Crime News: മദ്യം വാങ്ങാൻ പണം നൽകിയില്ല; 80 വയസുകാരിയായ മാതാവിനെ കൊന്ന് യുവാവ്
Man Kills Mother: മാതാവിനെ കൊലപ്പെടുത്തി മകൻ. മദ്യം വാങ്ങാൻ പണം നൽകിയില്ലെന്നാരോപിച്ചാണ് കൊലപാതകം. ഇയാളെ പോലീസ് പിടികൂടി.
മദ്യം വാങ്ങാൻ പണം നൽകിയില്ലെന്നാരോപിച്ച് മാതാവിനെ കൊലപ്പെടുത്തി യുവാവ്. 80 വയസുകാരിയായ മാതാവിനെയാണ് മകൻ കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. യുവാവ് മദ്യത്തിനടിമയാണെന്ന് പോലീസ് പറഞ്ഞു.
ഉത്തർപ്രദേശിലെ കാൺപൂരിലുള്ള കാശിഗാവ് ഗ്രാമത്തിലാണ് സംഭവം. 35 വയസുകാരനായ രാജാറാം എന്ന യുവാവാണ് 80 വയസുകാരിയായ രാജേശ്വരി എന്ന തൻ്റെ മാതാവിനെ കൊലപ്പെടുത്തിയത്. മദ്യം വാങ്ങാൻ 40 രൂപ നൽകിയില്ലെന്നാരോപിച്ചായിരുന്നു കൊലപാതകം. മകനുമായി തർക്കിക്കാൻ താത്പര്യമില്ലാത്തതിനാൽ രാജേശ്വരി വീട്ടിലെ ഒരു മുറിയിൽ അടച്ചിരിക്കുകയായിരുന്നു. എന്നാൽ, കട്ടകൾ ഉപയോഗിച്ച് വാതിൽ തകർത്ത രാജാറാം ഇവരെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുവരികയും തലയിൽ കട്ട കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പോലീസ് പറയുന്നു. അവിടെ വച്ച് തന്നെ രാജേശ്വരി മരണപ്പെട്ടു എന്നും പോലീസ് പറഞ്ഞു.
Also Read: DMK Panchayat President: ബസ് യാത്രക്കിടെ മാല മോഷണം, വനിത പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ
വീട്ടിനുള്ളിൽ ബഹളം കേട്ട അയൽവാസി മറ്റുള്ളവരെയുമായി വീട്ടിലെത്തി. ഇവരോട് സാധാരണ വഴക്കെന്നാണ് രാജാറാം പറഞ്ഞത്. എന്നാൽ, ഇതിനിടെ ഇവിടെനിന്ന് ഓടാൻ ശ്രമിച്ച രാജാറാമിനെ നാട്ടുകാർ ചേർന്ന് പിടികൂടി. പോലീസിനെ വിവരമറിയിച്ച ഇവർ ഇയാളെ പോലീസിന് കൈമാറുകയും ചെയ്തു.
ഭർത്താവ് തുളസീറാം യാദവിൻ്റെ മരണശേഷം 15 വർഷത്തോളമായി രാജേശ്വരി മകനോടൊപ്പമാണ് ജീവിക്കുന്നത്. ഇവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.