IIT Baba: ‘കഞ്ചാവ് അല്ല പ്രസാദമാണ്; കുംഭമേളയിൽ വൈറലായ ‘ഐ.ഐ.ടി. ബാബ’ പോലീസ് പിടിയില്‍
Mahakumbh Fame IIT Baba Arrested :തന്റെ കൈയിലുണ്ടായിരുന്നത് പ്രസാദമായിരുന്നു എന്നായിരുന്നു ഐ.ഐ.ടി. ബാബയുടെ വിശദീകരണം. എല്ലാ ഋഷിമാരുടെ കൈയിലും ഈ പ്രസാദമുണ്ടെന്നും ഇത് നിയമവിരുദ്ധമാണെങ്കില്‍ മഹാകുംഭമേളയില്‍ പങ്കെടുത്ത ഋഷിമാരെയെല്ലാം അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ഐ.ഐ.ടി. ബാബ
ജയ്പുര്‍: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടന്ന മഹാകുംഭമേളയ്ക്കിടെ സോഷ്യൽ മീഡിയയിൽ വൈറലായ ‘ഐ.ഐ.ടി ബാബ’ എന്ന അഭയ് സിങ് പോലീസ് പിടിയിൽ കഞ്ചാവ് കൈവശംവെച്ചതിനാണ് പോലീസ് പിടികൂടിയത്. രാജസ്ഥാനിലെ ജയ്പുരിലുള്ള ഹോട്ടലില്‍നിന്നാണ് ഇയാളെ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. എന്‍.ഡി.പി.എസ്. പ്രകാരം കേസെടുത്തെങ്കിലും പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ് കുറവായതിനാല്‍ പിന്നീട് ഇയാളെ ജാമ്യത്തില്‍ വിടുകയായിരുന്നു.
നഗരത്തിലെ ഒരു ഹോട്ടലിൽ ഐ.ഐ.ടി. ബാബ ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്ന സന്ദേശം പോലീസിനു ആദ്യം ലഭിച്ചത്. ഇയാളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ കണ്ട് ചില അനുയായികളാണ് പോലീസിനെ ഈ വിവരമറിയിച്ചത്. തുടർന്ന് ഹോട്ടലിൽ എത്തിയ പോലീസിനോ താൻ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി ഐ.ഐ.ടി. ബാബ തുറന്നുപറഞ്ഞു. തന്റെ കൈവശം കഞ്ചാവുണ്ടെന്നും ഇയാൾ തുറന്നുപറഞ്ഞു. അബോധാവസ്ഥയിലാകാം താന്‍ പലതും പറഞ്ഞതെന്നും ഇയാള്‍ മൊഴി നല്‍കി. എന്നാൽ സംഭവത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. ആവശ്യമെങ്കിലും വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
VIDEO | Amid reports of his arrest, Maha Kumbh fame Abhay Singh, alias ‘IIT Baba’ was seen celebrating his birthday with followers in Jaipur. pic.twitter.com/WhA8aTIUv2
— Press Trust of India (@PTI_News) March 3, 2025
ഇതിനു ശേഷം ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് ഐ.ഐ.ടി. ബാബയും രംഗത്ത് എത്തി. തന്റെ കൈയിലുണ്ടായിരുന്നത് പ്രസാദമായിരുന്നു എന്നായിരുന്നു ഐ.ഐ.ടി. ബാബയുടെ വിശദീകരണം. എല്ലാ ഋഷിമാരുടെ കൈയിലും ഈ പ്രസാദമുണ്ടെന്നും ഇത് നിയമവിരുദ്ധമാണെങ്കില്‍ മഹാകുംഭമേളയില്‍ പങ്കെടുത്ത ഋഷിമാരെയെല്ലാം അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.