Viral Video: കഴുകണ്ട, മുറിക്കണ്ട! പാക്കറ്റോടെ ചിക്കൻ കറി വെച്ച് വീട്ടുജോലിക്കാരി; വൈറലായി വീഡിയോ

Maid Cooks Chicken With Plastic: പാചകം എളുപ്പമാക്കാൻ നോക്കിയതാണോ അതോ അറിയാതെ പറ്റിയതാണോ എന്നാണ് പലരും ചോദിക്കുന്നത്. എന്തായാലും ഈ വെറൈറ്റി ചിക്കൻ കറി കണ്ട് അതിശയിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. പ്ലാസ്റ്റിക് പാക്കേജ് നീക്കം ചെയ്യാതെയുള്ള ചിക്കൻ ഗ്രേവിയിൽ തിളച്ചുമറിയുന്നത് വീഡിയോയിൽ കാണാം.

Viral Video: കഴുകണ്ട, മുറിക്കണ്ട! പാക്കറ്റോടെ ചിക്കൻ കറി വെച്ച് വീട്ടുജോലിക്കാരി; വൈറലായി വീഡിയോ

Viral Video

Published: 

22 Feb 2026 | 08:54 AM

പല തരത്തിലുള്ള പാചകങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. വിചിത്രമായ പാചക പരീക്ഷണങ്ങൾ കണ്ടാൽ നമ്മളും അതിൻ്റെ പിന്നാലെ പോകാറുണ്ട്. സോഷ്യൽ മീഡിയ തുറന്നാൽ പല തരത്തിലുള്ള കുക്കിംഗ് വീഡിയോകളാണ് നമ്മെ പിടിച്ചിരുത്തുന്നത്. ചിലത് കണ്ടാൽ നമുക്ക് വലിയ കൗതുകം തോന്നും, മറ്റ് ചിലത് വീട്ടിൽ പരീക്ഷിച്ചു നോക്കാനും ശ്രമിക്കാറുണ്ട്. എന്നാൽ, ചില പാചകങ്ങൾ കണ്ടാൽ കൗതുകമല്ല, മറിച്ച് ഇതെന്താ ഇങ്ങനെ? എന്നൊരു ചോദ്യമാകും ആദ്യം മനസിലെത്തുക.

അത്തരത്തിൽ ഒരു ചിക്കൻ കറിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പാചകം എളുപ്പമാക്കാൻ നോക്കിയതാണോ അതോ അറിയാതെ പറ്റിയതാണോ എന്നാണ് പലരും ചോദിക്കുന്നത്. എന്തായാലും ഈ വെറൈറ്റി ചിക്കൻ കറി കണ്ട് അതിശയിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. വീട്ടുജോലിക്കാരി ഫ്രീസറിൽ നിന്ന് നേരെ ചിക്കനെടുത്ത് അതിൻ്റെ പൊതി പോലും അഴിക്കാതെയാണ് കറി വച്ചിരിക്കുന്നത്. പ്ലാസ്റ്റിക് പാക്കേജ് നീക്കം ചെയ്യാതെയുള്ള ചിക്കൻ ഗ്രേവിയിൽ തിളച്ചുമറിയുന്നത് വീഡിയോയിൽ കാണാം.

ALSO READ: തണുപ്പ് കുറവാണല്ലോ! എസിയുടെ മുകളിലിരുന്ന് വിശ്രമിക്കുന്ന കക്ഷിയെ കണ്ടോ

എന്നാൽ പാചകം ചെയ്യുന്നതിന് മുമ്പ് പൊതി അഴിച്ചുമാറ്റാൻ ആരും വീട്ടുജോലിക്കാരിയോട് പറഞ്ഞുകാണില്ല എന്നാണ് ഇൻസ്റ്റ​ഗ്രാമിൽ ഈ വീഡിയോ പങ്കുവച്ച് വ്യക്തി കുറിച്ചിരിക്കുന്നത്. “എന്റെ വീട്ടുജോലിക്കാരിയെ ഞാൻ പിരിച്ചുവിടണോ?” എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീട്ടുജോലിക്കാരി ഫ്രിഡ്ജിൽ നിന്ന് ഫ്രോസൺ ചിക്കൻ നേരെ എടുത്ത് കറിയിലേക്ക് ഇട്ടു. അവർക്ക് ഇതിൻ്റെ പൊതി അഴിക്കണമെന്ന് അറിയില്ലായിരുന്നു എന്നാണ് വീഡിയോയിൽ പറയുന്നത്.

എന്തായാലും വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായിരിക്കുന്നത്. തമാശയായിട്ട് ചിലർ ഇതിനെ കണ്ടെങ്കിലും മറ്റ് ചിലർ ഇതിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

വീഡിയോ കാണാം

Follow Us
Related Stories
Chennai Metro: ഓടുന്ന മെട്രോയ്ക്ക് താഴെ മറ്റൊരു മെട്രോ; ഗതാഗത തടസ്സമില്ല, ട്രെയിൻ നിർത്തേണ്ടതില്ല!
നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കും- കേന്ദ്ര സർക്കാർ
Mumbai Heavy Rain: മുംബൈയില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ആര്‍ക്കെല്ലാം ബാധകം?
PM Modi Viksit Bharat: ‘വിക്സിത് ഭാരത്’ ലക്ഷ്യങ്ങളിലേക്ക് രാജ്യം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടറിമാരുടെ ഉന്നതതല യോഗം
“സി.ജെ.പിയുടെ പ്രതിഷേധത്തിന് പോയില്ല”; കാരണം വെളിപ്പെടുത്തി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ
Jammu Kashmir Terror Attack: ഒരു പോലീസുകാരന് വീരമൃത്യു!ജമ്മു കാശ്മീരിൽ പോലീസ് സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണം ഏറ്റെടുത്ത് ടിആർഎഫ്
മത്തി കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാം?
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി