AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru Child Attack: കളിച്ചുകൊണ്ടിരുന്ന 5 വയസ്സുകാരനെ പിന്നിൽ നിന്ന് ചവിട്ടി വീഴ്ത്തി; പരിക്ക്; മുൻ ജിം പരിശീലകനെതിരെ കേസ്

കുട്ടിയെ ഇയാൾ ആഞ്ഞുചവിട്ടുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ റോഡിലേക്കു തെറിച്ചുവീണ കുട്ടിയുടെ മുഖത്തും കൈകാലുകൾക്കും പരിക്കേറ്റു.

Bengaluru Child Attack: കളിച്ചുകൊണ്ടിരുന്ന 5 വയസ്സുകാരനെ പിന്നിൽ നിന്ന് ചവിട്ടി വീഴ്ത്തി; പരിക്ക്; മുൻ ജിം പരിശീലകനെതിരെ കേസ്
Bengaluru Child AttackImage Credit source: social media
sarika-kp
Sarika KP | Published: 20 Dec 2025 09:51 AM

ബെംഗളൂരു: വീടിനു മുന്നിലെ റോഡിൽ കളിച്ചുകൊണ്ടിരുന്ന അ‍ഞ്ച് വയസ്സുകാരനെ പിന്നിൽ നിന്ന് ചവിട്ടി വീഴ്ത്തിയ മുൻ ജിം ട്രെയ്നറെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ​ദിവസം ഉച്ചയ്ക്ക് മറ്റ് കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ ക്രൂരകൃത്യം.

പ്രദേശവാസിയായ രഞ്ജിത്താണു കുഞ്ഞിനോടു ക്രൂരത കാണിച്ചത്. കുട്ടിയെ ഇയാൾ ആഞ്ഞുചവിട്ടുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ റോഡിലേക്കു തെറിച്ചുവീണ കുട്ടിയുടെ മുഖത്തും കൈകാലുകൾക്കും പരിക്കേറ്റു. സംഭവത്തിന്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്.

Also Read:‘വിദ്യാർഥികളെ ഭീക്ഷണിപ്പെടുത്തി പരസ്‌പരം ചുംബിക്കാൻ നിർബന്ധിച്ചു’; പ്രതികളെ കണ്ടെത്താൻ പോലീസ്

സംഭവത്തിനു പിന്നാലെ കുട്ടിയുടെ അമ്മ ദീപിക ജെയിൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇയാളെ പിന്നീട് ജാമ്യത്തിൽവിട്ടു. ഇയാൾ മുൻപും കുട്ടികളെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.