AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: ‘വിമാനം തകർക്കും’; എയർ ഇന്ത്യ എക്സ്പ്രസിൽ വനിതാ ഡോക്ടറുടെ പരാക്രമം; വിമാനം വൈകിയത് രണ്ട് മണിക്കൂർ

Bengaluru-Surat Air India Flight Delay: തന്റെ ബാഗ് അവിടെ നിന്ന് നീക്കിയാൽ വിമാനം തകർക്കുമെന്ന് വരെ യുവതി ഭീഷണിപ്പെടുത്തി. പ്രശ്നം വഷളായതോടെ ക്യാപ്റ്റൻ സുരക്ഷാ ജീവനക്കാരെയും സിഐഎസ്എഫിനെയും വിവരമറിയിച്ചു.

Viral Video: ‘വിമാനം തകർക്കും’; എയർ ഇന്ത്യ എക്സ്പ്രസിൽ വനിതാ ഡോക്ടറുടെ പരാക്രമം; വിമാനം വൈകിയത് രണ്ട് മണിക്കൂർ
Viral Video (3)
Sarika KP
Sarika KP | Published: 20 Jun 2025 | 11:51 AM

ബംഗളുരു: വിമാനത്തിനകത്ത് പ്രശ്നങ്ങളുണ്ടാക്കിയ വനിതാ ഡോക്ടർ കാരണം രണ്ട് മണിക്കൂറിലധികം യാത്ര വൈകി. ബംഗളുരുവിൽ നിന്ന് സൂറത്തിലേക്ക് പുറപ്പെടാനൊരുങ്ങിയ ഐഎക്സ് 2749 വിമാനമാണ് വൈകിയത്. ഒടുവിൽ യുവതിയെ പുറത്തിറക്കിയതിനു ശേഷമാണ് യാത്ര തുടർന്നത്. വിമാനത്തിൽ നിന്നിറക്കിയ യുവതിയെ പോലീസ് സ്റ്റേഷനിലെത്തിച്ചു. അവിടെയും യുവതി പരാക്രമം തുടർന്നു.

ബംഗളുരു യെലഹങ്ക സ്വദേശിനായ ആയൂർവേദ ഡോക്ടർ വ്യാസ് ഹിരൽ മോഹൻഭായ് (36) ആണ് നാടകീയ സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്. ഇവർ രണ്ട് ബാഗുകളുമായാണ് വിമാനത്തിൽ കയറിയത്. ഇതിനു ശേഷം ഒരു ബാഗ് തന്റെ 20എഫ് സീറ്റിന് മുകളിലുള്ള കാരിയറിൽ വെച്ചു. രണ്ടാമത്തെ ബാഗ് ഇവർ ക്യാബിൻ ക്രൂ ജീവനക്കാരുടെ ക്യാബിന്റെ അടുത്ത് കൊണ്ടുവെയ്ക്കുകയായിരുന്നു.

എന്നാൽ ബാ​ഗ് ഇവിടെ വെയ്ക്കാൻ കഴിയില്ലെന്ന് ജീവനക്കാർ അറിയിച്ചു. പകരം സീറ്റിന് മുകളിലുള്ള കാരിയറിൽ തന്നെ വെയ്ക്കണമെന്ന് ജീവനക്കാർ പറഞ്ഞെങ്കിലും ഇതിന് യുവതി തയ്യാറായില്ല. പല തവണ ജീവനക്കാർ ഇത് ആവശ്യപ്പെട്ടിട്ടും യുവതി കേൾക്കാതെ വന്നതോടെ ക്യാപ്റ്റനും ഇതേ ആവശ്യമുന്നയിച്ചു. എന്നാൽ ഇക്കാര്യം കൂട്ടാക്കാതെ യുവതി എല്ലാവരെയും അസഭ്യം പറഞ്ഞു. ഇതോടെ പ്രശ്നത്തിൽ യാത്രക്കാരും ഇടപ്പെടുകയായിരുന്നു.

Also Read:കയറ്റുമതിക്കായുള്ള ആദ്യ ഇന്ത്യൻ നിർമിത ലോക്കോമോട്ടീവ്, ഫ്ലാഗ് ഓഫ് ഇന്ന്; സവിശേഷതകൾ അറിയാം

ഇതോടെ തന്റെ ബാഗ് അവിടെ നിന്ന് നീക്കിയാൽ വിമാനം തകർക്കുമെന്ന് വരെ യുവതി ഭീഷണിപ്പെടുത്തി. പ്രശ്നം വഷളായതോടെ ക്യാപ്റ്റൻ സുരക്ഷാ ജീവനക്കാരെയും സിഐഎസ്എഫിനെയും വിവരമറിയിച്ചു. ഇവരെത്തി വിമാനത്തിൽ നിന്ന് യുവതിയെ പുറത്തിറക്കി. ഉച്ചയ്ക്ക് 2.45ന് ആരംഭിച്ച പ്രശ്നങ്ങൾ വൈകുന്നേരം 5.30ഓടെയാണ് അവസാനിച്ചത്.

 

ഇവിടെ നിന്ന് എയർപോർട്ട് പോലീസ് സ്റ്റേഷനിൽ എത്തിച്ച യുവതി ഉദ്യോഗസ്ഥരെയും
അസഭ്യം പറഞ്ഞു. ​ന​ഗരത്തിലെ തന്നെ ഒരു സ്കൂളിൽ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശിയായ ഭർത്താവ് ഇതിനിടെ പോലീസ് സ്റ്റേഷനിലെത്തി. ഇതിനു മുൻപും യുവതി പൊതുസ്ഥലത്ത് പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് ഭർത്താവ് പോലീസിനെ അറിയിച്ചു. ഭാര്യ രോഗികളെ ചികിത്സിക്കാറില്ലെന്നും ഇയാൾ അറിയിച്ചു.