Post Viral: 45-ാം വയസിൽ വിരമിച്ചു; സമ്പാദ്യം 4.7 കോടി; പോസ്റ്റ് വൈറൽ
45-ാം വയസിൽ വിരമിക്കുമ്പോൾ തന്റെ ബന്ധു സമ്പാദിച്ചത് 4.7 കോടി രൂപയാണ് എന്ന് പറയുന്ന യുവാവിന്റെ റെഡ്ഡിറ്റിലെ പോസ്റ്റ് ആണ് ഇപ്പോൾ വൈറലാവുന്നത്.
പലപ്പോഴും ഉയർന്ന ശമ്പളം ലഭിക്കുമെങ്കിലും കൃത്യമായി നിക്ഷേപിക്കേണ്ടത് എങ്ങനെ എന്ന് അറിയാത്തത് കൊണ്ട് പണം അനാവശ്യമായി ചിലവഴിക്കുന്ന രീതി പലരിലും കാണാം. എന്നാൽ വലിയ ശമ്പളം ലഭിക്കാത്ത ബിസിനസിനെയോ സ്റ്റോക്ക് ട്രേഡിങ്ങിനെ കുറിച്ചോ ധാരണ ഇല്ലാത്ത ഒരാളുടെ സമ്പാദ്യം കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. 45-ാം വയസിൽ വിരമിക്കുമ്പോൾ തന്റെ ബന്ധു സമ്പാദിച്ചത് 4.7 കോടി രൂപയാണ് എന്ന് പറയുന്ന യുവാവിന്റെ റെഡ്ഡിറ്റിലെ പോസ്റ്റ് ആണ് ഇപ്പോൾ വൈറലാവുന്നത്.
45-കാരന്റെ അനന്തരവനാണ് എങ്ങനെയാണ് അദ്ദേഹം ഇത്രയും തുക കണ്ടെത്തിയത് എന്ന് വെളിപ്പെടുത്തിയത്. തന്റെ അങ്കിളിന് നല്ല ജോലിയൊന്നും ഒരു ബിസിനസ് സംരംഭവും ആരംഭിച്ചിരുന്നില്ല. സ്റ്റോക്ക് ട്രേഡ് ചെയ്തിട്ടില്ല. മാന്യമായ ശമ്പളം ലഭിച്ച ഒരു വിരസമായ ജോലിയാണ് അദ്ദേഹത്തിനുണ്ടായത് എന്നാണ് യുവാവ് കുറിപ്പിൽ പറയുന്നത്.
സാമ്പത്തിക അച്ചടക്കത്തിലൂടെയാണ് ഇത്രയും തുക സമ്പാദിക്കാൻ അദ്ദേഹത്തിനായത് എന്നാണ് യുവാവ് പറയുന്നത്. 1998ൽ മ്യൂച്ചൽ ഫണ്ട് എന്നത് പലർക്കും മനസിലാക്കാനാവാത്ത ഒരു സംഭവമായിരുന്നപ്പോൾ അദ്ദേഹം 10000 രൂപ നിക്ഷേപിച്ചു. എസ്ഐപിയിൽ ഇദ്ദേഹം 500 രൂപയിട്ടു. വരുമാനം കൂടുന്നതിന് അനുസരിച്ച് തുക വർധിപ്പിച്ചു. 2010 ആയപ്പോൾ പ്രതിമാസം 20000 രൂപ ഇടാൻ തുടങ്ങി. ഒരിക്കലും ഇത് നിർത്തിയില്ലെന്നാണ് യുവാവ് പറയുന്നത്.
Also Read:800 കുപ്പി മദ്യം എലി കുടിച്ചു? ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
അദ്ദേഹം ഒരിക്കലും ആഡംബര വസതിയോ വലിയ വാഹനങ്ങളോ വാങ്ങിക്കാൻ സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നില്ല. കേരളത്തിലേക്ക് മാത്രം അവധി ആഘോഷിക്കാൻ പോയിരുന്നു. 30 വർഷത്തോളം തന്റെ രണ്ട് മുറി അപ്പാർട്ട്മെന്റിലാണ് അദ്ദേഹം കഴിഞ്ഞത്. വർഷങ്ങളോളം ഒരു സ്കൂട്ടറിലായിരുന്നു യാത്ര. എന്നാൽ ജോലിയിൽ നിന്ന് വിരമിച്ചതോടെ അദ്ദേഹം ഭാര്യയുമായി നിരന്തരം യാത്ര പോകാൻ ആരംഭിച്ചുവെന്നും ഓരോ ആഴ്ചയും യാത്ര പോകുന്നുവെന്നും യുവാവ് പറഞ്ഞു.അദ്ദേഹത്തിന്റെ മക്കൾക്ക് അച്ഛന്റെ നെറ്റ് വർത്തിനെ കുറിച്ച് അറിയില്ലെന്നും യുവാവിന്റെ പോസ്റ്റിൽ പറയുന്നു.