സിഗരറ്റ് കത്തിക്കാൻ തീപ്പെട്ടി നൽകിയില്ല; ഡൽഹിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

Refusal to Lend Matchbox Turns Fatal: 1 Dead, 1 Injured in Delhi Stabbing: സംഭവത്തിൽ കേശവ് പുരം പൊലീസ് ബി.എൻ.എസ് 103 (1) പ്രകാരം കൊലപാതകത്തിനും, 109 (1) പ്രകാരം കൊലപാതക ശ്രമത്തിനും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സി.സി.ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടർന്ന് പൊലീസ് പ്രതികളെ പിടുകൂടുകയും ചെയ്തു

സിഗരറ്റ് കത്തിക്കാൻ തീപ്പെട്ടി നൽകിയില്ല; ഡൽഹിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

പ്രതീകാത്മക ചിത്രം

Published: 

16 Sep 2026 | 03:40 PM

ന്യൂഡൽഹി: സിഗരറ്റ് കത്തിക്കുന്നതിന് തീപ്പെട്ടി നൽകാൻ വിസമ്മതിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ പട്ടാപ്പകൽ കുത്തിക്കൊലപ്പെടുത്തി അക്രമി സംഘം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ കേശവ് പുരത്ത് ചൊവ്വാഴ്ചയാണ് ദാരുണ സംഭവം ഉണ്ടായത്. ആക്രമികളുടെ കുത്തേറ്റ ഭവാനി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. 30 വയസ്സായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ആശാ റാമിനും കുത്തേറ്റിട്ടുണ്ട്. ഇദ്ദേഹം ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

കേശവ് പുരത്തെ ഒരു മദ്യ വിൽപ്പനശാലയ്ക്ക് മുന്നിലാന് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. മദ്യലാശലയ്ക്ക് സമീപത്തായി നിൽക്കുകയായിരുന്ന ഭവാനിയുടെയും ആശാറാമിൻ്റെയും അടുത്തേക്ക് പ്രതികളായ മുന്ന് പേർ വരുകയായിരുന്നു. സിഗരറ്റ് കത്തിക്കാൻ തീപ്പട്ടി നൽകണമെന്ന് ഇവർ ഇരുവരോടുമായി ആവശ്യപ്പെട്ടു. എന്നാൽ തങ്ങളുടെ കയ്യിൽ തീപ്പെട്ടി ഇല്ലെന്ന് ഇവർ മറുപടി നൽകി. ഇതോ തുടർന്ന് പ്രതികളും യുവാക്കളും തമ്മിൽ വലിയ വാക്കേറ്റം ഉണ്ടാവുകയായിരുന്നു. തർക്കം രൂക്ഷമായതോടെ പ്രകോപിതരായ പ്രതികൾ യുവാക്കളെ ക്രൂരമായി മർദ്ദിക്കുകയും കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇരുവരെയും ആക്രമിക്കുകയുമായിരുന്നു എന്ന് മുതിർന്ന് പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Also Read: അറബിക്കടലിൽ ഇന്ത്യൻ യുദ്ധക്കപ്പലുമായി കൂട്ടിയിടിച്ച് പാക് നാവിക സേനയുടെ കപ്പൽ; ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഭവാനിയെ സമീപത്തുള്ള ദീപ് ചന്ദ് ബന്ധു ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഭവാനിയുടെ മുതുകിൻ്റെ ഇടതുഭാഗത്തായി ആഴത്തിൽ കുത്തേറ്റ വലിയ മുറിവുകൾ ഉണ്ടായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. നെഞ്ചിന് താഴെ ഇടതുഭാഗത്തായി കുത്തേറ്റ ആശാ റാം തിവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പരിക്കുകൾ ഗുരുതരമായതിനാൽ ആശാറാമിൽ നിന്നും കൃത്യമായി മൊഴിയെടുക്കാൻ പൊലീസിനായിട്ടില്ല.

സംഭവത്തിൽ കേശവ് പുരം പൊലീസ് ബി.എൻ.എസ് 103 (1) പ്രകാരം കൊലപാതകത്തിനും, 109 (1) പ്രകാരം കൊലപാതക ശ്രമത്തിനും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സി.സി.ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടർന്ന് പൊലീസ് പ്രതികളെ പിടുകൂടുകയും ചെയ്തു. നേപ്പാളി എന്നറിയപ്പെടുന്ന 19 കാരനായ നരേഷ് ബഹാദൂർ, 19 കാരനായ തരുൺ എന്നിവരെയും ഇവർക്കൊപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത ഒരാളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നരേഷാണ് പ്രതികളെ കുത്തിയത് എന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

English Summary

A 30-year-old man was stabbed to death and his friend severely injured in northwest Delhi after they refused to lend a matchbox to three youths to light a cigarette.

Loading...
Unable to load recommendations.
Follow Us
10000mAh ബാറ്ററിയുള്ള ഫോൺ! റെഡ്മി നോട്ട് 17 പ്രോ മാക്സ്
നാരങ്ങാവെള്ളത്തിൽ ഉപ്പോ പഞ്ചസാരയോ, ഗുണകരമേത്?
വിലക്കയറ്റം ബാധിക്കാതെ എങ്ങനെ സ്വര്‍ണം വാങ്ങാം? ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്‌
വൻ മാറ്റങ്ങളോടെ പുതിയ ഥാർ വരുന്നു
ടേക്ക് ഓഫിനിടെ ടയർ പൊട്ടി, വിമാനത്തിനുള്ളിലെ ദൃശ്യങ്ങൾ
Viral Video | ഇടിവെട്ടിയാൽ സംഭവിക്കുന്നതിങ്ങനെ
ബ്രിക്സ് കണ്ടൻ്റ് ക്രിയേറ്റർമാരോട് സംസാരിച്ച് മുഖ്യമന്ത്രി
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?