Kallakurichi Double Murder: രണ്ടാം ഭാര്യയേയും കാമുകനേയും കൊലപ്പെടുത്തി; അറുത്തുമാറ്റിയ തലകളുമായി കീഴടങ്ങി 60കാരന്‍

Man Kills Wife and Her Lover in Kallakurichi: അയൽവാസികൾ പ്രതിയുടെ വീട്ടിൽ തലയറുത്ത നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. തുടർന്ന്, ഇവർ പോലീസിലും വിവരം അറിയിച്ചു.

Kallakurichi Double Murder: രണ്ടാം ഭാര്യയേയും കാമുകനേയും കൊലപ്പെടുത്തി; അറുത്തുമാറ്റിയ തലകളുമായി കീഴടങ്ങി 60കാരന്‍

പ്രതീകാത്മക ചിത്രം

Published: 

12 Sep 2025 06:26 AM

കള്ളക്കുറിച്ചി (തമിഴ്‌നാട്): രണ്ടാം ഭാര്യയേയും കാമുകനേയും തലയറുത്ത് കൊലപ്പെടുത്തി ഭർത്താവ്. തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിലാണ് ഞെട്ടിക്കുന്ന സംഭവം. കൊലപാതക ശേഷം അറുത്തുമാറ്റിയ തലകളുമായി പ്രതി വെല്ലൂർ സെൻട്രൽ ജയിലിൽ കീഴടങ്ങി. 60കാരനായ കെ കൊലഞ്ചിയാണ് അതിക്രൂര കൃത്യം നടത്തിയത്.

രണ്ടാം ഭാര്യയായ ലക്ഷ്മി എന്ന 40കാരിയെയും ഇവരുടെ കാമുകൻ തങ്കരാസ് എന്നിവരെയുമാണ് കൊലഞ്ചി തലയറുത്ത് കൊലപ്പെടുത്തിയത്. അയൽവാസികൾ പ്രതിയുടെ വീട്ടിൽ തലയറുത്ത നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. തുടർന്ന്, ഇവർ പോലീസിലും വിവരം അറിയിച്ചു. ഇതോടെ കള്ളക്കുറിച്ചി ഡിഎസ്‌പി അടക്കമുള്ളവർ സംഭവ സ്‌ഥലത്തെത്തി പരിശോധന നടത്തി.

ALSO READ: ഛത്തീസ്ഗഡില്‍ 10 മാവോവാദികളെ സുരക്ഷാ സേന വധിച്ചു; കൊല്ലപ്പെട്ടവരിൽ മൊദേം ബാലകൃഷ്ണയും

എന്നാൽ, അപ്പോഴേക്കും അറുത്തെടുത്ത തലകൾ ബാഗിലാക്കി പ്രതി വെള്ളൂർ സെൻട്രൽ ജയിലിൽ പോയി കീഴടങ്ങുകയായിരുന്നു. പ്രതിയെ ജയിൽ അധികൃതർ കള്ളക്കുറിച്ചി പോലീസിന് കൈമാറി. ഇയാളുടെ പക്കൽ ഉണ്ടായിരുന്ന അറുത്തെടുത്ത തലകൾ പോസ്റ്റുമോർട്ടത്തിനായി അയച്ചിട്ടുണ്ട്. രണ്ടാം ഭാര്യയും കാമുകനും തമ്മിൽ ബന്ധം പിന്മാറാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ