Man Kills Live In Partner : ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം 40 കഷ്ണങ്ങളായി മുറിച്ചു; കശാപ്പുകാരനായ യുവാവ് പിടിയിൽ

Man Kills Live In Partner And Chopped Her Body : ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി ശരീരം കഷ്ണങ്ങളായി മുറിച്ച് കാട്ടിലുപേക്ഷിച്ച യുവാവ് പിടിയിൽ. 24കാരിയായ യുവതിയെ കൊലപ്പെടുത്തിയ 25കാരനായ യുവാവാണ് അറസ്റ്റിലായത്.

Man Kills Live In Partner : ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം 40 കഷ്ണങ്ങളായി മുറിച്ചു; കശാപ്പുകാരനായ യുവാവ് പിടിയിൽ

പ്രതീകാത്മക ചിത്രം (Image Credits - Bill Oxford/Getty Images)

Published: 

28 Nov 2024 07:41 AM

ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം 40-50 കഷ്ണങ്ങളായി മുറിച്ച് കാട്ടിൽ ഉപേക്ഷിച്ച യുവാവ് പിടിയിൽ. കശാപ്പുകാരനായ 25 വയസുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തെരുവുനായ മനുഷ്യ ശരീരഭാഗം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലയാളി പിടിയിലാവുന്നത്. വിവാഹിതനായ യുവാവ് ഇത് മറച്ചുവച്ചാണ് മറ്റൊരു സ്ഥലത്ത് കാമുകിയുമായി ലിവ് ഇൻ ബന്ധത്തിൽ കഴിഞ്ഞിരുന്നത്. താൻ വിവാഹിതനാണെന്ന സത്യം കാമുകി അറിയുമെന്ന ഘട്ടത്തിൽ ഇയാൾ യുവതിയെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു.

ഝാർഖണ്ഡിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഝാർഖണ്ഡിലെ ഖുൺടി ജില്ലയിൽ ജോർദഗ് ഗ്രാമത്തോട് ചേർന്ന കാട്ടിലാണ് യുവതിയുടെ ശരീരഭാഗങ്ങൾ ഉപേക്ഷിക്കപ്പെട്ടതായി കണ്ടെത്തിയത്. ഈ മാസം 24നായിരുന്നു ഇത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ നരേഷ് ഭെംഗ്ര എന്ന യുവാവ് പിടിയിലാവുകയായിരുന്നു.

ഖുൺടി സ്വദേശി തന്നെയായ 24കാരിയാണ് കൊല്ലപ്പെട്ടത്. ഇരുവരും തമിഴ്നാട്ടിലാണ് കുറച്ചുകാലമായി താമസിക്കുന്നത്. ഈ സമയത്ത് പരിചയപ്പെട്ട ഇരുവരും പ്രണയബന്ധത്തിലാവുകയും ഒരുമിച്ച് താമസിക്കുകയുമായിരുന്നു. കുറച്ചുനാൾ മുൻപ് തമിഴ്നാട്ടിൽ നിന്ന് നാട്ടിലെത്തിയ നരേഷ് ഒരു സ്ത്രീയുമായി വിവാഹിതനായി. വിവാഹിതനായ കാര്യം കാമുകിയോട് ഇയാൾ പറഞ്ഞിരുന്നില്ല. ഭാര്യയെ തമിഴ്നാട്ടിലേക്ക് കോണ്ടുപോയതുമില്ല. നവംബർ എട്ടിന് ഇരുവരും ഒരുമിച്ച് ഖുൺടിയിലെത്തി. വീട്ടിലേക്ക് കൊണ്ടുപോയാൽ പ്രശ്നമാവുമെന്ന് മനസിലാക്കിയ നരേഷ് കാമുകിയെ സമീപത്തെ കാട്ടിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം ശരീരം 40-50 കഷ്ണങ്ങളായി മുറിച്ചു.

Also Read : Viral Video: വൈറലാകാൻ നോക്കി ആശുപത്രിയിലായി യുവതി; റീലെടുക്കാൻ കയറിയ പാറയിൽ നിന്നും ഉരുണ്ടുവീണു

നരേഷ് തമിഴ്നാട്ടിൽ കശാപ്പ് കട നടത്തുകയാണെന്ന് അന്വേഷണോദ്യോഗസ്ഥൻ അശോക് സിംഗ് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. അതിൻ്റെ കൈവഴക്കവും കശാപ്പിലുള്ള വൈദഗ്ധ്യവും യുവാവിനുണ്ട്. ഖുൺടിയിലേക്ക് അവർ വന്നത് യുവതിയുടെ നിർബന്ധപ്രകാരമായിരുന്നു. റാഞ്ചിയിലെത്തിയതിന് ശേഷം ട്രെയിനിലാണ് അവർ യുവാവിൻ്റെ വീട്ടിലേക്ക് തിരിച്ചത്. വീടിനടുത്ത് വരെ ഓട്ടോറിക്ഷയിൽ പോയ ശേഷം യുവതിയോട് കാത്തുനിൽക്കാൻ ആവശ്യപ്പെടുകയും തിരികെ ആയുധങ്ങളുമായി എത്തുകയുമായിരുന്നു. തുടർന്നാണ് കാട്ടിലേക്ക് പോയത്. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി യുവതിയെ കൊന്നു. പിന്നീട് യുവതിയുടെ ശരീരം 40-50 കഷ്ണങ്ങളായി മുറിച്ചെന്ന് അയാൾ സമ്മതിച്ചു. എന്നിട്ട് വന്യമൃഗങ്ങൾക്കായി ഈ ശരീരഭാഗങ്ങൾ കാട്ടിൽ ഉപേക്ഷിച്ചു. പിന്നാലെ ഇയാൾ തൻ്റെ വീട്ടിലേക്ക് പോവുകയും ചെയ്തു. മനുഷ്യൻ്റെ കയ്യും കടിച്ചെടുത്ത് ഒരു തെരുവുനായ ഗ്രാമത്തിലെത്തിയപ്പോഴാണ് സംഭവമറിഞ്ഞത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ നിരവധി ശരീരഭാഗങ്ങൾ കണ്ടെടുത്തു എന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, താൻ ട്രെയിനിൽ കയറിയെന്നും തൻ്റെ കാമുകനൊപ്പമാണ് ഇനി കഴിയുക എന്നും യുവതി തൻ്റെ മാതാവിനെ അറിയിച്ചിരുന്നു. ഇത് അന്വേഷണത്തിൽ നിർണായകമായി. ശരീരഭാഗങ്ങൾക്കൊപ്പം കൊല്ലപ്പെട്ട യുവതിയുടെ ആധാർ കാർഡും മറ്റ് വസ്തുക്കളും ഒരു ബാഗിലാക്കി ഉപേക്ഷിച്ചിരുന്നു. പിന്നാലെ ആധാർ കാർഡിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ യുവതിയുടെ അമ്മയെ മൃതദേഹം തിരിച്ചറിയുന്നതിനായി വിളിച്ചുവരുത്തി. മൃതദേഹം തിരിച്ചറിഞ്ഞ അവർ കൊലപ്പെടുത്തിയത് കാമുകൻ തന്നെയാവാമെന്ന് പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. ഈ വെളിപ്പെടുത്തലിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് ക്രൂരമായ കൊലയുടെ ചുരുളഴിച്ചത്.

Related Stories
Ganja Case Mysuru: മൈസൂരിൽ ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് എത്തിച്ച് മാതാപിതാക്കൾ, കയ്യോടെ പിടികൂടി അധികൃതർ
Child Marriage Karnataka: ബെംഗളൂരുവിൽ ഉൾപ്പെടെ ഈ വർഷം 2,623 ബാലികാ വിവാഹ ശ്രമങ്ങൾ… കണക്കുകൾ നിരത്തി അധികൃതർ
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
Bengaluru Metro: നമ്മ മെട്രോ യാത്രക്കാർക്ക് ഇനി എല്ലാം വളരെ എളുപ്പം; സ്റ്റേഷനുകളിൽ മൾട്ടി ലെവൽ പാർക്കിങ്
Cardiac Arrest: 14 വയസ്സുകാരി ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് സംശയം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം