Siddha Doctors: സിദ്ധ വൈദ്യൻമാർ അലോപ്പതി ചികിത്സ ചെയ്യുന്നതിൽ തെറ്റില്ല; മദ്രാസ് ഹൈക്കോടതി

Siddha Doctors Can Practice Allopathy: അനധികൃതമായി അലോപ്പതിമരുന്ന് സൂക്ഷിച്ചതിന് ഡ്രഗ് കൺട്രോൾ വകുപ്പ് ചുമത്തിയ കേസ് റദ്ദാക്കാനാവശ്യപ്പെട്ട് ചെന്നൈയിലെ സിദ്ധഡോക്ടറായ എസ് സിന്ധു സമർപ്പിച്ച ഹർജിയിൽ വാദംകേൾക്കവെയാണ് കോടതി ഇക്കാര്യം ചൂണ്ടികാട്ടിയത്.

Siddha Doctors: സിദ്ധ വൈദ്യൻമാർ അലോപ്പതി ചികിത്സ ചെയ്യുന്നതിൽ തെറ്റില്ല; മദ്രാസ് ഹൈക്കോടതി

മദ്രാസ് ഹൈക്കോടതി (Image Credits: Social Media)

Published: 

19 Oct 2024 10:26 AM

ചെന്നൈ: സിദ്ധ മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർചെയ്ത ഡോക്ടർമാർക്ക് (Siddha Doctors) അലോപ്പതി (Allopathy) ചികിത്സ ചെയ്യാമെന്നും അതിൽ തെറ്റില്ലെന്നും മദ്രാസ് ഹൈക്കോടതി. സംസ്ഥാന സർക്കാരിന്റെ 2010-ലെ വിജ്ഞാപനപ്രകാരം തമിഴ്നാട് സിദ്ധ മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർചെയ്തിട്ടുള്ള ഡോക്ടർമാർക്കാണ് അലോപ്പതി ചികിത്സ ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്. എന്നാലും 1940-ലെ ഡ്രഗ്‌സ് ആൻ്റ് കോസ്മെറ്റിക്‌സ് നിയമപ്രകാരമുള്ള ലൈസൻസ് ഉപയോഗിച്ച് മാത്രമേ ഇതു ചെയ്യാൻ പാടുള്ളൂവെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.

അതേസമയം ഇതുപ്രകാരം അലോപ്പതി മരുന്നുകൾ സൂക്ഷിക്കാനോ വിൽക്കാനോ സാധിക്കില്ലെന്നും ജസ്റ്റിസ് ജി ജയചന്ദ്രന്റെ ബെഞ്ച് വ്യക്തമാക്കി. അനധികൃതമായി അലോപ്പതിമരുന്ന് സൂക്ഷിച്ചതിന് ഡ്രഗ് കൺട്രോൾ വകുപ്പ് ചുമത്തിയ കേസ് റദ്ദാക്കാനാവശ്യപ്പെട്ട് ചെന്നൈയിലെ സിദ്ധഡോക്ടറായ എസ് സിന്ധു സമർപ്പിച്ച ഹർജിയിൽ വാദംകേൾക്കവെയാണ് കോടതി ഇക്കാര്യം ചൂണ്ടികാട്ടിയത്.

ഹർജിക്കാരി തമിഴ്‌നാട് ഡോ. എംജിആർ മെഡിക്കൽ സർവകലാശാലയിൽനിന്ന് സിദ്ധ മെഡിസിൻ ആൻഡ് സർജറി (ബിഎസ്എംഎസ്) യിൽ ബിരുദം നേടിയ വ്യക്തിയാണ്. കൂടാതെ സംസ്ഥാന സിദ്ധ മെഡിക്കൽ കൗൺസിലിൽ പേരും രജിസ്റ്റർചെയ്തിട്ടുണ്ട്. അതിനാൽ അവർക്ക് ആധുനിക ശാസ്ത്രീയ വൈദ്യശാസ്ത്രസമ്പ്രദായത്തിലുള്ള ചികിത്സ ചെയ്യാൻ വിലക്കില്ലെന്നാണ് കോടതി പറയുന്നത്.

എന്നാൽ, ഹർജിക്കാരിയുടെ പേരിലുള്ള കേസ് ലൈസൻസില്ലാതെ മരുന്ന് സൂക്ഷിച്ചതിനും വിൽപ്പന നടത്തിയതിനുമാെണന്നും ചൂണ്ടിക്കാട്ടി കോടതി അവർ നൽകിയ ഹർജി തള്ളി. കേസ് വേഗത്തിൽ തീർപ്പാക്കാൻ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിക്ക് പ്രത്യേകം നിർദേശവും നൽകിയിട്ടുണ്ട്.

Related Stories
Delhi Metro: സ്‌കൂളിലും ഓഫീസിലും സെക്കന്‍ഡുകള്‍ക്കുള്ളില്‍ എത്താം; ഡല്‍ഹി മെട്രോ ഗോള്‍ഡന്‍ ലൈന്‍ വരുന്നു
Namma Metro: നമ്മ മെട്രോ വേറെ ലെവലാകുന്നു; ഡിസംബര്‍ 22 മുതല്‍ ട്രെയിന്‍ കാത്തിരിപ്പ് സമയം കുറയും
Nitin Nabin: ഇനി യുവത്വം നയിക്കട്ടെ; ബിജെപിയ്ക്ക് പുതിയ പ്രസിഡന്റ്, ആരാണ് നിതിന്‍ നബിൻ?
Ganja Case Mysuru: മൈസൂരിൽ ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് എത്തിച്ച് മാതാപിതാക്കൾ, കയ്യോടെ പിടികൂടി അധികൃതർ
Child Marriage Karnataka: ബെംഗളൂരുവിൽ ഉൾപ്പെടെ ഈ വർഷം 2,623 ബാലികാ വിവാഹ ശ്രമങ്ങൾ… കണക്കുകൾ നിരത്തി അധികൃതർ
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം