പാസ്‌പോർട്ടോ ആവശ്യമുണ്ടോ, നിത്യാനന്ദ നിലവിൽ എവിടെയാണ് താമസിക്കുന്നത് തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് വാദം കേൾക്കുന്നതിനിടെ കോടതി ഉന്നയിച്ചത്. കോടതിയുടെ ചോദ്യങ്ങൾക്ക് നിത്യാനന്ദയുടെ അഭിഭാഷകന് പകരമെത്തിയ ശിഷ്യ അർച്ചനയാണ് മറുപടി നൽകി. സ്വാമി നിത്യാനന്ദ ഇപ്പോൾ ഓസ്‌ട്രേലിയയ്ക്ക് സമീപമുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസം (യുഎസ്‌കെ) എന്ന പ്രത്യേക രാജ്യത്തിലാണെന്ന് ഉള്ളതെന്ന് അർച്ചന വ്യാഴാഴ്ച മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.
പിന്നാലെ അവിടെ എങ്ങനെയെത്തും? കൈലാസം സന്ദർശിക്കാൻ വിസയും പാസ്പോർട്ടും വേണോയെന്ന ചോദ്യങ്ങൾ ഡിവിഷൻ ബെഞ്ച് ഉന്നയിച്ചു. നിത്യാനന്ദയ്ക്ക് വേണ്ടി പുതിയ അഭിഭാഷകനെ നിയമിക്കാനുള്ള അനുമതിയും അർച്ചന തേടിയിട്ടുണ്ട്. അപേക്ഷ അംഗീകരിച്ച കോടതി വാദം കേൾക്കൽ മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചു.