AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jharkhand: ‘വിദ്യാർഥികളെ ഭീക്ഷണിപ്പെടുത്തി പരസ്‌പരം ചുംബിക്കാൻ നിർബന്ധിച്ചു’; പ്രതികളെ കണ്ടെത്താൻ പോലീസ്

College Students Forced To Kiss At Gunpoint: പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു. മൊബൈൽ ലൊക്കേഷൻ, ഇടപാട് വിവരങ്ങൾ എന്നിവ ശേഖരിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പോലീസ് അറിയിച്ചു.

Jharkhand: ‘വിദ്യാർഥികളെ ഭീക്ഷണിപ്പെടുത്തി പരസ്‌പരം ചുംബിക്കാൻ നിർബന്ധിച്ചു’; പ്രതികളെ കണ്ടെത്താൻ പോലീസ്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Updated On: 20 Dec 2025 07:16 AM

റാഞ്ചി: വിദ്യാർഥികൾക്ക് നേരെ തോക്കുചൂണ്ടി ചുംബിക്കാൻ നിർബന്ധിച്ചെന്നും വിഡിയോ ചിത്രീകരിച്ച ശേഷം വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്തതായി പരാതി. ബൃന്ദാഹ വെള്ളച്ചാട്ടം കാണാൻ എത്തി രണ്ട് കോളേജ് വിദ്യാർഥികൾക്ക് നേരെയായിരുന്നു ക്രൂരത.

ജാർഖണ്ഡിലെ‌ കോഡെർമ ജില്ലയിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ ബൃന്ദാഹ വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയതായിരുന്നു പപ്പു കുമാറും സുഹൃത്തായ പെൺകുട്ടിയും. ഈ സമയം അവിടെയെത്തിയ ബാബ്ലു യാദവ്, അജിത് യാദവ് എന്നിവരടങ്ങുന്ന സംഘം ഇവരെ തടഞ്ഞുനിർത്തുകയും എന്തുചെയ്യുകയാണെന്ന് ചോദിക്കുകയുമായിരുന്നു.

കാഴ്ചകൾ കാണാൻ വന്നതാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞപ്പോൾ, തോക്കെടുത്ത് ഇവർക്കു നേരെ ചൂണ്ടിയ ശേഷം പരസ്പരം ചുംബിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പരസ്പരം ചുംബിച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി വിദ്യാർത്ഥികളെക്കൊണ്ട് നിർബന്ധിപ്പിച്ച് ചുംബിപ്പിച്ചു.

ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. വീഡിയോ പുറത്തുവിടാതിരിക്കാൻ വൻതുക പ്രതികൾ ആവശ്യപ്പെട്ടു. കൈവശം പണമില്ലാതിരുന്ന വിദ്യാർത്ഥികൾ സുഹൃത്തുക്കളിൽ നിന്ന് 635 രൂപ സംഘടിപ്പിച്ച് പ്രതികൾ നൽകിയ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തു.

ALSO READ: വയനാടിലെ സാഹചര്യം എന്തെന്ന് മോദി, പുനരധിവാസത്തെപ്പറ്റിയും മലയാളം പഠിക്കുന്നതും വിശദീകരിച്ച് പ്രിയങ്ക

ഈ പണം കൊണ്ട് തൃപ്തരാകാത്ത പ്രതികൾ പിന്നീട് 5,000 രൂപ കൂടി ആവശ്യപ്പെട്ട് വിദ്യാർത്ഥികളെ വീണ്ടും സമീപിച്ചു. ഇതോടെ പപ്പു കുമാർ പോലീസിൽ പരാതി നൽകുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് അറിയിച്ചു.

പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു. മൊബൈൽ ലൊക്കേഷൻ, ഇടപാട് വിവരങ്ങൾ എന്നിവ ശേഖരിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. കൂടാതെ, തോക്കുചൂണ്ടി പ്രതികൾ വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങൾ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.