Maharashtra Boy Death: കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; 10 വയസ്സുകാരന് അന്ത്യം, സംഭവം മഹാരാഷ്ട്രയിൽ
Maharashtra Kolhapur Boy Death: പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ട ശ്രാവൺ തൻ്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീട്ടിലെത്തിയ ശേഷം അമ്മയുടെ മടിയിൽ കിടന്നാണ് ശ്രാവണിൻ്റെ മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് അധികൃതർ അറിയിച്ചു.
കോലാപ്പൂർ: കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിച്ച് 10 വയസുകാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ കോലാപ്പൂർ ജില്ലയിലെ കൊഡോളി ഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ശ്രാവൺ ഗവാഡെ (10) എന്ന കുട്ടിയാണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയായിരുന്നു പെട്ടെന്ന് ഹൃദയാഘാതം സംഭവിച്ചത്.
വിനായക ചതുർഥി ആഘോഷത്തിന് ഗണേശ വിഗ്രഹങ്ങൾ പ്രതിഷ്ടിക്കുന്നതിനായി താത്കാലികമായി നിർമിച്ച പന്തലിലാണ് കുട്ടികൾ കളിച്ചുകൊണ്ടിരുന്നു. എന്നാൽ പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ട ശ്രാവൺ തൻ്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീട്ടിലെത്തിയ ശേഷം അമ്മയുടെ മടിയിൽ കിടന്നാണ് ശ്രാവണിൻ്റെ മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് അധികൃതർ അറിയിച്ചു.
ഓണാഘോഷത്തിനിടെ കേരള നിയമസഭാ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു
കേരള നിയമസഭയിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഓണാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ നൃത്ത പരിപാടിക്കിടെയാണ് വി ജുനൈസ് (45) കുഴഞ്ഞുവീണ് മരിച്ചത്. സംഭവത്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലാകെ പ്രചരിച്ചിരുന്നു. നൃത്തം ചെയ്യുന്നതിനിടെ അദ്ദേഹം കുഴഞ്ഞു വീഴുന്നതും ഇതിൽ കാണാം.
വയനാട്ടിലെ ബത്തേരി സ്വദേശിയാണ് വി ജുനൈസ്. കേരള നിയമസഭയിൽ ഡെപ്യൂട്ടി ലൈബ്രേറിയനായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. സംഭവം നടന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.