Ahmedabad Air India Plane Crash: വിദ്യാര്‍ഥികളുടെയും ഡോക്ടര്‍മാരുടെയും കുടുംബങ്ങള്‍ക്ക് 6 കോടി രൂപ പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
Ahmedabad Air India Plane Crash Updates: ധനസഹായം നല്‍കുന്നതിനായി ബിജെ മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ അസോസിയേഷനുമായി ചേര്‍ന്ന് വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. വൈകാരിക പിന്തുണയ്‌ക്കൊപ്പം മെഡിക്കല്‍ സമൂഹം ഇരകളുടെ കുടുംബങ്ങള്‍ക്കൊപ്പം ഉണ്ടെന്ന് കാണിക്കാനും താന്‍ ലക്ഷ്യമിടുന്നുവെന്ന് ഡോ. ഷംഷീര്‍ പറയുന്നു.
അബുദബി: ഗുജറാത്തിലെ അഹമ്മദാബാദില്‍ ഉണ്ടായ എയര്‍ഇന്ത്യ വിമാന ദുരന്തത്തില്‍ ഇരകളായ ബിജെ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളുടെയും ഡോക്ടര്‍മാരുടെയും കുടുംബാംഗങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ഡോക്ടറും സംരംഭകനുമായ ഷംഷീര്‍ വയലില്‍. ആറ് കോടി രൂപയുടെ സാമ്പത്തിക സഹായമാണ് അദ്ദേഹം പ്രഖ്യാപിച്ചത്.
എംബിബിഎസ് വിദ്യാര്‍ഥികളായ ജയപ്രകാശ് ചൗധരി, മാനവ് ഭാദു, ആര്യന്‍ രജ്പുത്, രാകേഷ് ദിഹോറ എന്നിവരുടെ കുടുംബങ്ങള്‍ക്ക് 1 കോടി രൂപ വീതം ഷംഷീര്‍ നല്‍കും. ഗുരുതരമായി പരിക്കേറ്റ അഞ്ച് വിദ്യാര്‍ഥികള്‍ക്കും അപകടത്തെ തുടര്‍ന്ന് കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കും 20 ലക്ഷം രൂപ വീതം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
പഠനകാലത്ത് കൂടിച്ചേരലുകളും മറ്റും നടന്നിരുന്ന ഹോസ്റ്റലും മെസ്സും ദുരന്തത്തിന് ഇരയായത് തന്നെ ഏറെ ദുഃഖത്തിലാഴ്ത്തിയെന്ന് ഷംഷീര്‍ പറയുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ മംഗലാപുരത്തെ കസ്തൂര്‍ബ മെഡിക്കല്‍ കോളേജ്, ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ താന്‍ പഠിച്ചിരുന്ന സമയത്തെ കാര്യങ്ങള്‍ ഓര്‍മ വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




ധനസഹായം നല്‍കുന്നതിനായി ബിജെ മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ അസോസിയേഷനുമായി ചേര്‍ന്ന് വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. വൈകാരിക പിന്തുണയ്‌ക്കൊപ്പം മെഡിക്കല്‍ സമൂഹം ഇരകളുടെ കുടുംബങ്ങള്‍ക്കൊപ്പം ഉണ്ടെന്ന് കാണിക്കാനും താന്‍ ലക്ഷ്യമിടുന്നുവെന്ന് ഡോ. ഷംഷീര്‍ പറയുന്നു.