AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

DMK Panchayat President: ബസ് യാത്രക്കിടെ മാല മോഷണം, വനിത പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ

DMK Panchayat President Arrested: കാഞ്ചീപുരത്തു നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം ബസിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന നേർക്കുണ്ട്രം സ്വദേശി വരലക്ഷ്മിയുടെ അഞ്ച് പവന്റെ മാലയാണ് മോഷ്ടിച്ചത്

DMK Panchayat President: ബസ് യാത്രക്കിടെ മാല മോഷണം, വനിത പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ
ഭാരതിImage Credit source: social media
nithya
Nithya Vinu | Published: 07 Sep 2025 14:43 PM

ചെന്നൈ: ബസ് യാത്രയ്ക്കിടെ സഹയാത്രികയുടെ മാല മോഷ്ടിച്ച് വനിതാ പഞ്ചായത്ത് പ്രസിഡന്റ്. തിരുപ്പത്തൂർ നരിയംപെട്ട് പഞ്ചായത്ത് പ്രസിഡന്റും ഡിഎംകെ വനിതാ വിഭാഗം ജില്ലാ നേതാവുമായി ഭാരതിയാണ് പിടിയിലായത്. വനിതാ നേതാവിനെ അറസ്റ്റ് ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

കാഞ്ചീപുരത്തു നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം ബസിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന നേർക്കുണ്ട്രം സ്വദേശി വരലക്ഷ്മിയുടെ അഞ്ച് പവന്റെ മാലയാണ് മോഷ്ടിച്ചത്. കോയമ്പേട് ബസ് സ്റ്റാൻഡിൽ ഇറങ്ങിയ ശേഷമാണ് ബാഗിലുണ്ടായിരുന്ന മാല നഷ്ടപ്പെട്ടതായി വരലക്ഷ്മി മനസ്സിലാക്കിയത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വരലക്ഷ്മിയുടെ ബാഗിൽ നിന്ന് ഒരു സ്ത്രീ മാല മോഷ്ടിക്കുന്നതായി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പഞ്ചായത്ത് പ്രസിഡന്റ് ഭാരതിയാണ് മോഷ്ടാവെന്ന് വ്യക്തമായത്. ഭാരതിക്കെതിരെ തിരുപ്പത്തൂർ, വെല്ലൂർ, അമ്പൂർ എന്നിവിടങ്ങളിൽ നിരവധി കേസുകൾ നിലവിലുണ്ട്.

‘ക്ഷമിക്കണം അച്ഛാ, എനിക്ക് അതിന് കഴിഞ്ഞില്ല’; എംബിബിഎസ് വിദ്യാർത്ഥി ജീവനൊടുക്കി

ആത്മഹത്യാ കുറിപ്പെഴുതിവച്ച്  ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥി ജീവനൊടുക്കി. 24 വയസുകാരനായ ഹിമാൻഷു കശ്യപാണ് മരിച്ചത്.  ‘ക്ഷമിക്കണം അച്ഛാ, എനിക്ക് അതിന് കഴിഞ്ഞില്ല’ എന്ന ആത്മഹത്യാ കുറിപ്പെഴുതി വെച്ചായിരുന്നു ആത്മഹത്യ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഛത്തീസ്ഗഡ് കോർബയിലുള്ള സർക്കാർ മെഡിക്കൽ കോളജ് പരിസരത്തുള്ള ഹോട്ടൽ മുറിയിൽ ഹിമാൻഷു കശ്യപിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാവിലെ നടന്ന പരീക്ഷയെഴുതാൻ കശ്യപ് വന്നിരുന്നില്ല. ഇതോടെ സഹപാഠികൾ മുറിയിലേക്ക് പോയി പരിശോധിച്ചെങ്കിലും അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് സഹപാഠികൾ ചേർന്ന് വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് ഹിമാൻഷുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.