Viral Video: ‘പാമ്പ് പോലും പവൻ സിംഗിന്റെ ആരാധകനായി മാറി’! മൊബൈൽ നോക്കുന്ന പാമ്പിന്റെ വീഡിയോ വൈറൽ
Snake watches Mobile Phone: വീട്ടിൽ ഇഴഞ്ഞെത്തിയ പാമ്പ് മൊബൈൽ ഫോണിൽ വീഡിയോ കാണുന്ന ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
കുട്ടികൾ മുതൽ പ്രായമായവർ വരെ മൊബൈൽ ഫോണിൽ വീഡിയോ കാണുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാൽ ഒരു പാമ്പ് ഫോണിൽ വീഡിയോ കാണുകയാണെങ്കിലോ? ഒരേസമയം ഭയവും ചിരിയും ഉണർത്തുമെന്നതിൽ യാതൊരു സംശയവുമില്ല. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വീട്ടിൽ ഇഴഞ്ഞെത്തിയ പാമ്പ് മൊബൈൽ ഫോണിൽ വീഡിയോ കാണുന്ന ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഒരു മൊബൈൽ ഫോൺ ചാക്കിൽ വച്ചിരിക്കുന്നത് വീഡിയോയിൽ കാണാം, അതിൽ പവൻ സിംഗിന്റെ ഭോജ്പുരി ഗാനം വച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ പ്രേക്ഷകരുടെ കണ്ണ് ഉടക്കിയത് മൊബൈലിന് മുന്നിലേക്കാണ്.
മൊബൈലിന് മുന്നിൽ പാട്ട് ആസ്വാദിച്ചിരിക്കുന്ന ഒരു പാമ്പിനെയാണ് കാണാൻ സാധിക്കുന്നത്. പത്തി ഉയർത്തി പാമ്പ് മൊബൈലിൽ വീഡിയോ കാണുന്നു. പിന്നിൽ നിന്നിരുന്നയാളാണ് പാമ്പിന്റെ വീഡിയോ പകർത്തുന്നത്. രാജ് യാദവവംശി എന്നായാളാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.
View this post on Instagram
ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ വൈറലായി. ഇതുവരെ 60 ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു. നിരവധി പേരാണ് കമന്റുമായി എത്തുന്നത്. പാമ്പ് പോലും പവൻ സിംഗിന്റെ ആരാധകനായി മാറിയെന്നാണ് മിക്കവരും കമന്റ് ചെയ്തത്.